Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

മാറ്റിവയ്‌ക്കുന്ന ഹൃദയത്തിന്റെ ഉടമയുടെ സ്വഭാവങ്ങൾ സ്വീകരിക്കുന്നയാൾക്കും ലഭിക്കുമെന്ന് പറയുന്നത് സത്യമോ? പി സുരേഷ് ബാബു, ഡോ. ജോസ് ചാക്കോപെരിയപ്പുറം എന്നിവർ പങ്കുവെക്കുന്ന ചില അനുഭവങ്ങൾ

29 SEPTEMBER 2020 02:39 PM IST
മലയാളി വാര്‍ത്ത

മാറ്റിവയ്‌ക്കുന്ന ഹൃദയത്തിന്റെ ഉടമയുടെ സ്വഭാവങ്ങൾ സ്വീകരിക്കുന്നയാൾക്കും ലഭിക്കുമെന്ന് പറയുന്നത് സത്യമോ? പി സുരേഷ് ബാബു, ഡോ. ജോസ് ചാക്കോപെരിയപ്പുറം എന്നിവർ പങ്കുവെക്കുന്ന ചില അനുഭവങ്ങൾ അമ്പരപ്പിക്കുന്നതാണ്

​ത​ല​ച്ചോ​റി​ന്റെ​ ​ര​ഹ​സ്യ​മു​റ​ങ്ങു​ന്ന​ ​അ​ട​രു​ക​ൾ​ക്ക​പ്പു​റ​ത്ത് ​ഓ​ർ​മ്മ​ക​ൾ​ക്ക് ​അ​സ്തി​ത്വ​മു​ണ്ടെ​ന്ന് ​ന്യൂ​റോ​ള​ജി​സ്റ്റു​ക​ൾ​ ​സ​മ്മ​തി​ച്ചു​ത​രി​ല്ല.​ ​പ​ക്ഷേ,​​​ ​ലോ​ക​മെ​ങ്ങും​ ​നി​ന്ന് ​അ​ത്ത​രം​ ​അ​മ്പ​ര​പ്പി​ക്കു​ന്ന​ അ​നു​ഭ​വ​ ​വി​വ​ര​ണ​ങ്ങ​ളു​ണ്ട് എന്ന് അവർ അവകാശസപ്പെടുന്നു.. .​ ​മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ​ ​ഓ​രോ​ ​കോ​ശ​ത്തി​നും​ ​സ്വ​ന്തം​ ​സ്മൃ​തി​മ​ണ്ഡ​ല​മു​ണ്ട് ​(​സെ​ല്ലു​ലാ​ർ​ ​മെ​മ്മ​റി​)​​.​ ​

ഒ​രു​ ​പ്ര​ത്യേ​ക​ത​രം​ ​ഉ​ദ്ദീ​പ​ന​ത്തോ​ട് ​പ്ര​തി​ക​രി​ക്കു​ന്ന​ ​കോ​ശ​ങ്ങ​ൾ,​​​ ​എ​ല്ലാ​ക്കാ​ല​ത്തും​ ​അ​തേ​ ​ഉ​ദ്ദീ​പ​ന​മു​ണ്ടാ​ക്കു​ന്ന​ ​അ​നു​ഭ​വ​ങ്ങ​ളോ​ട് ​സ​മാ​ന​മാ​യ​ ​വി​ധ​ത്തി​ൽ​ ​പ്ര​തി​ക​രി​ക്കു​മെ​ന്ന​താ​ണ് ​സെ​ല്ലു​ലാ​ർ​ ​മെ​മ്മ​റി​യു​ടെ​ ​അ​ടി​സ്ഥാ​ന​ ​ത​ത്വം.

