ഊര്‍ജ പാനീയങ്ങള്‍ ഹൃദയത്തിനു ദോഷമെന്ന് പഠനം

കുപ്പിയിലടച്ച ഊര്‍ജ ഉത്തേജക പാനീയങ്ങള്‍ ഹൃദയമിടിപ്പ് വഴിതെറ്റിക്കുമെന്ന് പഠനം. ജര്‍മനിയിലെ ബോണ്‍ സര്‍വകലാശാലയാണ് പഠന വിവരങ്ങള്‍ പുറത്തുവിട്ടത്. ഉത്തേജക പാനീയം കഴിച്ച 17 പേരുടെ ഹൃദയ പ്രവര്‍ത്തനം ഒരു മണിക്കൂര്‍ നിരീക്ഷിച്ചപ്പോള്‍ ശക്തമായ വ്യതിയാനമാണ് കണ്ടതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ‘ഇത്തരം പാനീയങ്ങള്‍ ഹൃദയമിടിപ്പിനെ തെറ്റിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. കാപ്പിയിലും കോളയിലും അടങ്ങിയിരിക്കുന്നതിന്‍െറ ഇരട്ടി അളവില്‍ ഊര്‍ജ പാനീയങ്ങളില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. കൂടുതല്‍ അളവില്‍ കഫീന്‍ ഉള്ളില്‍ ചെല്ലുന്നത് ശരീരത്തില്‍ പല പാര്‍ശ്വഫലങ്ങളുമുണ്ടാക്കും. ഹൃദയത്തിന്‍െറയും നാഡികളുടെയും മിടിപ്പ് വേഗത്തിലാക്കും. രക്തസമ്മര്‍ദം കൂട്ടുകയും പെട്ടെന്നുള്ള മരണത്തിന് തന്നെ കാരണമാവുകയും ചെയ്യും’ -ഗവേഷണത്തിന് നേതൃത്വം കൊടുത്ത ഡോ. ജോനാസ് ഡോണര്‍ പറഞ്ഞു.
കുട്ടികളും ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ള മുതിര്‍ന്നവരും ഇത്തരം പാനീയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.
https://www.facebook.com/Malayalivartha