Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 12ന്.... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...

തുമ്മിയാല്‍ തെറിക്കുന്ന മൂക്കുകള്‍

30 OCTOBER 2012 01:12 AM IST
പ്രസന്നകുമാര്‍

കൂടുമ്പോള്‍ ഇമ്പമുള്ളതാണല്ലോ കുടുംബം. എന്നാല്‍, ഈ യാഥാര്‍ത്ഥ്യത്തില്‍ നിന്നും തെന്നിമാറി ഭാര്യാഭര്‍തൃകലഹത്തിന്റെ വേദിയായി മാറുകയാണു നമ്മുടെ നാട്ടിലെ പതിനായിരക്കണക്കിനു കുടുംബങ്ങള്‍. ഇതില്‍ ഒരു വലിയഭാഗം കുടുംബകോടതികളിലേക്കു വലിച്ചിഴയ്‌ക്കപ്പെടുന്നു. അതില്‍ ബഹുഭൂരിപക്ഷവും വിവാഹമോചനം നേടുന്നു.

വക്കീലന്മാരില്‍ ഏറ്റവും തിരക്കുള്ളവരായി വിവാഹമോചനക്കേസുകള്‍ കൈകാര്യം ചെയ്യുന്നവര്‍ മാറിയിരിക്കുന്നു. കൗണ്‍സിലിംഗിലൂടെയും ഒത്തുതീര്‍പ്പുചര്‍ച്ചകളിലൂടെയും ദാമ്പത്യജീവിതത്തിലേക്കു തിരികെ പോകുന്നവര്‍ അഞ്ചുശതമാനത്തില്‍താഴെ മാത്രമാണത്രെ.
ഇപ്പോള്‍ ഫയല്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിവാഹമോചനകേസുകളില്‍ അതിനായി ഉന്നയിക്കുന്ന കാര്യകാരണങ്ങള്‍ പലപ്പോഴും ആശ്ചര്യം ജനിപ്പിക്കുന്നവയാണെന്നു വക്കീലന്മാര്‍ തന്നെ പറയുന്നു. ഒരു കേസ്‌ പരിശോധിച്ചപ്പോള്‍ വിവാഹമോചനത്തിനായി ഭര്‍ത്താവു പറയുന്ന കാര്യമിതാണ്‌. വിറകുപയോഗിച്ചു കത്തിക്കുന്ന അടുപ്പില്‍വച്ച്‌ ഇറച്ചിക്കറി പാകം ചെയ്യുന്നതാണു തന്റെ മാതാപിതാക്കള്‍ക്കിഷ്‌ടം. എന്നാല്‍, തന്റെ ഭാര്യ കുക്കറിലേ പാകം ചെയ്യൂ. അതിനാല്‍ തനിക്കു വിവാഹമോചനം വേണമത്രെ. മറ്റൊരു സ്‌ത്രീയുടെ വാദഗതി ഇതാണ്‌. പുതിയ മോഡലിലുള്ള ഒരു വാട്ടര്‍ ബോട്ടില്‍ കുട്ടിക്കു വാങ്ങിക്കൊടുക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍, ഭര്‍ത്താവ്‌ അതിനു സമ്മതിച്ചില്ല. കോളയുടെയും മറ്റും കാലിക്കുപ്പിയില്‍ കുട്ടിക്കു വെള്ളം കൊടുത്തുവിട്ടാല്‍ മതിയെന്ന്‌ അദ്ദേഹം വാശിപിടിക്കുന്നു. അതിനാല്‍ തനിക്കു വിവാഹബന്ധം തുടരാന്‍ താത്‌പര്യമില്ലത്രെ.
ഈ രണ്ടു കേസുകള്‍ പരിശോധിച്ചാല്‍ എന്താണു തോന്നുക? അതു തീര്‍ച്ചയായും ഓരോ വ്യക്തിയെ സംബന്ധിച്ചും വ്യത്യസ്‌തമായിരിക്കും. ചിലര്‍ ഭര്‍ത്താക്കന്മാരുടെ പക്ഷം പിടിച്ചെന്നിരിക്കും. മറ്റു ചിലര്‍ ഭാര്യമാരുടെ പക്ഷം പിടിക്കും. മൂന്നാമതൊരു വിഭാഗം ഇരുകൂട്ടരിലും തെറ്റുണ്ടെന്നു പറഞ്ഞേക്കാം. പൊതുവായി ചിന്തിച്ചാല്‍ മേല്‍സൂചിപ്പിച്ച രണ്ടുകേസുകളിലും വിവാഹമോചനത്തിനു കാരണങ്ങളായി ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ നിസ്സാരമോ ബാലിശമോ ആയി വിലയിരുത്താം. താന്‍ പിടിച്ച മുയലിനു കൊമ്പു മൂന്ന്‌ എന്ന സമീപനം ഭാര്യയും ഭര്‍ത്താവും സ്വീകരിച്ചതുകൊണ്ടാണു ചെറിയ രണ്ടു സംഭവങ്ങള്‍ വിവാഹമോചനത്തിലേക്കുള്ള വഴിയായി പരിണമിച്ചത്‌.
വിദ്യാസമ്പന്നര്‍ക്കിടയിലാണത്രെ വിവാഹമോചനങ്ങള്‍ 80 ശതമാനവും നടക്കുന്നത്‌. എന്നാല്‍, ഭൂരിപക്ഷവും വിവാഹമോചനത്തിനായി വക്കീലിനെയും അതുവഴി കോടതിയെയും ബോധ്യപ്പെടുത്തുന്നതു യഥാര്‍ത്ഥ കാരണങ്ങളല്ലെന്നും വക്കീലന്മാര്‍ പറയുന്നു. കേരളത്തില്‍ വിവാഹമോചനം കഴിഞ്ഞ പത്തുവര്‍ഷംകൊണ്ടു അഞ്ചിരട്ടിയായിരിക്കുന്നു. കാല്‍ലക്ഷത്തോളം ദമ്പതിമാരാണത്രെ ഒരു വര്‍ഷം ഇവിടെ വിവാഹമോചനം നേടുന്നത്‌.
ഈ ലോകത്തിന്റെ തന്നെ ഏറ്റവും അടിസ്ഥാനഘടകമാണു കുടുംബം. അവിടെ അന്തച്ഛിദ്രങ്ങളും അതുവഴി ഛിന്നഭിന്നമാകുന്ന അവസ്ഥയും ഉണ്ടായാല്‍ ലോകത്തിന്റെ സുസ്ഥിരമായ നിലനില്‌പുതന്നെ അപകടത്തിലാവും, തീര്‍ച്ച. ഭാരതത്തിലെ കെട്ടുറപ്പോടുകൂടിയ കുടുംബബന്ധങ്ങളും അതിന്റെ മൂല്യങ്ങളും വിദേശ സമൂഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുള്ളതാണ്‌. അവര്‍ അതിനെ പലപ്പോഴും പുകഴ്‌ത്തിയിട്ടുമുണ്ട്‌. എന്നാല്‍, ഇന്നു സ്ഥിതി ആശങ്കാജനകമാണ്‌.
ഏറ്റവും പവിത്രമായ കൂദാശയാണു വിവാഹമെന്നും അതു സ്വര്‍ഗത്തില്‍ വച്ചു നടക്കുന്നുവെന്നും ക്രിസ്‌തുമതം പറയുന്നു. ഇത്തരത്തില്‍ സര്‍വമതങ്ങളും വിവാഹത്തിന്റെയും സുദൃഢ ദാമ്പത്യബന്ധത്തിന്റെയും അപദാനങ്ങള്‍ വാഴ്‌ത്തിപ്പാടുന്നു.ഭൂമിയില്‍ ഒരു കുടുംബബന്ധം തകരുമ്പോള്‍ ദൈവത്തിന്റെ സിംഹാസനം വിറകൊള്ളും എന്ന വചനം ഇത്തരുണത്തില്‍ ഓര്‍ത്തുപോകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പത്തിക ബാധ്യത...ചാലക്കുടിയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു  (7 minutes ago)

