Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

അധികമായാല്‍ ഭാര്യമാരും വിഷം

30 OCTOBER 2012 01:22 AM IST
പ്രസന്നകുമാര്‍

അധികമായാല്‍ ഭാര്യമാരും വിഷം

ഒരു ഭാര്യയെത്തന്നെ പുലര്‍ത്താന്‍ പെടാപ്പാടു പെടണം. അപ്പോള്‍പിന്നെ ഒന്നിലധികം ഭാര്യമാരായാലോ? കണ്ടറിഞ്ഞില്ലെങ്കില്‍ കൊണ്ടുതന്നെ അറിയണം. ഭാര്യയെ പുലര്‍ത്താന്‍ പണവും ആരോഗ്യവും ഒന്നുപോലെ അനിവാര്യമാണ്‌. ഇതില്‍ ഒന്നു കുറഞ്ഞാല്‍തന്നെ, ചിലപ്പോള്‍ ഭാര്യ ഇട്ടെറിഞ്ഞിട്ടു പോയെന്നിരിക്കും. ഇതു രണ്ടും നിഷേധിച്ചാലോ? ചിലപ്പോള്‍ ഭര്‍ത്താവിനു മരണംവരെ അവര്‍ ശിക്ഷ നല്‌കിയെന്നും വരും.
അഞ്ചു ഭര്‍ത്താക്കന്മാരുള്ള ഭാര്യയെപ്പറ്റി നാം കേട്ടതു മഹാഭാരതകഥയിലാണ്‌. പാഞ്ചാലിക്ക്‌ അഞ്ചു ഭര്‍ത്താക്കന്മാര്‍. എന്തിനും പോരുന്ന പഞ്ചപാണ്ഡവന്മാര്‍-ധര്‍മപുത്രര്‍, ഭീമസേനന്‍, അര്‍ജുനന്‍, നകുലന്‍, സഹദേവന്‍. പഞ്ചപാണ്ഡവന്മാര്‍ ഒന്നിച്ച്‌ യോഗം ചേര്‍ന്നു ഔദ്യോഗികമായി തീരുമാനിച്ചുറച്ചതിന്റെ പേരിലായിരുന്നില്ല പാഞ്ചാലിയെ പങ്കിട്ടെടുക്കാന്‍ അവര്‍ തയ്യാറായത്‌. പാഞ്ചാലിയും നിനച്ചതല്ല, ഇങ്ങനെയൊരവസ്ഥ തനിക്കു സംജാതമാകുമെന്ന്‌.
അതു വിധിഹിതമായിരുന്നു. മക്കള്‍ക്കു വിലപ്പെട്ട ഒരു സമ്മാനം ലഭിച്ചതറിഞ്ഞ അമ്മ കുന്തിദേവിയാണ്‌ അതെന്തെന്നുപോലുമാലോചിക്കാതെ തുല്യമായി പങ്കിട്ടനുഭവിച്ചുകൊള്ളാന്‍ പുത്രന്മാരോടു നിര്‍ദേശിച്ചത്‌. ഇങ്ങനെയാണു പാഞ്ചാലിക്ക്‌ അഞ്ചു ഭര്‍ത്താക്കന്മാരുണ്ടായത്‌. അഞ്ചു ഗമണ്ടന്മാര്‍ക്കും കൂടി ഒരു ഭാര്യ മാത്രമായി മാറിയതും ഇങ്ങനെയാണ്‌. എങ്കിലും പാഞ്ചാലിവഴി വല്ലാത്ത കുഴപ്പങ്ങളൊക്കെ ഉണ്ടായതും പുരാണകഥ.
പക്ഷേ, നൈജീരിയയില്‍ സമ്പന്നനായ ഒരു ബിസിനസുകാരന്‍ ആറു സ്‌ത്രീകളെ വിവാഹം ചെയ്‌തു. ആറും സുന്ദരികള്‍. ആറുപേരും ജീവിച്ചിരിക്കുന്നു. വിവാഹങ്ങള്‍ അവരറിഞ്ഞുകൊണ്ടുതന്നെയായിരുന്നു. ഒഗബോഡിബോ പട്ടണത്തിലെ അതീവ സമ്പന്നനായ ഉഹോഗോ ഉനോജയ്‌ക്കു പക്ഷേ, ആറാമത്തെ ഭാര്യയോടാണ്‌ ഇത്തിരി പെരുത്തസ്‌നേഹം. അതു മറ്റു ഭാര്യമാര്‍ക്കു സ്വാഭാവികമായും ``പുടിച്ചില്ല.''
