Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ചരിത്രത്തിലാദ്യമായി മനുഷ്യനിൽ എച്ച്3എൻ8 പക്ഷിപ്പനി സ്ഥിരീകരിച്ചു;ഇതും ചൈന വഴി,പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്നത് 2002 മുതൽ;പക്ഷികളിൽ നിന്നും നേരട്ട് വൈറസ് ബാ​ദ

27 APRIL 2022 04:51 PM IST
മലയാളി വാര്‍ത്ത

ലോകത്താദ്യമായി മനുഷ്യനിൽ എച്ച്3എൻ8 പക്ഷിപ്പനി സ്ഥിരീകരിച്ചു. കൊവിഡ് മഹാമാരിയുടെ ആശങ്കകൾ ഉണ്ടാക്കിയ ചൈനയിൽ നിന്നുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ നാല് വയസുകാരനാണ് എച്ച്3എൻ8 പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

 

 

അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യപ്രവർത്തകർ വ്യക്തമാക്കുന്നത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കാനുള്ള സാധ്യത വളരെ ചെറുതാണെന്നും ആരോഗ്യ അധികൃതർ വ്യക്തമാക്കുന്നു.2002 മുതലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്നത്. വടക്കേ അമേരിക്കയിൽ ഒരിനം നീർപക്ഷിയിലാണ് ആദ്യമായി വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്.

 

 

പിന്നീട്, കുതിരകൾ, നായകൾ, നീർനായ എന്നിവയിൽ ഇതേ വൈറസ് ബാധ കണ്ടെത്തിയിരുന്നു. എന്നാൽ മനുഷ്യരിൽ ഇത് കണ്ടെത്തിയിരുന്നില്ല.ചൈനയിലെ ഹെനാൻ പ്രവശ്യയിലുള്ള നാല് വയസുകാരനാണ് ഇത്തരത്തിൽ വൈറസ് ബാധ ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ മാസം ആദ്യം പനിയും മറ്റ് ആരോഗ്യ ലക്ഷണങ്ങളും കാണിച്ച കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശ്രവം പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു.കുട്ടിയുടെ കുടുംബം പ്രദേശത്ത് കോഴികളെ വളർത്തിയിരുന്നു.

 

 

അതിന് പുറമെ, പ്രദേശത്ത് കാട്ടുതാറാവുകളുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നുവെന്നും ദേശീയ ആരോഗ്യ കമ്മീഷൻ വ്യക്തമാക്കുന്നു.കുട്ടിക്ക് പക്ഷികളിൽ നിന്നും നേരിട്ടാണ് വൈറസ് ബാധയേറ്റത് എന്നാണ് നിഗമനം. അതിന് പുറമെ, മനുഷ്യനിലേക്ക് വ്യാപിക്കപ്പെടാൻ സാധ്യതയുള്ള ശ്രവം കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.കുട്ടിയുമായി അടുത്ത് ബന്ധമുള്ള ആളുകളിൽ പരിശോധിച്ചെങ്കിലും അവർക്ക് വൈറസ് ബാധ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അവർക്ക് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.കുട്ടിയുടെ കേസ് ഒറ്റത്തവണ ക്രോസ് സ്പീഷീസ് പ്രസരണം ആണെന്നും വലിയ തോതിലുള്ള വ്യാപനത്തിന് സാധ്യത കുറവാണെന്നും അധികൃതർ പറഞ്ഞു.ജാതിയുടെയും മതത്തിന്റേയും പേരിൽ തിരിക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നു; കരുതിയിരിക്കണമെന്ന് കെസിആർ അതേസമയം, ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

 

 

ചത്തതോ അസുഖമുള്ളതോ ആയ പക്ഷികളിൽ നിന്ന് അകന്നു നിൽക്കാനും പനിയോ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾക്കോ ഉടൻ ചികിത്സ തേടാനും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (31 minutes ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (43 minutes ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (48 minutes ago)

ഓപ്പറേഷൻ തൂഫാൻ:  (1 hour ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (1 hour ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (1 hour ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (1 hour ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (1 hour ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (1 hour ago)

കേരള പൊലീസിന് 15,030 പിഴ  (3 hours ago)

ഇറാന്റെ കൂര ശിക്ഷ...  (3 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (3 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (4 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (5 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (5 hours ago)

Malayali Vartha Recommends