Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത...


ഇനി രാജ്യത്തിന്റെ പണം രാജ്യത്തിന്... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...


ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?


വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... കേരളത്തിന്റെ ദീര്‍ഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍


വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഭാര്യ ഭർത്താക്കന്മാർ... രാവിലെ കാണുന്നത് മരിച്ച നിലയിൽ..പരസ്പരം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി.. നടുക്കത്തിൽ അയൽവാസികൾ..

മെഡിക്ലെയിം പോളിസികളെക്കുറിച്ച് അറിയേണ്ടതെല്ലാം

01 AUGUST 2017 01:32 PM IST
മലയാളി വാര്‍ത്ത

ചികിത്സാചെലവ് അനുദിനം കുതിച്ചുയരുകയാണ്. ആരുടെയും ഉറക്കം കെടുത്തുന്നതാണ് മരുന്നിന്റെയും മറ്റ് അനുബന്ധ വസ്തുക്കളുടെയും വിലക്കയറ്റം. ചികിത്സാ ചെലവിനെക്കുറിച്ചുള്ള ഭയത്തിന് പരിഹാരമാണ് മെഡിക്ലെയിം പോളിസികള്‍. വളരെ ചെറിയ ഒരു തുക വര്‍ഷാവര്‍ഷം പ്രീമിയമായി നല്‍കി ഒരു മെഡിക്ലെയിം പോളിസി എടുത്താല്‍ ആശുപത്രിച്ചെലവുകളെപ്പറ്റി പിന്നീട് ആവലാതിപ്പെടുകയേ വേണ്ട. നിങ്ങള്‍ ജീവനെപ്പോലെ സ്‌നേഹിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ആര്‍ക്ക് അസുഖം വന്നാലും ലഭ്യമായ മികച്ച ചികിത്സതന്നെ അവര്‍ക്കായി നല്‍കാം.

പണം ഇനി മുതല്‍ ഒരു തടസ്സമേ ആകില്ല. ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങില്‍ ഏറ്റവും അത്യാവശ്യമാണ് മെഡിക്ലെയിം പോളിസികള്‍. കാരണം ഇതില്ലെങ്കില്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ സാമ്പത്തിക നില ആകെ താറുമാറാകും. എത്രയും നേരത്തെ ചേരുന്നോ അത്രയും നല്ലത്. പ്രായം കൂടുംതോറും പ്രീമിയവും കൂടും. അറുപതു കഴിഞ്ഞവരെ മെഡിക്ലെയിം പോളിസികളില്‍ ചേര്‍ക്കാന്‍ പൊതുവേ കമ്പനികള്‍ക്ക് താല്‍പര്യം കുറവാണ്. അതുകൊണ്ട് ചെറുപ്രായത്തില്‍ തന്നെ നല്ലൊരു മെഡിക്ലെയിം പോളിസിയുടെ സംരക്ഷണം ഉറപ്പാക്കുകയാവും ഉചിതം.

ഒരു നിശ്ചിത തുക വര്‍ഷാവര്‍ഷം പ്രീമിയം നല്‍കി ഒരു വ്യക്തിയും കുടുംബാംഗങ്ങളും ഇന്‍ഷുറന്‍സ് കവറേജ് നേടുന്നതാണ് മെഡിക്ലെയിം പോളിസികള്‍. കവറേജ് നേടിയവര്‍ അസുഖത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടാല്‍ കവറേജിന് തുല്യമായ തുകയ്ക്കുള്ള ചികിത്സാചെലവുകള്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കും. ഒരു വര്‍ഷത്തേക്ക് ആണ് പ്രീമിയം അടയ്ക്കുന്നത്. ഒരു വര്‍ഷം കവിയുമ്പോള്‍ അടുത്ത വര്‍ഷത്തേക്ക് പ്രീമിയം അടച്ച് പോളിസി പുതുക്കണം. ഇക്കാലയളവില്‍ അസുഖങ്ങള്‍ വരാത്തതിനെത്തുടര്‍ന്നോ ആശുപത്രിയില്‍ പ്രവേശിക്കപ്പെടേണ്ട രീതിയില്‍ ചികിത്സ വേണ്ടിവന്നില്ലെങ്കിലോ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പണമൊന്നും കിട്ടില്ല. പോളിസിയുടെ കാലാവധി വര്‍ഷത്തില്‍ ക്ലെയിം ഒന്നും വന്നില്ല എങ്കില്‍ ഒരു നിശ്ചിത ശതമാനം തുക കവറേജ് തുകയോടൊപ്പം കൂട്ടിത്തരും.

