Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ ശ്രദ്ധയ്ക്ക്...

11 FEBRUARY 2015 10:19 AM IST
മലയാളി വാര്‍ത്ത.

പഠനത്തിനും ഉന്മേഷത്തിനും ശരീരത്തിന് പോഷകാംശം വളരെ അത്യാവശ്യമാണ്്. വിലപിടിപ്പുള്ള ഭക്ഷണങ്ങളിലെ പോഷകാംശമുള്ളൂ എന്നു കരുതേണ്ട. നമ്മുടെ നാട്ടില്‍ സുലഭമായ പപ്പായ, മുരിങ്ങയില, ചീര, വാഴക്കൂമ്പ്, മത്തി പോലുള്ള ചെറിയ മത്‌സ്യങ്ങള്‍ തുടങ്ങിയവയിലൊക്കെ ആവശ്യമുള്ള പോഷകങ്ങള്‍ ധാരാളമുണ്ട്.
ഓര്‍മശക്തിക്കെന്ന പേരുകളിലിറങ്ങുന്ന മരുന്നുകള്‍ക്കു പരീക്ഷക്കാലത്ത് ആവശ്യക്കാര്‍ കൂടാറുണ്ട്. പക്ഷേ ഇത്തരം മരുന്നുകളുടെ ഫലം ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മുട്ടയുടെ മഞ്ഞക്കരു, നിലക്കടല, പാലുല്‍പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എ ന്നിവ ആവശ്യത്തിനു കഴിക്കുന്നതു ചിന്താശക്തിയും ഓര്‍മശക്തിയും കൂട്ടുന്നു. സോയ പയര്‍, മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍, പാല്‍, തൈര് എന്നിവ ഏകാഗ്രത കൂട്ടാന്‍ സഹായിക്കും. ചേന, ചേമ്പ്, കാച്ചില്‍ എന്നിവയില്‍ അടങ്ങിയിട്ടുള്ള \'സെറോടോണിന്‍\' എന്ന പദാര്‍ത്ഥം പരീക്ഷക്കാലത്തെ മാനസിക പിരിമുറക്കം കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഒമേഗ-3 അടങ്ങിയ മത്തി, അയല, ചൂര, കൊഴുവ എന്നീ മീനുകള്‍ ഓര്‍മശക്തിയും മനഃപാഠമാക്കാനുള്ള കഴിവും വര്‍ദ്ധിപ്പിക്കുന്നു. പഠനത്തിനിടയില്‍ ഭക്ഷണം കൃത്യസമയത്ത് കഴിക്കുന്നതില്‍ വീഴ്ചവരുത്തരുത്. വയറു കാലിയാക്കിയിട്ടു പഠിക്കുന്നതു ശ്രദ്ധക്കുറവിനു കാരണമാകും.
തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് പ്രഭാതഭക്ഷണം അത്യാവശ്യമാണ്. പരീക്ഷാദിവസങ്ങളില്‍ പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എളുപ്പം ദഹിക്കുന്ന ഗോതമ്പ്, അരി എന്നിവകൊണ്ടുള്ള പ്രഭാതഭക്ഷണമാണ് പരീക്ഷാദിവസങ്ങളില്‍ നല്ലത്. കഞ്ഞിയും പയറും പുട്ടും കടലയും, ദോശയും സാമ്പാറുമെല്ലാം ഇത്തരത്തിലുള്ള ഭക്ഷണമാണ്.
പരീക്ഷാനാളുകളില്‍ ഉച്ചഭക്ഷണമായി ചോറുതന്നെയാണു നല്ലത്. ദഹിക്കാന്‍ വിഷമമുണ്ടാക്കുന്ന ബിരിയാണി, പൊറോട്ട, കപ്പ എ ന്നിവ ഒഴിവാക്കുക. ഇവ തളര്‍ച്ചയ്ക്കും ഉറക്കും തൂങ്ങുവാനും ഇടയാക്കും. എസ്എസ്എല്‍സി പരീക്ഷ മിക്കതും ഉച്ചയ്ക്കു ശേഷമായതിനാല്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വയറുനിറയെ കഴിക്കുന്നതും ക്ഷീണം ഉറക്കം എന്നിവയ്ക്ക് കാരണമാകും.

പഠിക്കുന്ന കുട്ടികള്‍ ദിവസം ചുരുങ്ങിയത് പല നേരങ്ങളിലായി 12 ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. ഇലക്‌ട്രോമാഗ്‌നെറ്റിക് ആക്റ്റിവിറ്റി കാരണമാണു നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കപ്പെടുന്നത്. തലച്ചോറിന്റെ സെല്ലുകളില്‍ വെള്ളം കയറിയിറങ്ങുമ്പോഴാണ് തലച്ചോറിനാവശ്യമായ ഇലക്ട്രിസിറ്റി ഉണ്ടാകുന്നത്. വെള്ളത്തിന്റെ അളവു കുറയുകയാണെങ്കില്‍ അതു തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (2 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (3 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (3 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (3 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (4 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (4 hours ago)

Malayali Vartha Recommends