Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യമായി അച്ഛനമ്മമാരാകുന്നവര്‍ അറിയാന്‍

28 NOVEMBER 2012 03:57 AM IST
മലയാളി വാര്‍ത്ത.

ഏറെ ആശങ്കകളോടെയാണ്‌ എല്ലാ ദമ്പതിമാരും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കുന്നത്‌. കുഞ്ഞ്‌ കരഞ്ഞാല്‍, തുമ്മിയാല്‍, ചുമച്ചാല്‍ എല്ലാം അവര്‍ക്ക്‌ ടെന്‍ഷനായിരിക്കും. എപ്പോഴും ഉപദേശങ്ങളുമായി മുതിര്‍ന്നവര്‍ ചുറ്റിലുമുണ്ടെങ്കില്‍ പറയുകയും വേണ്ട. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായങ്ങളാകും. 

                    എന്നാല്‍ തങ്ങളുടെ പൊന്നോമന അമൂല്യമാണെന്നും എല്ലാ കുഞ്ഞുങ്ങളിലെയും പരീക്ഷണങ്ങളൊന്നും തങ്ങളുടെ കുഞ്ഞിന്‌ ആവശ്യമില്ലെന്നും എല്ലാവരും ഓര്‍ക്കുക. ഒപ്പം ചെറിയ കാര്യങ്ങളില്‍ പോലുമുളള അമിത ഉത്‌കണ്‌ഠയും ഒഴിവാക്കുക.
കുഞ്ഞ്‌ ഛര്‍ദ്ദിക്കുകയോ, തുപ്പുകയോ കരയുകയോ ചെയ്‌ത ശേഷം സാധാരണ നിലയിലേക്ക്‌ പെട്ടെന്ന്‌ മടങ്ങുന്നുവെങ്കില്‍ പേടിക്കേണ്ട യാതൊരു ആവശ്യവും ഇല്ല. ഒപ്പം അവന്‍ അല്ലെങ്കില്‍ അവള്‍ ആവശ്യത്തിന്‌ ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഉറപ്പ്‌ വരുത്തുക.എന്നിട്ടും കുഞ്ഞ്‌ കരച്ചില്‍ തുടരുകയാണെങ്കില്‍ നിങ്ങളുടെ ശിശുരോഗ വിദഗ്‌ദ്ധന്റെ ഉപദേശം തേടാവുന്നതാണ്‌.
കുഞ്ഞ്‌ കരയുന്നത്‌ നനഞ്ഞ വസ്‌ത്രങ്ങള്‍ മാറ്റാനോ വിശന്നിട്ടോ മറ്റോ ആകാം. ഇതെല്ലാം പരിഹരിച്ച ശേഷവും ഒരു മണിക്കൂറില്‍ കൂടുതല്‍ കുഞ്ഞ്‌ കരയുകയാണെങ്കില്‍ ഡോക്‌ടറെ സമീപിക്കാം.
കുഞ്ഞിന്‌ വിശപ്പുണ്ടാകുമെന്ന്‌ കരുതി പാതിരാത്രിയില്‍ കുഞ്ഞിനെയും എടുത്ത്‌ നടക്കേണ്ടതില്ല. കുഞ്ഞിന്‌ പാല്‍ വേണ്ടപ്പോള്‍ കുഞ്ഞ്‌ കരഞ്ഞ്‌ അത്‌ നേടിക്കൊളളും. വെറുതെ അമ്മയുടെയും കുഞ്ഞിന്റെയും ഉറക്കം നഷ്‌ടപ്പെടുത്തേണ്ട.
പല്ലില്ലെങ്കിലും മൃദുവായ ഒരു തുണി ഉപയോഗിച്ച്‌ കുഞ്ഞിന്റെ മോണ തുടച്ചെടുക്കണം. പല്ല്‌ മുളച്ച്‌ തുടങ്ങിയാല്‍ കുഞ്ഞിന്റെ കയ്യില്‍ ഒന്നും നല്‍കാന്‍ പാടില്ല. കുഞ്ഞ്‌ കടിച്ച്‌ മുറിക്കും. ഇത്‌ പല്ലിന്‌ ദോഷം ചെയ്യും. ഒരു വയസായാല്‍ കുഞ്ഞ്‌ ബ്രഷ്‌ നല്‍കി ബ്രഷ്‌ ചെയ്യാന്‍ ശീലിപ്പിക്കാം.

                                         കുഞ്ഞിന്റെ മുന്നില്‍ വച്ച്‌ പങ്കാളിയുമായി വഴക്കുണ്ടാക്കരുത്‌. ശ്രദ്ധിക്കുക, നാല്‌ മാസം പ്രായമായാല്‍ കുഞ്ഞുങ്ങള്‍ക്ക്‌ നിങ്ങളുടെ ഇടയിലുളള പൊരുത്തക്കേടുകളുടെ തരംഗങ്ങള്‍ മനസിലായി തുടങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (17 minutes ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (29 minutes ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (1 hour ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (1 hour ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (1 hour ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (1 hour ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (2 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (2 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (2 hours ago)

Malayali Vartha Recommends