ഹൃ​ദ​യം​ ​മാ​റ്റി​വ​യ്‌​ക്ക​ൽ​ ​ശ​സ്ത്ര​ക്രി​യ​യ്ക്ക് ​വി​ധേ​യ​രാ​യ​വ​രി​ൽ ചിലർക്കെങ്കിലും ​ദാ​താ​വി​ന് ​ഇ​ഷ്ട​മു​ണ്ടാ​യി​രു​ന്ന​ ​ഭ​ക്ഷ​ണ​ത്തോ​ട് ​പ്ര​തി​പ​ത്തി​ ​തോ​ന്നു​ക,​​​ ​സ്വ​ഭാ​വ​ത്തി​ലെ​ ​ചി​ല​ ​സ​വി​ശേ​ഷ​ത​ക​ൾ​ ​പ​ക​ർ​ത്ത​പ്പെ​ടു​ക,​​​ ​ദാ​താ​വി​ന്റെ​ ​അ​നു​ഭ​വ​ങ്ങ​ളോ​ട് ​സാ​മ്യ​മു​ള്ള​ ​അ​നു​ഭ​വ​ങ്ങ​ളു​ടെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സ്വീ​ക​ർ​ത്താ​വി​ന്റെ​ ​ശ​രീ​രം​ ​അ​തേ​ ​മ​ട്ടി​ൽ​ ​പ്ര​തി​ക​രി​ക്കു​ക​ ​എ​ന്നി​വ​യൊ​ക്കെ​ ​അ​വി​ശ്വ​സ​നീ​യ​മാം​ വിധം ​അനുഭവപ്പെട്ടിട്ടുള്ളതായി പി സുരേഷ് ബാബു, ഡോ. ജോസ് ചാക്കോപെരിയപ്പുറം എന്നിവർ പറയുന്നു

​തെ​ളി​വു​ക​ളി​ല്ലെ​ന്ന് ​വൈ​ദ്യ​ശാ​സ്ത്രം​ ​ത​ള്ളി​പ്പ​റ​യു​മ്പോ​ഴും​ ​ഉ​ത്ത​ര​മി​ല്ലാ​ത്ത​ ​പ്ര​ഹേ​ളി​ക​ ​പോ​ലെ​ ​കോ​ശ​സ്മൃ​തി​ ​എ​ന്ന​ ​അ​ദ്ഭു​തം​ ​അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ​ ​നി​ല​നി​ൽ​ക്കു​ന്നുണ്ട് എന്നാണു പറയപ്പെടുന്നത് .

മ​നു​ഷ്യ​ൻ​ ​ഉ​ൾ​പ്പെ​ടെ​ ​എ​ല്ലാ​ ​ജീ​വി​ക​ളു​ടെ​യും​ ​ഓ​ർ​മ്മ​ ​ത​ല​ച്ചോ​റി​ലാ​ണ്.​മ​സ്തി​ഷ്‌​ക​ ​കോ​ശ​ങ്ങ​ളാ​യ​ ​ന്യൂ​റോ​ണു​ക​ൾ​ ​ആ​ണ് ​ഓ​‌​ർ​മ്മ​ക​ളു​ടെ​ ​ഇ​രി​പ്പി​ടം.​ ​ന്യൂ​റോ​ണു​ക​ക​ളി​ലാ​ണ് ​ഓ​ർ​മ്മ​ക​ൾ​ ​രേ​ഖ​പ്പെ​ടു​ത്തു​ന്ന​തും​ ​സൂ​ക്ഷി​ക്കു​ന്ന​തും.​ ​ആ​വ​ശ്യ​മു​ള്ള​പ്പോ​ഴൊ​ക്കെ​ ​ആ​ ​ഓ​ർ​മ്മ​ക​ൾ​ ​ഓ​ർ​മ്മി​ച്ചെ​ടു​ക്കു​ന്ന​തും​ ​ന്യൂ​റോ​ണു​ക​ളി​ൽ​ ​നി​ന്നാ​ണ്.

