വേദന മാറ്റാന്‍ ഇഞ്ചി

സുഗന്ധ വ്യഞ്‌ജനങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഇഞ്ചി സവിശേഷ ഗന്ധത്താലും രുചിയിലും വേറിട്ടു നില്‍ക്കുന്ന ഒന്നാണ്. മാത്രമല്ല ഒട്ടേറെ രോഗങ്ങളുടെ ദ്രുതഗതിയിലുളള ശമനത്തിനായി ഇഞ്ചി ഇപയോഗിക്കുന്നുണ്ട്. നമ്മുടെ പാചകത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നായി ഇഞ്ചിയും സ്ഥാനം പിടിച്ചിട്ടുണ്ട്.
തലവേദനയ്‌ക്കുളള വേദന സംഹാരിയായി ഇഞ്ചി ജ്യൂസ് ഉപയോഗിക്കുന്നുണ്ട്. പൊടുച്ചെടുത്ത ഇഞ്ചി വെളളത്തിലിട്ട് തിളപ്പിക്കുക. അരിച്ചെടുത്ത് ഈ വെളളം കുടിച്ചു നോക്കൂ. കടുത്ത തലവേദനയ്‌ക്ക് ശമനം കിട്ടുന്നതു കാണാം.
ആര്‍ത്തവ സമയത്തെ അസഹനീയമായ വയറുവേദനയ്‌ക്കും ഇഞ്ചി ആശ്വാസം നല്‍കുന്നുണ്ട്. പലരും വേദന സംഹാരിയായി തന്നെ ഇഞ്ചിയെ ഉപയോഗിക്കുന്നുമുണ്ട്. ഇഞ്ചി തേന്‍ ചേര്‍ത്തും, ഇഞ്ചിക്കറിയായും, ഇഞ്ചിയിട്ട് തിളപ്പിച്ച വെളളമായും, ഇഞ്ചി ഉണക്കിയെടുത്ത് ചുക്കു രൂപത്തിലും കറികള്‍ക്ക് രുചി കൂട്ടാനുളള ഒന്നായുമെല്ലാം ഇഞ്ചി വ്യത്യസ്‌തതയാര്‍ന്ന വിഭവമാകുന്നു.
ഓര്‍ക്കാനവും ഛര്‍ദിയും പ്രതിരോധിക്കാന്‍ ഇഞ്ചി ഉത്തമമത്രേ. ഒരു കഷണം ഇഞ്ചിയെടുത്തു ചവച്ചു നോക്കൂ മനം പിരട്ടല്‍ പമ്പ കടന്നകുകാണാം. ദഹനശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഇഞ്ചി സഹായിക്കും.
https://www.facebook.com/Malayalivartha