ചിക്കന്‍ സാലഡ്

സാലഡുകള്‍ മലയാളിയുടെ തീന്മേശയിലെത്തിയിട്ട് അധികകാലമായിട്ടില്ല. സാലഡിനുപയോഗിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും കാല്‍സ്യം, പൊട്ടാസ്യം തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വൃക്കരോഗമുള്ളവര്‍ക്കൊഴികെ എല്ലാവര്‍ക്കും കഴിക്കാവുന്നതാണ്
കാപ്‌സിക്കം (ദോശക്കലി്ലല്‍വച്ച് ചുട്ടത്) - 1 കപ്പ്
തക്കാളി (കുരു കളഞ്ഞശേഷം ചുട്ടത്) - 1 കപ്പ്
വെളുത്തുള്ളി (ചുട്ടത്) അരച്ചത് - 5 അല്ലി
ഇഞ്ചി (ചുട്ടത്) അരച്ചത് - 1/2 ടീസ്‌പൂണ്‍
ഗരംമസാലപ്പൊടി - 1/4 ടീസ്‌പൂണ്‍
കുരുമുളക് ചതച്ചത് - 1 1/4 ടീസ്‌പൂണ്‍
ചിക്കന്‍ (ഉപ്പും മഞ്ഞളും ചേര്‍ത്ത് വേവിച്ച് ചെറുതായി അരിഞ്ഞത്‌്) - 1/2 കപ്പ്
ഉപ്പ്- ആവശ്യത്തിന്
വെജിറ്റബിള്‍ ഓയില്‍ - 1 ടീസ്‌പൂണ്‍
തയാറാക്കുന്നവിധം
ചേരുവകള്‍ ഒന്നിച്ചിളക്കി ഉപയോഗിക്കാം.
ഗുണങ്ങള്‍
വിറ്റാമിനുകളോടൊപ്പം പ്രോട്ടീനുകളും ധാരാളമായി അടങ്ങിയിരിക്കുന്ന ഈ സാലഡില്‍ അല്‍പ്പം കൊഴുപ്പും അടങ്ങിയിരിക്കുന്നതിനാല്‍ കൊച്ചുകുട്ടികള്‍ക്ക് പ്രാതലിനുപകരം ഉപയോഗിക്കാം.
https://www.facebook.com/Malayalivartha