Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ഉറക്കം ജീവവായു പോലെയാണെന്ന് പഠനം

05 FEBRUARY 2015 01:00 PM IST
മലയാളി വാര്‍ത്ത.

പുത്തന്‍ തലമുറയില്‍ സ്മാര്‍ട് ഫോണും ഐപാഡും വച്ച് ഉറക്കമില്ലാത്ത രാത്രികളുമായി കഴിയുന്ന അനേകം പേരുണ്ട്. അവരോടായി യുഎസ് നാഷനല്‍ സ്ലീപ് ഫൗണ്ടേഷന്റെ വക ഉപദേശമാണ് കണ്ണടച്ച്, നന്നായി ഒന്നുറങ്ങൂ! എന്ന്.
നമ്മുടെ ജീവിതത്തിന്റെ മൂന്നിലൊരു ഭാഗവും ഉറങ്ങി ജീവിക്കുന്ന മനുഷ്യര്‍ക്ക് ഉറക്കം ജീവവായു പോലെ പ്രധാനമെന്നു ചൂണ്ടിക്കാട്ടുകയാണ് യുഎസ് വിദഗ്ദ്ധര്‍. നവജാത ശിശുക്കളെ മുതല്‍ മുതിര്‍ന്ന പൗരന്മാരെ വരെ ഉള്‍പ്പെടുത്തി പ്രായം തിരിച്ചുള്ള മൂന്ന്‌ ഉറക്കപ്പട്ടിക തയ്യാറാക്കിയാണ് ഫൗണ്ടേഷന്റെ പുതിയ മാര്‍ഗരേഖ. നാലു മാസം മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നേരത്തേ നിര്‍ദേശിച്ചിരുന്നതിലും കൂടുതല്‍ ഉറക്കം വേണമെന്നും അവര്‍ തറപ്പിച്ചു പറയുന്നു.

ഉറക്കത്തിന്റെ കുറവ് അമിതവണ്ണത്തിനും ഹൃദ്രോഗങ്ങള്‍ക്കും പ്രമേഹത്തിനും വഴിതെളിക്കുമെന്നും കൂടാതെ ആയുര്‍ദൈര്‍ഘ്യത്തെ വെട്ടിച്ചുരുക്കുമെന്നും മുന്നറിയിപ്പുണ്ട്. വിവിധ മെഡിക്കല്‍ വിഭാഗങ്ങളില്‍നിന്നുള്ള പതിനെട്ടു വിദഗ്ധരുടെ സമിതിയാണ് പുതുക്കിയ ഉറക്കപ്പട്ടിക നിര്‍ദേശിച്ചിരിക്കുന്നത്.
കൂടുതല്‍ സമയം ടിവിക്കു മുന്നില്‍ ചടഞ്ഞിരിക്കുന്നതും ഉറക്കമില്ലായ്മയും തമ്മിലുള്ള ബന്ധം വളരെ പ്രകടമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ കണ്ടെത്തല്‍. നാലു മണിക്കൂറിലധികം ടിവി കണ്ടിരിക്കുന്നവര്‍ അഞ്ചു മണിക്കൂറില്‍ താഴെ മാത്രം ഉറക്കം കിട്ടാന്‍ സാധ്യതയേറിയവരാണ്. നല്ല ഉറക്കത്തിലേക്കു വഴുതിവീഴാന്‍ ഇവര്‍ക്ക് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വേണ്ടിവരും. ആരോഗ്യവാനായ ഒരാള്‍ക്ക് ഉറങ്ങാന്‍ കിടന്ന് അര മണിക്കൂറിനുള്ളില്‍ സുഖനിദ്രയില്‍ പ്രവേശിക്കാനാകും.
നവജാത ശിശുക്കള്‍ (0-3 മാസം) അതായത് 3 മാസം വരെയുള്ള കുഞ്ഞുങ്ങള്‍ ദിവസവും 14 മുതല്‍ 17 മണിക്കൂര്‍ വരെ ഉറങ്ങണം. 4 മുതല്‍ 11 മാസം വരെ പ്രായമുള്ള ശിശുക്കള്‍ 12-15 മണിക്കൂറും, ഒരു വയസ്സു മുതല്‍ രണ്ടു വയസ്സു വരെയുള്ളവര്‍ 11-14 മണിക്കൂറും, 3 വയസ്സു മുതല്‍ 5 വയസ്സു വരെയുളളവര്‍ 10-13 മണിക്കൂറും, 6 വയസ്സു മുതല്‍ 13 വയസ്സു വരെയുള്ളവര്‍ 9-11 മണിക്കൂറും, 14-17 വയസ്സുകാര്‍ 8-10 മണിക്കൂറും,18-25 വയസ്സുകാര്‍ 7-9 മണിക്കൂറും, 26-64 വയസ്സുകാര്‍ 7-9 മണിക്കൂറും, 65 വയസ്സിനു മുകളിലുള്ളവര്‍ 7-8 മണിക്കൂറും ഉറങ്ങേണ്ടത് അത്യാവശ്യമാണ് .

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (3 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (3 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (3 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (3 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (4 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (4 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (4 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (5 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (5 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (5 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (6 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (7 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (8 hours ago)

Malayali Vartha Recommends