ആരോഗ്യം സംരക്ഷിക്കാന്‍ വെണ്ടയ്‌ക്ക

എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്‌ടമാണ് വെണ്ടയ്‌ക്ക. വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും അടങ്ങിയ ഒരു പച്ചക്കറിയാണ് വെണ്ട. നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ത്തന്നെ ദഹനത്തെ ഉദ്ദീപിപ്പിക്കാനും ഇവന്‍ മിടുക്കനാണ്. വൈറ്റമിന്‍ എ-യോടൊപ്പം തന്നെ ആന്റിഓക്‌സിഡന്റുകളായ ബീറ്റ കരോട്ടിന്‍, സെന്തീന്‍, ലുട്ടീന്‍ എന്നിവയുമുള്ളതിനാല്‍ കാഴ്‌ചശക്‌തി കൂട്ടാനും ഇത് ഉത്തമം തന്നെ. മുറിവുകളും ചുളിവുകളും പാടുകളും ഉണ്ടാകാതെ ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കാനും വെണ്ടക്കയ്‌ക്കു സാധിക്കും.
ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ഇമ്മ്യൂണ്‍ സിസ്‌റ്റത്തെ ഉദ്ദീപിപ്പിക്കുകയും അതുവഴി ശ്വേതരക്‌താണുക്കളുടെ അളവ് കൂട്ടുകയും ചെയ്യുന്നു. ശരീരത്തിലെ ഫ്‌ളൂയിഡ് ശരിയായ തോതില്‍ നിലനിര്‍ത്താനാവശ്യമായ പൊട്ടാസ്യവും ഇതില്‍ നിന്നു ലഭിക്കും. ഹൃദയപേശികള്‍ക്കു രക്‌തം നല്‍കുന്ന ധമനികളുടെയും രക്‌തധമനികളുടെയും പിരിമുറുക്കം കുറയ്‌ക്കാനും പൊട്ടാസ്യത്തിനു സാധിക്കും. ഇത് രക്‌തസമര്‍ദം കുറയ്‌ക്കാനും ഹൃദയത്തെ കഠിനാധ്വാനത്തില്‍ നിന്നു മോചിപ്പിക്കാനും സഹായിക്കുന്നു.
എന്നാല്‍ ഇതിലടങ്ങിയിരിക്കുന്ന ഓക്‌സലേറ്റുകള്‍ കിഡ്‌നി സ്‌റ്റോണിന് കാരണമാകുന്നതായി പറയുന്നുണ്ട്. ഫ്രൈ ചെയ്‌ത വെണ്ടയ്‌ക്കയില്‍ ധാരാളം കൊളസ്‌ട്രോളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ക്രമീകൃതമാണെങ്കില്‍ മാത്രം ഫ്രൈ ചെയ്‌ത് കഴിക്കുക.
https://www.facebook.com/Malayalivartha