ഒന്നിലധികം ഭാര്യമാരുള്ളവര്‍ക്കെല്ലാം ഈ അനുഭവം പുത്തരിയല്ല. കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയില്‍ മൂന്നു ഭാര്യമാര്‍ ``ഞാനോ നീയോ'' എന്ന മട്ടില്‍ പുര നിറഞ്ഞിരിക്കുമ്പോഴാണ്‌, നാലാം ഭാര്യയായി ഒരു കുസൃതിക്കാരി വമ്പത്തിയെ നിക്കാഹ്‌ കഴിച്ചു ``ശ്രീനിവാസന്‍ മുസ്ലിയാര്‍'' കൊണ്ടുവരുന്നത്‌. മൂന്നു ഭാര്യമാരും ഇതില്‍ വല്ലാതെ പരിഭവം പ്രകടിപ്പിച്ചു നോക്കി. മുസ്ലിയാരുടെ മുമ്പില്‍ കാര്യം വിലപ്പോയില്ല. സാമ്പത്തിക ഭദ്രതയില്‍ പുതിയാപ്പിള വിലസിനിന്നു. അതിനാല്‍ മൂന്നു കെട്ടിയോളുകളും പഞ്ചപുച്ഛമടക്കി പുരയില്‍ ഒതുങ്ങിക്കൂടി.
പക്ഷേ, നൈജീരിയയിലെ പുരയില്‍ കളി കാര്യമായി മാറുകയായിരുന്നു. അഞ്ചു ഭാര്യമാരുംകൂടി എല്ലാം തീരുമാനിച്ചുറച്ചതുപോലെ പെരുമാറാന്‍ തുടങ്ങി. ആദ്യം പ്രതിഷേധപ്രമേയം. തുടര്‍ന്നു പ്രത്യക്ഷനടപടികള്‍. സദാസമയവും ആറാംഭാര്യയോടൊപ്പം കഴിഞ്ഞാല്‍ പിന്നെ അവരെന്തു ചെയ്യും? ചെയ്യാനുള്ളതു അവര്‍ ചെയ്‌തുവച്ചു.
ആറാം ഭാര്യയുമായി ഉനോജ കിടപ്പറയില്‍ കഴിയുകയായിരുന്നു. സ്വര്‍ഗീയനിമിഷങ്ങള്‍ കടന്നുപോകുന്നതിനിടയില്‍ മറ്റു അഞ്ചുഭാര്യമാരും കൂടി കതകു തല്ലിപ്പൊളിച്ചു അകത്തു കടന്നു. ഇവരുടെ ഓരോരുത്തരുടെയും കയ്യില്‍ മാരകായുധങ്ങളും കമ്പിയും കത്തിയുമൊക്കെയായി കൊടുങ്കാറ്റുപോലെ കടന്നുവന്ന ഈറ്റപ്പുലികള്‍ ഉനോജയെ ആക്രമിക്കാന്‍ തുടങ്ങി. സ്‌നേഹപൂര്‍വം. സ്‌നേഹം പിടിച്ചുപറ്റുകയായിരുന്നു ലക്ഷ്യം. ഭാര്യമാര്‍ ഓരോരുത്തരായി ഉനോജയെ ബലാത്സംഗം ചെയ്‌തു തുടങ്ങി!
ചെറുത്തുനില്‌ക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. അവസാനം വശംകെട്ട അയാള്‍ അഞ്ചാംഭാര്യയുടെ മുമ്പില്‍ തന്റെ കഴിവില്ലായ്‌മയും വല്ലായ്‌മയും ഏറ്റുപറഞ്ഞുനോക്കി. പക്ഷേ, അവള്‍ വിട്ടില്ല. അവളും കൂടി ബലാത്സംഗം ചെയ്‌തതോടെ അയാള്‍ തളര്‍ന്നു വീണു. അയാളുടെ അന്ത്യം കണ്ടിട്ടേ അവള്‍ അടങ്ങിയുള്ളു.
ഭാര്യമാര്‍ കൂട്ടബലാത്സംഗം ചെയ്‌തു കൊന്നവരുടെ പട്ടികയില്‍ ഉനോജ ഒരു പക്ഷേ, നായകനായി നിലകൊള്ളുന്നുണ്ടാകും. ഭാര്യമാരുടെ പേരില്‍ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. രണ്ടു ഭാര്യമാരെ ഇതിനോടകം അറസ്റ്റു ചെയ്‌തു. മൂന്നുപേര്‍ ഒളിവിലും. ഭാര്യമാര്‍ ബലാത്സംഗം ചെയ്‌തുകൊന്ന അപൂര്‍വം ഭര്‍ത്താക്കന്മാരില്‍ ഒരാളാകും ഉനോജ.
നൈജീരിയയില്‍ വിവാഹം ഒരു വിനോദമാണ്‌. ഒരാള്‍ക്കു എത്ര ഭാര്യമാരെ വേണമെങ്കിലും സമ്പാദിക്കാം. കരുത്തും സമ്പത്തും വേണമെന്നു മാത്രം. അല്ലെങ്കില്‍ ഉനോജയെപ്പോലെ അന്ത്യശ്വാസം വലിക്കേണ്ടിവരും.
