ഒരാള്‍ക്ക് എത്ര തവണ ആകാം; ശാരീരീക ബന്ധത്തിന് പരിധിയുണ്ടോ; പഠനങ്ങൾ സൂചിപ്പിക്കുന്നത്

നല്ല ലൈംഗിക ബന്ധം ശാരീരികാരോഗ്യത്തിനും മനസികാരോഗ്യത്തിനും സഹായിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. പലതരത്തിലുള്ള അസുഖങ്ങള്‍ക്ക് പരിഹാരവും ലൈംഗിക ബന്ധം വഴി ലഭിക്കുന്നു.
സ്ത്രീകളിലെ സ്തനാര്‍ബുദം, പുരുഷന്‍മാരിലെ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാദ്ധ്യതകള്‍ കുറയ്ക്കാന്‍ ആരോഗ്യകരമായ സെക്സിലേര്‍പ്പെടുന്നതുവഴി സാധിക്കുന്നു. അതുകുടാതെ വിഷാദരോഗം, ഡിപ്രഷന്‍ എന്നിവ കുറച്ച് മാനസികാരോഗ്യം പ്രദാനം ചെയ്യാനും സെക്സ് സഹായിക്കുന്നുണ്ട്.
പ്രായപൂര്‍ത്തിയായ ഒരാള്‍ വര്‍ഷത്തില്‍ മിനിമം 54 തവണയെങ്കിലും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ആരോഗ്യപ്രദമാണെന്നാണ് സാന്റിയാഗോ യൂണിവേഴ്സിറ്റി ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത് .
ഒരു വീട്ടില്‍ കഴിയുന്ന ദമ്ബതികള്‍ വര്‍ഷത്തില്‍ 51 തവണയെങ്കിലും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഇരുവരുടെയും ലൈംഗികാരോഗ്യത്തെയും മാനസിക പിരിമുറുക്കവും കുറയ്ക്കുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തി. അതേസമയം ദമ്ബതികളുടെ സംതൃപ്തിക്കനുസരിച്ചാണ് സെക്സിലേര്‍പ്പെടുന്നതില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതെന്നും പഠനത്തില്‍ പറയുന്നു. ആഴ്ചയില്‍ ഒരു ദിവസം സെക്സിലേര്‍പ്പെടുന്നത് മാനസിക സന്തോഷം വര്‍ദ്ധിപ്പിക്കുന്നതും ആരോഗ്യപ്രദവുമാണെന്നും ജേണല്‍ ഓഫ് സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്‍ഡ് പേഴ്സാണിലിറ്റി സയന്‍സ് നടത്തിയ ഗവേഷണത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha