Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുഞ്ഞിപ്പല്ലുകള്‍ സംരക്ഷിക്കാന്‍…

06 NOVEMBER 2014 12:02 PM IST
മലയാളി വാര്‍ത്ത.

കുഞ്ഞുങ്ങളുടെ പാല്‍പ്പല്ലുകള്‍ പെട്ടെന്നു പൊഴിയുന്നതാണല്ലോ എന്നു കരുതി വിചാരിച്ച്‌ കുഞ്ഞിപ്പല്ലുകളുടെ ആരോഗ്യം അവഗണിക്കരുത്‌. പല്ലുകള്‍ മുളയ്‌ക്കുന്നതിനു മുമ്പേ വേണ്ട ശ്രദ്ധ നല്‍കിയാലേ കുഞ്ഞുങ്ങളുടെ പല്ലുകളുടെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ കഴിയൂ.
നവജാത ശിശുക്കളെ മുലയൂട്ടിയതിനു ശേഷം വൃത്തിയുള്ള മൃദുവായ തുണി വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞു മോണ നന്നായി തുടച്ചു കൊടുക്കണം. പല്ലുകള്‍ മുളച്ച കുഞ്ഞുങ്ങള്‍ക്കു പാല്‍ നല്‍കിയതിനു ശേഷവും ഇത്തരത്തില്‍ തുണി കൊണ്ടു മോണയും പല്ലുകളും വൃത്തിയാക്കുന്നതു നല്ലതാണ്‌.
പല്ലുകള്‍ മുളച്ചു തുടങ്ങിയാല്‍ കുട്ടികളെ ദിവസവും രണ്ട്‌ നേരം ബ്രഷ്‌ ചെയ്യാന്‍ ശീലിപ്പിക്കണം. അത്താഴത്തിനു ശേഷം നിര്‍ബന്ധമായും പല്ല്‌ തേപ്പിക്കണം.
മുകളില്‍ നിന്നു താഴേക്കും താഴെ നിന്നു മുകളിലേക്കുമായി വൃത്താകൃതിയില്‍ വേണം പല്ല്‌ തേക്കേണ്ടത്‌. അഞ്ചു വയസ്‌ വരെ മുതിര്‍ന്നവരുടെ മേല്‍നോട്ടത്തിലാവണം കുഞ്ഞിന്റെ പല്ല്‌ തേക്കല്‍.
കുഞ്ഞുങ്ങള്‍ക്കു വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്‌ത സോഫ്‌റ്റ്‌ ബ്രിസിലുകളുള്ള ബ്രഷ്‌ ഉപയോഗിക്കുന്നതാണു നല്ലത്‌. ചെറിയ തലയുള്ളതും വായുടെ ഉള്‍ഭാഗത്തെല്ലായിടത്തും എത്തുന്നതുമായ ബ്രഷാണു നല്ലത്‌.
ബ്രഷില്‍ വെള്ളമൊഴിച്ചു നനച്ച ശേഷം ഒരു പയറുമണിയുടെ വലുപ്പത്തില്‍ പേസ്‌റ്റ്‌ പുരട്ടിക്കൊടുക്കുക. പേസ്‌റ്റ്‌ അമിതമായി ഉപയോഗിക്കാനും കൂടുതല്‍ നേരം ബ്രഷ്‌ ചെയ്യാനും കുട്ടികളെ അനുവദിക്കരുത്‌. രണ്ടോ മൂന്നോ മിനിറ്റ്‌ നേരം ബ്രഷ്‌ ചെയ്യേണ്ട ആവശ്യമേയുള്ളൂ.
 സോഫ്‌റ്റ്‌ ഡ്രിങ്കുകള്‍ കഴിവതും ഒഴിവാക്കുന്നതാണു പല്ലുകളുടെ ആരോഗ്യത്തിന്‌ ഉത്തമം. മധുരമടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളുടെ അളവ്‌ പരമാവധി കുറയ്‌ക്കുക. ഇവ അമിതമായി കഴിക്കുന്നതു പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും..
കുട്ടികളുടെ പല്ലുകള്‍ക്കു തകരാറുണ്ടെന്നു കണ്ടാല്‍ അവഗണിക്കുന്നതിനു പകരം ചികിത്സ തേടണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (1 hour ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (1 hour ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (2 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (2 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (2 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (3 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (3 hours ago)

Malayali Vartha Recommends