പനീര്‍ മീറ്റ് റോള്‍

1. ഗോതമ്പ്‌പൊടി- 300 ഗ്രാം
2. ഉപ്പ്- ആവശ്യത്തിന്
3. വെള്ളം - ആവശ്യത്തിന്
4. പനീര്‍- 150 ഗ്രാം
5. സവാള- രണ്ടെണ്ണം
6. ഉരുളക്കിഴങ്ങ്- ഒരെണ്ണം
7. ഇഞ്ചി, വെളുത്തുള്ളി- 1/4 ടീസ്‌പൂണ്‍ വീതം
8. പച്ചമുളക് - 2 എണ്ണം
9. തക്കാളി- ഒരെണ്ണം
10. ഗരംമസാല, മുളകുപൊടി, മഞ്ഞള്‍പൊടി- 1/4 ടീസ്‌പൂണ്‍ വീതം
11. മുട്ട- രണ്ടെണ്ണം
12. ബ്രെഡ് പൊടി- ആവശ്യത്തിന്
13. എണ്ണ- 1/2 ലിറ്റര്‍
ഗോതമ്പ്‌പൊടി ഉപ്പും വെള്ളവും ചേര്‍ത്ത് ചപ്പാത്തിമാവിന്റെ പരുവത്തിന് കുഴചെ്െടുക്കുക. അതിനുശേഷം പരത്തി പകുതി വേവിന് മാറ്റിവയ്‌ക്കുക. ഒരു പാനില്‍ എണ്ണയൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ മൂപ്പിച്ച അതിലേക്ക് കൊത്തിയരിഞ്ഞ സവാളയും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് തക്കാളിയും ചേര്‍ത്ത് അല്‍പം മൂക്കുമ്പോള്‍ മുളകുപൊടി, മഞ്ഞള്‍പൊടി, ഗരംമസാല ഇവ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് വേവിച്ച് ഉടച്ച കിഴങ്ങും പനീര്‍ ഗ്രേറ്റ് ചെയ്‌തതും പാകത്തിന് ഉപ്പും ചേര്‍ത്ത് വെള്ളമയമില്ലാതെ വാങ്ങുക. പകുതിവെന്ത ചപ്പാത്തിയുടെ ഒരു വശത്ത് പനീര്‍മസാലവച്ച് മടക്കി റോള്‍ ചെയ്യുക. ഇതിനെ മുട്ടയിലും പിന്നീട് ബ്രഡ് പൊടിയിലും മുക്കി എണ്ണയില്‍ വറുത്തുകോരി ചൂടോടെ ഉപയോഗിക്കുക.
https://www.facebook.com/Malayalivartha