Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നെഞ്ചുവേദന വരാതെയും ഹാര്‍ട്ട് അറ്റാക്ക് സംഭവിക്കാം; കാരണമിതാണ്; കരുതിയിരിക്കാം ഹൃദയാഘാതത്തെ

25 NOVEMBER 2021 04:47 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഇന്ന് ഹൃദ്രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്നാണ് കണക്കുകള്‍. ഒരിക്കല്‍ ഹൃദയാഘാതം വന്നാല്‍ പിന്നെ കൃത്യമായ ജീവിതശൈലി കൊണ്ടുവന്നില്ലെങ്കില്‍ അപകടം ഉറപ്പാണ്. രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്ട്രോള്‍, അമിതവണ്ണം തുടങ്ങിയ പല രോഗാവസ്ഥകളും ഹാര്‍ട്ട് അറ്റാക്കിന് വഴിവച്ചേക്കാം. മുന്‍കാലങ്ങളില്‍ പ്രായമായവരില്‍ മാത്രമായി ഒതുങ്ങിയിരുന്ന ഹൃദയാഘാതം ഇന്ന് യുവാക്കളില്‍പ്പോലും സാധാരണമാണ്. അമിതസമ്മര്‍ദ്ദവും ഇതിന് ഒരു കാരണമാകുന്നു. ഹൃദയാഘാതം പലതരത്തിലുണ്ട്. അതിലൊന്നാണ് വേദനയില്ലാത്ത ഹൃദയാഘാതം.

വ്യക്തമായ ലക്ഷണങ്ങളോടെ എല്ലായ്പ്പോഴും ഹൃദയാഘാതം ഉണ്ടാകണമെന്നില്ല. ഹൃദയാഘാതത്തിന് ചെറുതോ തിരിച്ചറിയാത്തതോ ആയ ലക്ഷണങ്ങളോ ഇല്ലെങ്കില്‍  അതിനെ വേദനയില്ലാത്ത ഹൃദയാഘാതം അല്ലെങ്കില്‍ 'സൈലന്റ് ഇസ്‌കെമിയ' എന്ന് വിളിക്കുന്നു. വേദനയില്ലാത്ത ഹൃദയാഘാത സമയത്ത് വ്യക്തി നെഞ്ചുവേദന, ശ്വാസം മുട്ടല്‍ എന്നിവ പോലുള്ള ഹൃദയാഘാതവുമായി ബന്ധപ്പെട്ട സാധാരണ ലക്ഷണങ്ങള്‍ അഭിമുഖീകരിച്ചേക്കില്ല.

ഇത്തരത്തില്‍ ഹൃദയാഘാതം സംഭവിച്ചവര്‍ക്ക് പിന്നീട് ദഹനക്കേട്, പനി പോലുള്ള ലക്ഷണങ്ങള്‍ അല്ലെങ്കില്‍ നെഞ്ചിലെ പേശികളില്‍ വേദന എന്നിവ അനുഭവപ്പെടാം. എന്നിരുന്നാലും, മറ്റേതൊരു ഹൃദയാഘാതത്തെയും പോലെ, സൈലന്റ് ഹാര്‍ട്ട് അറ്റാക്കും ഒരാളുടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും അത് ഹൃദയപേശികള്‍ക്ക് നാശമുണ്ടാക്കുകയും ചെയ്യുന്നു.

പ്രമേഹരോഗികളിലും അമിത സമ്മര്‍ദ്ദം ഉള്ളവരിലും മുതിര്‍ന്നവരിലും സ്ത്രീകളിലുമാണ് സൈലന്റ് അറ്റാക്കിന് സാധ്യത കൂടുതല്‍. ഏകദേശം 35 ശതമാനത്തോളം പ്രമേഹരോഗികള്‍ക്കും ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് നെഞ്ചുവേദന ഉണ്ടാകാറില്ല. സ്വയം നിയന്ത്രിത നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോപ്പതിയാണ് വേദനരഹിതമായ ഹൃദയാഘാതത്തിന് കാരണം. ഇത്തരത്തില്‍ ഹൃദയാഘാതം സംഭവിക്കുന്നവര്‍ക്ക്, അത് അറ്റാക്ക് ആണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ വൈദ്യസഹായം തേടാന്‍ ബുദ്ധിമുട്ടാണ്. പലപ്പോഴും ഹാര്‍ട്ട് അറ്റാക്കിനെത്തുടര്‍ന്നുണ്ടാകുന്ന ശ്വാസംമുട്ടലും നെഞ്ചിടിപ്പുമായിട്ടായിരിക്കും പലരും ആശുപത്രിയിലെത്തുന്നത്. അല്ലെങ്കില്‍ പിന്നീടെപ്പോഴെങ്കിലും ഇ.സി.ജി. പരിശോധന നടത്തുമ്പോഴായിരിക്കും ഹാര്‍ട്ട് അറ്റാക്കുണ്ടായിരുന്നതായി വെളിപ്പെടുന്നത്.

നെഞ്ചുവേദനയുടെ ലക്ഷണങ്ങളൊന്നുമില്ലാതെ ശ്വാസതടസ്സം ഉണ്ടാകുന്ന സമയങ്ങളുണ്ടാകാം. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിന് കഴിയില്ലെന്നതിന്റെ സൂചനയാണിത്. തലകറക്കം അല്ലെങ്കില്‍ ലഘുവായ തലവേദന എന്നിവ സൈലന്റ് അറ്റാക്കിന്റെ ലക്ഷണമാണ്. തണുത്ത വിയര്‍പ്പ്, ഓക്കാനം എന്നിവ സാധാരണയായി ഇന്‍ഫ്ളുവന്‍സയുടെ ലക്ഷണങ്ങളാണ്. എന്നാല്‍, അവ സൈലന്റ് അറ്റാക്കിന്റെ ലക്ഷണങ്ങളുമായിരിക്കാം. മാത്രമല്ല ഇത് ഗുരുതരമായ പ്രശ്നത്തിന് കാരണമാകുമെന്നതിനാല്‍ അവഗണിക്കുകയും ചെയ്യരുത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (4 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (4 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (4 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (5 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (5 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (8 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (8 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (8 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (9 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (9 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (10 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (11 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (11 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (11 hours ago)

Malayali Vartha Recommends