Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

ജീവിത ശൈലി രോഗങ്ങളുണ്ടോ? കൊറോണ കാലത്ത് ഇതൊന്നും അരുത്; ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ ഇതൊക്കെ

27 MAY 2020 12:26 PM IST
മലയാളി വാര്‍ത്ത

കൊറോണ കാലത്ത് ജീവിത ശൈലി രോഗങ്ങൾ ഉള്ളവർ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. കോവിഡ് 19 ഉയർത്തുന്ന പ്രതിസന്ധികൾ അറിഞ്ഞ് അതിനെ ചെറുക്കാൻ ജാഗ്രതയോടെ ഇരിക്കുക.  പ്രമേഹം, രക്താതിമർദ്ദം, ഉയർന്ന കൊളസ്ട്രോൾ, ഹൃദ്രോഗം എന്നിങ്ങനെയുള്ള ജീവിത ശൈലീ രോഗങ്ങളുള്ളവരെ കോവിഡ് കാലം ആരോഗ്യപരവും സാമൂഹികവുമായ പല സങ്കീർണ പ്രതിസന്ധികളിലുമെത്തിക്കാൻ സാധ്യത ഏറെയാണ് . അവയെ മുൻകൂട്ടി കണ്ടു കരുതൽ നടപടികളെടുത്താൽ ഒരു പരിധി വരെ ഈ പ്രതിസന്ധികൾ തരണം ചെയ്യാം.ജീവിത ശൈലീരോഗം അല്ലെങ്കിൽ പകർച്ചേതര രോഗം ഉള്ളവരെ കോവിഡ് -19 എങ്ങനെ ബാധിക്കുന്നു? രോഗം വരാനുള്ള സാധ്യത കൂട്ടുന്നു. പ്രമേഹ രോഗം, കാൻസർ, വൃക്ക രോഗങ്ങൾ പോലുള്ളവ രോഗ പ്രതിരോധ ശേഷി കുറയ്ക്കുന്നതിനാൽ, രോഗം പിടിപെടാനും രോഗം മൂർച്ഛിക്കാനും അതിലൂടെ രോഗവ്യാപനം കൂടുതലാവാനും സാധ്യതകൾ സൃഷ്ടിക്കുന്നു.


അനിയന്ത്രിത പ്രമേഹം / രക്താതിമർദ്ദം ഉള്ളവരിൽ വൃക്കരോഗ സാധ്യതയേറും, ഫലത്തിലത് കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കും. പ്രമേഹരോഗമുള്ളവർ ഇത്തരുണത്തിൽ ഷുഗർ നിലവാരം നിയന്ത്രിച്ച് നിർത്തിയില്ലെങ്കിൽ, ഷുഗർ കൂടി ഗുരുതരാവസ്ഥകൾ ഉണ്ടാവാനോ, മറ്റേതെങ്കിലും രോഗാണുബാധകൾ ഉണ്ടാവാനോ സാധ്യതകൾ ഉണ്ട്. പുകവലിയുള്ളവർക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. വിരലുകൾ ഇടയ്ക്കിടെ ചുണ്ടോടു ചേർക്കേണ്ടി വരുന്നതാണ് ഒരു കാരണം. ശ്വാസകോശത്തിന് ക്ഷമത കുറഞ്ഞ ഇരിക്കുന്നതിനാൽ രോഗം മൂർച്ഛിക്കാനും സാധ്യതയുണ്ട്. മറ്റു രോഗങ്ങളുമായി ആശുപത്രിയിൽ അഡ്മിറ്റാവേണ്ടി വരുന്നതും ശെരിയല്ല. ലോക്ഡൗണുമായി ബന്ധപ്പെട്ട മുന്നിൽ നിൽക്കുന്ന സങ്കീർണതകൾ? ലോക്ഡൗൺ വന്നതോടെ രോഗനിയന്ത്രണം ശരിയായി പാലിക്കാനാവാതാകുക

ആഹാര വസ്തുക്കൾ കിട്ടുന്നതിൽ കുറവുകൾ വന്നത് മൂലം കൃത്യമായ ഡയറ്റ് ക്രമീകരണം സാധിക്കാനാകാത്ത അവസ്‌ഥയുമുണ്ട്. വീട്ടിൽ വെറുതെയിരിക്കുമ്പോൾ കൂടുതൽ ആഹാരം കഴിക്കാനുള്ള പ്രവണത പലർക്കും നിയന്ത്രിക്കാൻ കഴിയില്ല. അതുകൊണ്ട് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ചെയ്യേണ്ടത്: നിലവിൽ കിട്ടുന്ന ആഹാരം അവയുടെ കാലറി മൂല്യം കണക്കാക്കി ക്രമീകരിക്കുക. അളവ് കുറച്ച്, കൂടുതൽ തവണയാക്കി കഴിക്കുക. ടി.വി കാഴ്ചയ്ക്കിടയിലും ബോറഡി മാറ്റാനുമൊക്കെയുള്ള ഉപാധിയായും ആഹാരം കഴിക്കരുത് . ജങ്ക് ഫുഡ്സ് ഒഴിവാക്കി സമീകൃതാഹാരം കഴിക്കുക.

