Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

നിരാശ നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ? ഈ മാനസിക പ്രശ്നത്തിൽ നിന്നും നിങ്ങൾക്ക് രക്ഷപ്പെടണമോ? നിരാശയെ ദൂരെയെറിയാൻ നിരവധി മാർഗങ്ങളുണ്ട്! ഇതൊക്കെ ഒന്ന് പരീക്ഷിക്കൂ

31 AUGUST 2021 02:13 PM IST
മലയാളി വാര്‍ത്ത

പ്രായഭേദമെന്യേ എല്ലാവരെയും അലട്ടുന്ന ഒരു മാനസിക പ്രശ്നമാണ് നിരാശ. പല കാര്യങ്ങൾക്ക് നാം നിരാശയിൽ അകപ്പെടാറുണ്ട്. എന്തൊക്കെയാണ് നമ്മളുടെ നിരാശയ്ക്ക് കാരണമാകുന്നത് എന്നത് ഓരോരുത്തരുടെയും സാഹചര്യങ്ങളും മാനസികാവസ്ഥയെയും ആശ്രയിച്ചിരിക്കും.

എന്നാൽ ഈ നിരാശയും മറികടക്കാനുള്ള വഴികൾ ആണ് നാമിപ്പോൾ നോക്കാൻ പോകുന്നത്. നിരാശ പലപ്പോഴും പലരേയും ആത്മഹത്യയിലേക്ക് വരെ കൊണ്ടു പോയേക്കാം. അങ്ങനെയൊരു സാഹചര്യം ഉണ്ടാകാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം.

നിരാശയിൽ നിന്ന് പുറത്ത് കടക്കാനുള്ള ആദ്യത്തെ മാർഗം മനസ്സിന്റെ ശുദ്ധീകരണമാണ്. തെറ്റായ ചിന്തകൾ മനോഭാവങ്ങൾ നിഗമനങ്ങൾ എന്നിവ നമ്മെ നിരാശയിലേക്ക് തള്ളിയിടും.

അത്തരത്തിലുള്ള യാതൊന്നും നമ്മളെ ഭരിക്കാൻ അനുവദിക്കരുത്. അസംതൃപ്തിയിൽനിന്നാണ് നിരാശ ഉണ്ടാകുന്നത്. പുതിയ സാധ്യതകൾ കണ്ടെത്തുന്നതെന്ന് മനസ്സിലാക്കി മികച്ച വഴികൾ തേടുക.

നമ്മുടെ ദുഃഖങ്ങളെ അത്രയും വിശ്വസനീയമായ ആൾക്കാരോട് പറഞ്ഞു മനസ്സിലെ ഭാരം ഇറക്കി വയ്ക്കാൻ ശ്രമിക്കുക. കഴിവതും ആരോടും പറയാതെ തന്നെ അതിനെ പരിഹരിക്കാൻ ശ്രമിക്കുക കാരണം നമുക്ക് ചുറ്റും ഉള്ളവരുടെ മനസ്സ് എപ്പോഴും നമ്മുടെ സന്തോഷം ആഗ്രഹിക്കണം എന്നില്ല.

നമ്മുടെ തകർച്ചകളുടെ കാരണത്തെ നോക്കി ദുഃഖിക്കാതെ അതിനെ പരിഹരിക്കാൻ ശ്രമിക്കുക. ഉറപ്പായിട്ടും അതിന് നല്ലൊരു ഫലം കിട്ടും. നിരാശ കടന്നു വരുന്ന സമയത്ത് അതിജീവിക്കാനായി നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക. നൃത്തം, പാട്ടുപാടൽ, പാട്ടുകേൾക്കൽ, പൂന്തോട്ടം ഒരുക്കൽ, വായന, എഴുത്ത് അങ്ങനെ എത്രയെത്ര വഴികൾ നമുക്കുമുന്നിലുണ്ട്.

പല നിരാശകളും മനസ്സിൽ വലിയ കല്ല് കയറ്റിവച്ച് ഭാരം നമ്മിൽ ഉളവാക്കും. അത് മാറ്റുവാനായി സംഗീതം കേൾക്കൽ, ധ്യാനം, യോഗ, പ്രാർഥന, എന്നിവ ചെയ്യുക.

