ആരോഗ്യത്തിന് വേണ്ടി ഒരു സ്‌പെഷ്യല്‍ ശര്‍ക്കര ചായ തയ്യാറാക്കിയാലോ...?

തണുപ്പ് കാല പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ഒരു സ്‌പെഷ്യല്‍ ശര്‍ക്കര ചായ തയ്യാറാക്കിയാലോ? ചായ സ്ഥിരമായി കുടിക്കുന്നവര്‍ക്ക് അവരുടെ മോശം ചായ ശീലങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് സഹായിക്കുന്നത് കൂടിയാണ് പലപ്പോഴും ശര്‍ക്കര ചായ. കാരണം നമ്മുടെ സാധാരണ ചായ പോലെ ഒരിക്കലും ആരോഗ്യത്തിന് അപകടം നല്‍കുന്നതല്ല ഈ ശര്‍ക്കര ചായ. ശൈത്യകാലം ഉഷാറാക്കുന്നതിനും ആരോഗ്യത്തിനുണ്ടാവുന്ന പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിനും ചായ വളരെയധികം സഹായിക്കുന്നു.
തയ്യാറാക്കുന്നത് എങ്ങനെ?
* 3-4 ടീസ്പൂണ്‍ പൊടിച്ച ശര്‍ക്കര
* 1 ടീസ്പൂണ്‍ തേയില
* 4 ഏലക്കായ 4
* 1 ടീസ്പൂണ്‍ പെരുംജീരകം
* 2-3 കുരുമുളക് ചതച്ചത്
* 1/2 കപ്പ് പാല്‍ (ഓപ്ഷണല്‍)
ശര്‍ക്കര ചായ തയ്യാറാക്കുന്നതിന് വേണ്ടി ഒരു കപ്പില്‍ അല്‍പം വെള്ളമെടുത്ത് പാത്രത്തിലൊഴിച്ച് ചൂടാക്കുക. അതിന് ശേഷം അതിലേക്ക് ഏലക്ക, പെരുംജീരകം, കുരുമുളക് ചതച്ചത്, തേയില എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ആവശ്യമെങ്കില്‍ പാല്‍ ചേര്‍ക്കുക. പിന്നീട്. ഇതിലേക്ക് പൊടിച്ച ശര്‍ക്കര പാകത്തിന് ചേര്‍ത്ത് ഇളക്കി ചായയാക്കി എടുക്കുക. ഇത് ചൂടോടെ കഴിക്കാവുന്നതാണ്. പാലില്ലാതേയും ഈ ചായ തയ്യാറാക്കാവുന്നതാണ്.
അമിതവണ്ണവും കുടവയറും കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഒരു പ്രധാന പരിഹാരമാണ് ശര്‍ക്കര ചായ. കാരണം ഇത് നിങ്ങളുടെ ശരീര ഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ശര്‍ക്കര ചായയുടെ ഗുണങ്ങളില്‍ ഒന്നാണ് ഇതില്‍ കലോറി കുറവായത് കൊണ്ട് തന്നെ ശരീര ഭാരം നിയന്ത്രിക്കുന്നതിന് സാധിക്കുന്നു. കൂടാതെ ഭക്ഷണം എളുപ്പത്തില്‍ ദഹിക്കുന്നതിനും ഈ ചായ സഹായിക്കുന്നു. മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും എല്ലാ സഹായിക്കുന്നുണ്ട് ശര്‍ക്കര ചായ. വയറിന് ചുറ്റുമുള്ള കൊഴുപ്പ് കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതില്‍ നിന്ന് ആശ്വാസം നല്‍കുന്നതിന് സഹായിക്കുന്നുണ്ട് ശര്‍ക്കര ചായ. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതെ നിങ്ങള്‍ക്ക് ശര്‍ക്കര ചായ ധൈര്യമായി ഉപയോഗിക്കാവുന്നതാണ്.
രോഗപ്രതിരോധ ശേഷി കുറയുന്നത് ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ തണുപ്പ് കാലത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശര്‍ക്കര ചായ കഴിക്കാവുന്നതാണ്. ചുമ, ജലദോഷം, അലര്‍ജി എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കുന്നതിന് ഈ ശര്‍ക്കര ചായ സഹായിക്കുന്നു. ഏറ്റവും മികച്ച ഒരു വീട്ടുവൈദ്യമാണ് ശര്‍ക്കര ചായ. അതുകൊണ്ട് തന്നെ ഇത് ചുമക്കും, ജലദോഷത്തിനും അത്യുത്തമമാണ് എന്നതാണ് സത്യം. കാരണം ഇത് സ്വാഭാവികമായും ശരീരത്തെ ചൂടാക്കുകയും ചെയ്യുന്നു. ചുമയും ജലദോഷവും ഉള്ളവരെങ്കില്‍ ഇവര്‍ക്ക് പെട്ടെന്ന് രോഗശാന്തി നല്‍കുന്നതിന് ഈ ശര്‍ക്കര ചായ സഹായിക്കുന്നു.
https://www.facebook.com/Malayalivartha