എ​ന്നാ​ൽ​ ​മ​സ്തി​ഷ്‌​ക്ക​ത്തി​നു​ ​പു​റ​ത്ത് ​ശ​രീ​ര​ത്തി​ന്റെ​ ​മ​റ്റ് ​കോ​ശ​ങ്ങ​ളും​ ​ഓ​ർ​മ്മ​ക​ൾ​ ​സൂ​ക്ഷി​ക്കു​ന്നുണ്ട്.​ ​ഓ​ർ​മ്മ​ക​ൾ​ ​മാ​ത്ര​മ​ല്ല,​​​ ​വ്യ​ക്തി​പ​ര​മാ​യ​ ​സ്വ​ഭാ​വ​ ​സ​വി​ശേ​ഷ​ത​ക​ളും​ ​ശ​രീ​ര​ ​കോ​ശ​ങ്ങ​ളി​ൽ​ ​സൂ​ക്ഷി​ക്കു​മ​ത്രേ.​ ​ഇ​തി​നെ​യാ​ണ് ​സെ​ല്ലു​ലാ​ർ​ ​മെ​മ്മ​റി​ ​അ​ഥ​വാ​ ​കോ​ശ​ ​സ്‌​മ​ര​ണ​ ​എ​ന്ന് ​പ​റ​യു​ന്ന​ത്.​ ​ശ​രീ​ര​ത്തി​ന് ​മൊ​ത്തം​ ​ഈ​ ​ക​ഴി​വു​ണ്ട​ന്നും​ ​(​ ​ബോ​ഡി​ ​മെ​മ്മ​റി​ ​)​​​ ​വാ​ദ​മു​ണ്ട്.

കോ​ശ​ങ്ങ​ളു​ടെ​ ​ഓ​ർ​മ്മ​ക​ൾ​ ​നീ​ണ്ടു​ ​നി​ൽ​ക്കു​മെ​ന്നും​ ​ബോ​ധ​മ​ന​സ് ​മ​റ​ന്നു​ ​പോ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​പോ​ലും​ ​ ചിലപ്പോൾ ശ​രീ​രം​ ​ഓ​ർ​മ്മി​ച്ചു​ ​വ​യ്‌​ക്കു​മെ​ന്നും​ ​ഇ​ക്കൂ​ട്ട​ർ​ ​പ​റ​യു​ന്നു.​ ​ഇ​ത് ​ശാ​സ്‌​ത്രീ​യ​മാ​യി​ ​തെ​ളി​യി​ച്ചി​ട്ടി​ല്ല.​ ​മാ​ത്ര​മ​ല്ല.​ ​ഇ​ത് ​അ​സം​ഭ​വ്യ​വു​മാ​ണെ​ന്ന് ​ശാ​സ്‌​ത്ര​ജ്ഞ​ർ​ ​പ​റ​യു​ന്നു.

എ​ന്നാ​ൽ​ ​മ​നു​ഷ്യ​ന് ​ഉ​ണ്ടാ​കു​ന്ന​ ​എ​ല്ലാ​ ​അ​നു​ഭ​വ​ങ്ങ​ളും,​​​ ​അ​വ​ ​എ​ത്ര​ ​ചെ​റു​താ​യാ​ലും​ ​അ​വ​ ​ത​ല​ച്ചോ​റി​ൽ​ ​മാ​ത്ര​മ​ല്ല,​​​ ​ശ​രീ​ര​ത്തി​ലെ​ ​എ​ല്ലാ​ ​കോ​ശ​ങ്ങ​ളി​ലും​ ​എ​ത്തു​മെ​ന്നും​ ​ആ​ ​അ​നു​ഭ​വ​ത്തി​ന് ​ശേ​ഷം​ ​അ​തി​ന്റെ​ ​കൈ​യൊ​പ്പ് ​എ​ല്ലാ​ ​കോ​ശ​ങ്ങ​ളി​ലും​ ​ശേ​ഷി​ക്കു​മെ​ന്നും​ ​ആ​ണ് ​വാ​ദം.​ ​അ​തി​നാ​ലാ​ണ് ​മ​നു​ഷ്യ​ ​ശ​രീ​ര​ത്തി​ന് ​ചി​ല​ ​കാ​ര്യ​ങ്ങ​ൾ​ ​സ്വ​മേ​ധ​യാ​ ​ചെ​യ്യാ​ൻ​ ​ക​ഴി​യു​ന്ന​തെ​ന്ന് ​അ​മേ​രി​ക്ക​ൻ​ ​ബ​യോ​ള​ജി​സ്റ്റാ​യ​ ​പീ​റ്റ​‌​ർ​ ​ലെ​വി​ൻ​ ​പ​റ​യു​ന്നു.

