രോഗത്തെ പ്രതിരോധിക്കാന്‍ കാരറ്റും

കുട്ടികളുടേയും എല്ലാ പ്രായത്തിലുള്ളവരുടേയും ബുദ്ധിവികാസത്തിനും ശരീരസംരക്ഷണത്തിനുംകാരറ്റ് വളരെ ഗുണകരമാണ്. ദിവസവും കഴിച്ചാല്‍ പല അസുഖങ്ങളേയും ഒഴിവാക്കാന്‍ സാധിക്കും. കാരറ്റില്‍ അയണു സള്‍ഫറും ഉളളതിനാല്‍ രക്തകുറവുണ്ടാകുന്നതിന് ഫലപ്രദമാണ്.
കാരറ്റിന്റെ നീര് മൂന്നോ നാലോ ഔണ്‍സ് ദിവസവും കാലത്തു കഴിച്ചാല്‍ ഹൈപ്പര്‍ അസിഡിറ്റി എന്ന രോഗം മാറും.
വേവിച്ച് കഴിച്ചാല്‍ മൂത്രാശയസംബന്ധമായ അസുഖങ്ങളും, മഞ്ഞപ്പിത്തം, ലിവര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്ക് പരിഹാരമുണ്ടാകും.
തുടര്‍ച്ചയായി പത്തിരുപത് ദിവസത്തോളം കഴിക്കുകയാണെങ്കില്‍ തേമല്‍, ചൊറിച്ചില്‍, ചിരങ്ങ് മുതലായ ത്വക്ക് സംബന്ധമായ അസുഖങ്ങള്‍ മാറികിട്ടും.
ഇത് സൂപ്പുണ്ടാക്കി കഴിക്കുകയാണെങ്കില്‍ ക്ഷയരോഗത്തിന് ശമനമുണ്ടാകും.
തക്കാളിയും കാരറ്റും കാബേജും കൂടി സൂപ്പുണ്ടാക്കി കഴിച്ചാല്‍ വിറ്റാമിന്‍ എയുടെ അഭാവത്താലുണ്ടാകുന്ന രോഗങ്ങളെ തടയാം.
കുടലിലുളള മലിന വസ്‌തുക്കളേയും വിരകളെയും നശിപ്പിക്കുന്നതിന് കാരറ്റിന് കഴിവുണ്ട്. ആയതിനാല്‍ കാരറ്റ് പച്ചയായി കഴിക്കുന്നതാണ് ഉത്തമം. വേവിച്ചുകഴിഞ്ഞാല്‍ അതിലെ വിറ്റാമിനുകള്‍ നഷ്‌ടപ്പെടും.
അതികഠിനമായ തലവേദന, ചെവിക്കും കണ്ണിനുമുണ്ടാകുന്ന അസുഖങ്ങള്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്‌ക്കെല്ലാം കാരറ്റ് ഉപയോഗപ്രദമാണ്.
https://www.facebook.com/Malayalivartha