പുതിയ ആശയങ്ങൾ നമ്മുടെ മനസ്സിൽ ഉടലെടുക്കുവാനായി വായന, ചർച്ച, പ്രചോദനാത്മക പരിശീലന പരിപാടികൾ തുടങ്ങിയവയിൽ പങ്കെടുക്കാൻ ശ്രമിക്കുക. നമ്മളെപ്പോലെ ദുഃഖങ്ങളും നിരാശകളും ഉള്ള മറ്റുള്ളവർ നമുക്ക് ചുറ്റുമുണ്ട്. അവരുടെ ദുഃഖങ്ങളിൽ ഭാഗമായി അവരെ സഹായിക്കുക.

കഴിഞ്ഞകാലജീവിതത്തിൽ സംഭവിച്ച മോശം അനുഭവങ്ങൾ ഇടയ്ക്കിടെ ഓർമിക്കാതിരിക്കാൻ ശ്രമിക്കണം. മനസ്സിൽനിന്ന് കണ്ടുപിടിത്തങ്ങളും വിട്ടുവീഴ്ച ഇല്ലായ്മയും ഒക്കെ പുറത്താക്കുക.

ജീവിതത്തിൽ പല രീതിയിലുള്ള പ്രതിസന്ധികൾ നേരിടും അപ്പോഴൊക്കെ ശുഭപ്രതീക്ഷയോടെ അവയെ നേരിടുക. ഇപ്പോൾ നാം നേരിടുന്ന പ്രശ്നങ്ങൾ എല്ലാം വെറും താൽക്കാലികമാണെന്നും ദുഃഖങ്ങൾക്ക് ഒടുവിൽ ഒരു സന്തോഷം വരുമെന്നും മനസ്സിനെ പറഞ്ഞ് പഠിപ്പിക്കുക.

അപ്പോൾ ഈ കാര്യങ്ങളൊക്കെ പ്രാവർത്തികമാക്കാൻ ശ്രമിച്ചാൽ ഒരു പരിധിവരെ നിരാശയിൽ നിന്നും മുക്തി നേടുവാനും നിരാശയെ പമ്പ കടത്താനും കഴിയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയകുമാരി കൊലക്കേസ് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും  (14 minutes ago)

രണ്ട് മക്കളേയും തീർത്തത് അമ്മ തന്നെ.. കാരണം വിചിത്രം  (25 minutes ago)

വി.ഡി. സതീശന് തട്ടുകിട്ടുമോ? സർക്കാരിലും കോൺഗ്രസിലും കലാപം പിണറായി തല്ലിയവർ വെറുതെ ഇരിക്കുമോ ?  (51 minutes ago)

മണ്ണന്തല രഞ്ജിത് കൊലക്കേസ് വിധി പ്രസ്താവം മാറ്റിവച്ചു... ഒക്ടോബർ 6 ന് തുടർ വാദം  കേൾക്കും  (1 hour ago)

ജപ്പാനിലെ സുച്യുയുറയിൽ സമാപിച്ച ഏഴാമത് ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയനേട്ടവുമായി അബ്ദുറസാഖും അബ്ദുൽ സലാമും  (1 hour ago)

മുൻ ലോകചാമ്പ്യന്മാരായ ബ്രസീലും ഇന്ത്യയും തമ്മിലുള്ള ഐതിഹാസിക പോരാട്ടത്തിൽ ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസവും മുൻ നായകനുമായ ഐ എം വിജയൻ  (1 hour ago)

ആ ഓപ്പറേഷൻ പൊളിച്ചതിങ്ങനെ..  (1 hour ago)

ഏഷ്യൻ ​ഗെയിംസ്... സെയിലിങിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടി മലയാളി താരങ്ങളായ മനു ഫ്രാൻസിസും പ്രിൻസ് നോബിൾ കിരിശിങ്കലും  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 240 രൂപയുടെ കുറവ്  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയിൽ നഷ്ടം... സെന്‍സെക്‌സ് 215 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സിപിഐ എമ്മിന്റെ സമുന്നത നേതാവും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവസാന്നിധ്യവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണ പുതുക്കി നാട്...  (2 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് രണ്ടാം സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു  (3 hours ago)

സംസ്ഥാനത്ത് റോഡപകടങ്ങൾ കൂടുന്നത് തടയാൻ നിയമം കടുപ്പിക്കും...  (3 hours ago)

റിയാദിൽ പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു....  (3 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍  (4 hours ago)

Malayali Vartha Recommends