തെ​ളി​വു​ക​ൾ​ ​ഇ​ല്ലെ​ങ്കി​ലും​ ​ബോ​ഡി​ ​മെ​മ്മ​റി​ ​പ​ല​ ​വി​ധ​ത്തി​ൽ​ ​ഉ​ണ്ടാ​വാ​മെ​ന്ന് ​ഗ​വേ​ഷ​ക​ർ​ ​പ​റ​യു​ന്നു.​ ​കാ​യി​ക​മാ​യ​ ​ഒ​രു​ ​പ്ര​വൃ​ത്തി​ ​നി​ര​ന്ത​രം​ ​ചെ​യ്യു​മ്പോ​ഴും,​​​ ​ആ​ഘാ​ത​മു​ണ്ടാ​ക്കി​യ​ ​ഒ​രു​ ​സം​ഭ​വ​ത്തോ​ടു​ള്ള​ ​പ്ര​തി​ക​ര​ണ​വു​മൊ​ക്കെ​ ​ഇ​തി​ന് ​കാ​ര​ണ​മാ​കാം.​ ​ജീ​വ​ന് ​ഭീ​ഷ​ണി​യാ​കു​ന്ന​ ​ഒ​രാ​ക്ര​മ​ണം,​​​ ​ലൈം​ഗി​ക​ ​അ​തി​ക്ര​മം,​​​ ​യു​ദ്ധം​ ​തു​ട​ങ്ങി​യ​വ​ ​ആ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന​ ​ഓ​ർ​മ്മ​ക​ൾ​ ​സൃ​ഷ്‌​ടി​ക്കും.​ ​അ​തെ​ല്ലാം​ ​ശ​രീ​ര​ത്തി​ന് ​തീ​വ്ര​മാ​യ​ ​അ​നു​ഭ​വ​ങ്ങ​ളാ​കും.

ഉദാഹരണത്തിന് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന്റെ​ ​ഓ​ർ​മ്മ​ക​ൾ​ ​ശ​രീ​ര​ത്തി​ന്റെ​ ​പ്ര​തി​ക​ര​ണ​ങ്ങ​ളാ​യി​ ​രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടും.​ ​പി​ൽ​ക്കാ​ല​ത്ത് ​ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന​ ​ഇ​ന്ദ്രി​യാ​നു​ഭ​വ​ങ്ങ​ൾ​ ​ആ​ ​ഓ​ർ​മ്മ​ക​ൾ​ ​ഉ​ണ​ർ​ത്തും.​ഇതുമായി ബന്ധപ്പെട്ട പല അനുഭവങ്ങളും മെഡിക്കൽ ഹിസ്റ്ററിയിൽ ഉണ്ട്

അ​വ​യ​വം​ ​മാ​റ്റി​ ​വ​ച്ച​വ​രി​ലും ​ ​പു​തി​യ​ ​ഓ​ർ​മ്മ​ക​ളും​ ​ചി​ന്ത​ക​ളും​ ​വി​കാ​ര​ങ്ങ​ളും​ ​ഒ​ക്കെ​ ​രൂ​പ​പ്പെ​ടാം.​അ​ത് ​അ​വ​യ​വം​ ​മാ​റ്റി​വ​ച്ച​തി​നെ​ ​പ​റ്റി​യു​ള്ള​ ​ഉ​ൽ​ക്ക​ണ്ഠ​ക​ളി​ൽ​ ​നി​ന്നാ​വാം.​ ​പു​തി​യ​ ​അ​വ​യ​വ​ത്തെ​ ​ശ​രീ​രം​ ​തി​ര​സ്‌​ക​രി​ക്കാ​തി​രി​ക്കാ​ൻ​ ​പ്ര​തി​രോ​ധ​ ​വ്യ​വ​സ്ഥ​യെ​ ​മ​ര​വി​പ്പി​ക്കു​ന്ന​തി​ന് ​ന​ൽ​കു​ന്ന​ ​മ​രു​ന്നു​ക​ളു​ടെ​ ​ഫ​ല​മാ​വാം.​