കാഴ്ച്ച മറച്ച് കോടമഞ്ഞ് .... ആകർഷണമായി പോതമേട് വ്യൂ പോയിന്റ്  (56 minutes ago)

ചൈനീസ് ജിപി എസുമായി നാവിക താവളത്തിനടുത്ത് കടൽക്കാക്ക  (1 hour ago)

വെനിസ്വേലയിൽ വീണ്ടും യുഎസ് ആക്രമണം  (1 hour ago)

10 വർഷം പിന്നിട്ട ഡീസൽ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി അനുമതി.  (1 hour ago)

ധാക്കയിലെ വിസ അപേക്ഷാ കേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി  (1 hour ago)

ഇനി ടോൾ പ്ലാസകളിൽ കാത്തിരിക്കേണ്ടിവരില്ല...  (1 hour ago)

പൈപ്പ് വഴി ലഭിക്കുന്ന ഗാർഹിക പ്രകൃതി വാതകത്തിനും സി.എൻ.ജിക്കും മൂന്നു രൂപ വരെ കുറയും....  (1 hour ago)

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെയും  (1 hour ago)

പോത്തൻകോട് കൊയ്ത്തൂർകോണം സ്വദേശി അബ്ദുൽ സലീം ഹൃദയാഘാതം മൂലം നിര്യാതനായി.  (2 hours ago)

പകർപ്പ് ആവശ്യപ്പെട്ടാണ് ഇഡി അപേക്ഷ നൽകിയത്  (2 hours ago)

മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് 13 വർഷം  (3 hours ago)

മുൻകൂർ ജാമ്യ ഹർജിയിൽ 20 വാദം കേൾക്കും  (3 hours ago)

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയിൽ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തിയേക്കും  (3 hours ago)

Malayali Vartha Recommends