വിവാഹവീരന്മാരെപ്പറ്റി പത്രങ്ങളില്‍ ധാരാളം കാണാറുണ്ട്‌. രണ്ടും മൂന്നും വിവാഹങ്ങള്‍ നടത്തി കബളിപ്പിക്കുന്നവര്‍. എന്നാല്‍ ഇത്തരക്കാരുടെ ഗുരു നൈജീരിയയില്‍ തന്നെ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ട്‌. അബൂബക്കര്‍ മസ്സാബ! കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മസ്സാബയുടെ ഏറ്റവും ഒടുവിലത്തെ വിവാഹം. 91-ാം വിവാഹം! വരന്റെ പ്രായം 87ഉം.
തന്റെ വരുതിക്കു നില്‌ക്കാത്ത 21 ഭാര്യമാരെ മസ്സാബ ഇതിനകം മൊഴിചൊല്ലിക്കഴിഞ്ഞു. ചിലര്‍ ഇതിനകം മരിച്ചുകഴിഞ്ഞു. എങ്കിലും ബാക്കിയുള്ള 65 ഭാര്യമാര്‍ ഇപ്പോഴും നിലവിലുണ്ട്‌. ഇത്രയും ഭാര്യമാര്‍ പോരാഞ്ഞിട്ടാണ്‌ ഓഗസ്റ്റില്‍ തൊണ്ണൂറ്റി ഒന്നാമതായി മറ്റൊരുത്തിയെക്കൂടി കുടിപാര്‍പ്പിച്ചത്‌. വിത്തുകാളയുടെ ജന്മം!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (14 minutes ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (19 minutes ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (28 minutes ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (40 minutes ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (40 minutes ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (51 minutes ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (59 minutes ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (1 hour ago)

തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി  (1 hour ago)

'ഇഴകള്‍ക്കപ്പുറം' ഒക്ടോബര്‍ 2ന് തീയേറ്ററുകളിലെത്തും  (1 hour ago)

കോന്നി മെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ മാറിപ്പോയ സംഭവത്തില്‍ നടപടിക്ക് നിര്‍ദേശം നല്‍കി മന്ത്രി  (1 hour ago)

സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജുവാര്യര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (1 hour ago)

അമൃതകീര്‍ത്തി പുരസ്‌ക്കാരം അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയ്ക്ക്  (1 hour ago)

കേരള ട്രാവല്‍ മാര്‍ട്ട് ഈ മാസം 24 ന് ആരംഭിക്കും: ചരിത്രത്തിലെ ഏറ്റവും വലിയ കെടിഎം...  (2 hours ago)

Malayali Vartha Recommends