പുകവലിക്കാര്‍ക്ക് കാപ്പിയുടെ രുചിയറിയാന്‍ കഴിയില്ല

ദിവസവും പുകവലിക്കുകയോ അടുത്തിടെ പുകവലി ഉപേക്ഷിക്കുകയോ ചെയ്‌ത ആളാണോ നിങ്ങള്‍ എങ്കില്‍ കാപ്പിയുടെ കയ്‌പ്പ് രുചി അറിയാനോ ആസ്വദിക്കാനോ നിങ്ങള്‍ക്ക് കഴിയില്ലെന്നാണ് ഒരു സംഘം ഗവേഷകര്‍ പറയുന്നത്.
പുകവലിക്കുന്നവര്‍ ഉപയോഗിക്കുന്ന പുകയിലയിലെ വിഷവസ്‌തുക്കള്‍ പുകവലിക്കാര്‍ക്കിടയില്‍ രുചികള്‍ നഷ്‌ടമാകുന്നതിന് ഇടയാക്കുന്നതായി നേരത്തെ അഭിപ്രായമുണ്ടായിരുന്നു. പുകവലിക്കുന്നവര്‍, പുകവലിക്കാത്തവര്‍, അടുത്തിടെ പുകവലി ഉപേക്ഷിച്ചവര്‍ എന്നിങ്ങനെ തിരിച്ചാണ് പഠനം നടത്തിയത്. ഉപ്പ്, മധുരം, പുളി എന്നീ രുചികളെ പുകവലി ബാധിക്കുകയില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷവസ്‌തുക്കള്‍ രുചി മുകുളങ്ങളുടെ നാശത്തിനും അതുവഴി രുചിക്കുറവ് അനുഭവപ്പെടുന്നതിനും ഇടയാക്കിയേക്കാമെന്ന് ജേക്കബ് വിശദീകരിച്ചു.
https://www.facebook.com/Malayalivartha