​ഈ​ ​ഓ​ർ​മ്മ​ക​ളെ​ല്ലാം​ ​മ​സ്‌​തി​ഷ്‌​ക​ത്തി​ന് ​പു​റ​ത്തു​ള്ള​ ​കോ​ശ​ങ്ങ​ളി​ൽ​ ​സൂ​ക്ഷി​ച്ചു​ ​വ​യ്ക്ക​പ്പെ​ടും ​എന്ന​തി​ന് ​ശാ​സ്‌​ത്രീ​യ​മാ​യ​ ​പി​ൻ​ബ​ലം​ ​ഇ​ല്ലെ​ന്നി​രി​ക്കെ,​​​ ​ഇ​ത്ത​രം​ ​ഓ​ർ​മ്മ​ക​ളും​ ​മ​സ്‌​തി​ഷ്‌​ക​ ​കോ​ശ​ങ്ങ​ളി​ൽ​ ​ത​ന്നെ​ ​സൂ​ക്ഷി​ച്ച് ​വ​യ്ക്കാ​നാ​ണ് ​സാ​ദ്ധ്യ​ത​യെ​ന്നും​ ​ശാ​സ്‌​ത്ര​ജ്ഞ​ർ​ ​പ​റ​യു​ന്നു.

എ​ന്നാ​ൽ​ ​ചി​ല​ത​രം​ ​ജീ​വി​ക​ൾ​ക്ക് ​സെ​ല്ലു​ലാ​ർ​ ​മെ​മ്മ​റി​ ​ഉ​ണ്ടെ​ന്ന​തി​ന് ​തെ​ളി​വ് ​നി​ര​ത്തു​ന്നു​മു​ണ്ട്.​ ​ത​ല​യും​ ​ത​ല​ച്ചോ​റും​ ​നീ​ക്കം​ ​ചെ​യ്‌​ത​ ​നാ​ട​വി​ര​ക​ളെ​ ​പ​രി​ശീ​ലി​പ്പി​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​അ​മേ​രി​ക്ക​യി​ലെ​ ​ട​ഫ്‌​റ്റ്സ് ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​ഗ​വേ​ഷ​ക​ർ​ ​തെ​ളി​യി​ച്ചു.​ ​

ഈ​ ​വി​ര​യു​ടെ​ 279​ൽ​ ​ഒ​രം​ശ​ത്തി​ൽ​ ​നി​ന്ന് ​ആ​ഴ്‌​ച​ക​ൾ​ക്കു​ള്ളി​ൽ​ ​ഒ​രു​ ​പൂ​ർ​ണ​ ​വി​ര​യെ​ ​വ​ള​ർ​ത്തി​യെ​ടു​ക്കാ​നും​ ​പ്ര​കാ​ശ​ത്തി​ന്റെ​യും​ ​ഭ​ക്ഷ​ണ​ത്തി​ന്റെ​യും​ ​നേ​ർ​ക്ക് ​ച​ലി​ക്കാ​ൻ​ ​പ​രി​ശീ​ലി​പ്പി​​ക്കാ​നും​ ​ക​ഴി​ഞ്ഞു.​ ​ഇ​ത് ​ശ​രീ​ര​ത്തി​ന്റെ​ ​മ​റ്റ് ​കോ​ശ​ങ്ങ​ളി​ൽ​ ​ഓ​ർ​മ്മ​ക​ൾ​ ​അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന​തി​ന്റെ​ ​തെ​ളി​വാ​ണ​ത്രേ.​ ​മ​നു​ഷ്യ​നി​ൽ​ ​ഈ​ ​സാ​ദ്ധ്യ​ത​ ​തെ​ളി​യി​ക്കാ​ൻ​ ​ഇ​തു​വ​രെ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല.