ചിലരിലെങ്കിലും ഉത്കണ്o / വിഷാദം എന്നിവ ആഹാരം വാരിവലിച്ച് കഴിക്കുന്നതിലേക്ക് നയിക്കാനുള്ള സാധ്യത ഉണ്ട്. അത്തരം സാഹചര്യം തിരിച്ചറിഞ്ഞാൽ മെഡിക്കൽ സഹായം തേടുക. പുറത്ത് പോയി വ്യായാമം ചെയ്യാനാവാത്ത അവസ്ഥ മിക്കവർക്കും ഉണ്ട്. വീടിനുള്ളിലോ വരാന്തയിലോ കഴിയുമെങ്കിൽ തുറന്ന മറ്റിടങ്ങളിലോ ഉദാ: മുറ്റം ഫ്ലാറ്റ് സമുച്ചയത്തിലെ പാർക്കു പോലുള്ളവയിൽ നിലവിലെ സാഹചര്യത്തിൽ വ്യക്തി സുരക്ഷാ മാനദണ്ഡങ്ങളും, സോഷ്യൽ ഡിസ്റ്റൻസിങ് തത്വങ്ങളും പാലിച്ച് ആൾക്കൂട്ടവും രോഗവ്യാപന സാധ്യതകളും ഒഴിവാക്കി നടത്തം പോലുള്ള വ്യായാമം ചെയ്യാൻ ശ്രമിക്കണം.


പുറത്തു പോയി മരുന്നു വാങ്ങാനുള്ള തടസ്സങ്ങൾ, വരുമാനം നിലച്ചതോടെയുള്ള സാമ്പത്തിക പ്രതിസന്ധി, ഡോക്ടറെ കണ്ട് മരുന്നു കുറിച്ച് വാങ്ങാനുള്ള തടസ്സങ്ങൾ, കഴിച്ചിരുന്ന മരുന്നിന്റെ കുറവ്  ഇതിന് പരിഹാരം സർക്കാർ സംവിധാനങ്ങൾ നടപ്പാക്കുന്നുണ്ട്. പകർച്ചേതര രോഗ മരുന്നുകൾ സർക്കാർ സംവിധാനം വഴി കൂടുതൽ മാസത്തേക്ക് വീടുകളിൽ എത്തിക്കുക, മുൻ കുറിപ്പടി ഉപയോഗിച്ചോ, ഫോൺ വഴി ചികിത്സിക്കുന്ന ഫിസിഷ്യന്റെ നിർദ്ദേശ പ്രകാരമോ മരുന്നുകൾ നൽകാൻ മാർഗ്ഗം ഉണ്ടാക്കുക എന്നിങ്ങനെയൊക്കെ. ബ്ലഡ് പ്രഷർ / ഷുഗർ നിലവാരം എന്നിവ ഇടയ്ക്ക് തുടർ പരിശോനകൾ നടത്തി മരുന്ന് ക്രമീകരണം നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ. ഗ്ലൂക്കോമീറ്റർ, ഇലക്ട്രോണിക് ബി പി അപ്പാരറ്റസ് എന്നിവ വാങ്ങാൻ കഴിയുന്നവർ അത് വാങ്ങി ഉപയോഗിക്കാൻ ശ്രമിക്കുക.

മാനസികാരോഗ്യത്തിൽ വ്യതിയാനം. ഉത്കണ്ഠ പോലുള്ളവ രക്താതിമർദ്ദം കൂട്ടാം. ശാരീരികാരോഗ്യം പോലെതന്നെ പ്രധാനമാണ് മാനസികാരോഗ്യവും. വീടിനുള്ളിൽ തന്നെയുള്ള സന്തോഷം തരുന്ന പ്രവൃത്തികളിൽ വ്യാപൃതരാവുക. വായന, വിനോദ പ്രവൃത്തികൾ, മറ്റുള്ള അംഗങ്ങളുമായി ആശയവിനിമയം, ഫോണിലൂടെയും മറ്റു ബന്ധുമിത്രാദികളുമായി ബന്ധം പുലർത്തുക എന്നിവ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായകമായേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ഇടിച്ചുകയറി 27 പേര്‍ക്ക് പരിക്ക്...  (18 minutes ago)

വേഗത്തിലാക്കി  (29 minutes ago)

കൂട് സ്ഥാപിച്ചിട്ടും പുലി പിടി തരാതെ...  (34 minutes ago)

വഴിയാത്രക്കാരുടെ ഇടയിലേ്ക്ക് ട്രക്ക് പാഞ്ഞുകയറി... മൂന്ന് മരണം...ഒമ്പതു പേര്‍ക്ക് പരുക്ക്  (59 minutes ago)

ആദ്യ കുഞ്ഞിനെ  (1 hour ago)

സാങ്കേതികവിദ്യ  (1 hour ago)

ചില രാശിക്കാര്‍ക്ക് ഇന്ന് വന്‍ മുന്നേറ്റം.  (1 hour ago)

രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു...  (1 hour ago)

ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം  (1 hour ago)

അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം  (2 hours ago)

ചൊവ്വാഴ്ച മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (2 hours ago)

. എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി  (2 hours ago)

സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും ....  (2 hours ago)

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (9 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (9 hours ago)

Malayali Vartha Recommends