മാറ്റിവയ്ക്കുന്ന ഹൃദയത്തിന്റെ ഉടമയുടെ സ്വഭാവങ്ങളിൽ ചിലത് സ്വീകരിക്കുന്നയാൾക്കും ലഭിക്കുമെന്ന പ്രചാരണം ശാസ്ത്രീയമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അമേരിക്കയിലെ ഒരു വനിതയെക്കുറിച്ചുള്ള ലേഖനത്തിൽ ഞാനും ഹൃദയം ദാനം ചെയ്തയാളുടെ ശീലങ്ങളിലേക്ക് അവർ മാറിയെന്നാണ് പറയുന്നത്. എന്നാൽ ശാസ്ത്രീയമായി ഇക്കാര്യം സ്ഥിരീകരിച്ചതല്ല.

നമ്മുടെ സ്വഭാവങ്ങളും വ്യക്തിത്വവും ഹൃദയവുമായി ബന്ധപ്പെട്ടതല്ല. അതു നമ്മുടെ തലച്ചോറുമായി ബന്ധപ്പെട്ടതാണ്. ചിന്താശീലങ്ങൾ, വ്യക്തിത്വം തുടങ്ങിയവ തലച്ചോറിലാണ് രൂപപ്പെടുന്നത്. രക്തം പമ്പ് ചെയ്യുക എന്നതിൽ കവിഞ്ഞ് ഹൃദയത്തിന് വികാരങ്ങളും വിചാരങ്ങളും സ്വഭാവങ്ങളും നിയന്ത്രിക്കുന്നതിൽ പങ്കില്ല എന്നാണ് ശാസ്ത്രീയ വിവരണം .

പുതിയൊരു അവയവം ലഭിക്കുമ്പോൾ ആകാംക്ഷ, പിരിമുറുക്കം എന്നിവയുണ്ടാകും. തുടർ പരിശോധനകൾ, മരുന്നുകൾ കഴിക്കൽ തുടങ്ങിയവ വഴി സ്വഭാവത്തിൽ ചെറിയ മാറ്റങ്ങൾ വരാം. ആരോഗ്യത്തോടെ ജീവിക്കുന്നതും രോഗിയായി ജീവിക്കുന്നതും ചിലരിൽ മാറ്റങ്ങൾ വരുത്താം. ചിലർ അതിനെ പോസിറ്റീവായി കാണും.

ചിലർക്ക് മാനസികമായ മാറ്റങ്ങളാകാം. അവർക്ക് തുടർച്ചയായ കൗൺസിലിംഗ് വേണ്ടിവരും. അല്ലാതെ സ്വഭാവവ്യതിയാനങ്ങൾ സംഭവിക്കുന്നതായി വർഷങ്ങൾക്കിടെ നിരവധി ഹൃദയങ്ങൾ മാറ്റിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും ജീവിച്ചിരിക്കുന്നവരിലും യാതൊരു മാറ്റവും എനിക്ക് തോന്നിയിട്ടില്ല എന്നും ഡോക്ടർ അഭിപ്രായപ്പെട്ടു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (8 minutes ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (2 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (3 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (3 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (3 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (4 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (5 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (5 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (5 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (5 hours ago)

OPERATION SINDOOR ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ട് അധികൃതർ  (6 hours ago)

ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കേസില്‍ നടി മിനു മുനീര്‍ അറസ്റ്റില്‍  (6 hours ago)

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; നാളെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്  (7 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘവും പരിശോധന നടത്തി  (7 hours ago)

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍  (7 hours ago)

Malayali Vartha Recommends