ഒരു ലക്ഷം രൂപയുടെ കവറേജിന് പ്രീമിയം വെറും 3000 രൂപയും രണ്ടു ലക്ഷം രൂപയുടെ കവറേജിന് 6000 രൂപയും മൂന്ന് ലക്ഷം രൂപയുടെ കവറേജിന് 7000 രൂപയുമാണ് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈടാക്കുന്ന ഏകദേശ പ്രീമിയം. കുടുംബാംഗങ്ങളുടെ പ്രായം വിലയിരുത്തി ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥരോ ഏജന്റുമാരോ പോളിസി എടുക്കാന്‍ എത്ര പ്രീമിയം തുക വേണം എന്നു പറഞ്ഞു തരും.

ഇന്‍ഡംനിറ്റി പോളിസി, ബെനിഫിറ്റ് പോളിസി, വ്യക്തിഗത ഇന്‍ഷുറന്‍സ്, ഫാമിലി ഫ്‌ളോട്ടര്‍, സീനിയര്‍ കവറേജ്, മാരക രോഗങ്ങള്‍ക്ക് കവറേജ് എന്നിങ്ങനെ പലതരത്തിലുളള പോളിസികള്‍ ഉണ്ട്. ഇന്‍ഷ്വര്‍ ചെയ്യപ്പെട്ട ആള്‍ക്ക് ആരോഗ്യപ്രശ്‌നം ഉണ്ടാകുമ്പോള്‍ ചികിത്സാചെലവ് പരിഗണിക്കാതെ സം അഷ്വഡ് മുഴുവനായും നല്‍കുകയും പദ്ധതി അവസാനിപ്പിക്കുകയും ചെയ്യുന്നു. എന്നതാണ് ഇന്‍ഡംനിറ്റി പോളിസി പോളിസികളുടെ പ്രത്യേകത. ഇന്‍ഷ്വര്‍ ചെയ്യപ്പെട്ട ആള്‍ക്ക് ആരോഗ്യപ്രശ്‌നം ഉണ്ടാകുമ്പോള്‍ ചികിത്സാചെലവ് പരിഗണിക്കാതെ സം അഷ്വഡ് മുഴുവനായും നല്‍കുകയും പദ്ധതി അവസാനിപ്പിക്കുകയും ചെയ്യുന്നു. എന്നതാണ് ബെനിഫിറ്റ് പോളിസിപോളിസികളുടെ പ്രത്യേകത.

വ്യക്തിഗത ഇന്‍ഷുറന്‍സ് എന്നാല്‍ ഇന്‍ഷ്വര്‍ ചെയ്യപ്പെട്ട ആളിന് കുറഞ്ഞത് 24 മണിക്കൂറെങ്കിലും ആശുപത്രിവാസം വേണ്ടിവന്നാല്‍ ഇത്തരം പദ്ധതികളില്‍ നിന്ന് ആനുകൂല്യം ലഭിക്കും. ഡോക്ടര്‍ ഫീസ്, നഴ്‌സിങ് ഫീസ്, അനസ്‌തേഷ്യ ഫീസ് തുടങ്ങി ബ്ലഡ്, ഓക്‌സിജന്‍ മുതലായ ചെലവുകള്‍ക്കു വരെ സം അഷ്വേഡ് പരിധിക്കു വിധേയമായി ലഭിക്കും. പോളിസിയില്‍ത്തന്നെ മറ്റു കുടുംബങ്ങളെക്കൂടി ഉള്‍പ്പെടുത്തി കവറേജ് ഉറപ്പുവരുത്താനുള്ള സംവിധാനവും ഉണ്ട്. ഇത്തരം പോളിസികള്‍ മിക്കതും നോ ക്ലെയിം ബോണസും നല്‍കും. അതായത് ഒരു വര്‍ഷം ക്ലെയിം ഒന്നും ഉണ്ടായില്ല എങ്കില്‍ അടുത്ത വര്‍ഷം ചുരുങ്ങിയത് അഞ്ച് ശതമാനം തുകയുടെ കൂടുതല്‍ കവറേജ് ലഭിക്കും. കാഷ്‌ലെസ് സംവിധാനവും ലഭ്യമായ ഇത്തരം പോളിസികളില്‍ സാധാരണയായി 24 മുതല്‍ 48 മാസങ്ങള്‍ക്കു ശേഷമേ പോളിസിയെടുക്കുമ്പോള്‍ ഉണ്ടായിരുന്ന രോഗങ്ങള്‍ക്ക് കവറേജ് ലഭിക്കൂ.

എല്ലാ കുടുംബാംഗങ്ങള്‍ക്കും നിശ്ചിത തുകയുടെ ആരോഗ്യരക്ഷ ഒറ്റ പോളിസിയിലൂടെ എടുക്കാവുന്ന സംവിധാനമാണ് ഫാമിലി ഫ്‌ളോട്ടര്‍്. എല്ലാവരെയും വ്യത്യസ്തമായി ഇന്‍ഷ്വര്‍ ചെയ്യുന്നതിനു പകരം സ്വീകരിക്കാവുന്ന രീതിയാണ്. ഫാമിലി ഫ്‌ളോട്ടര്‍ ഏതെങ്കിലും അംഗത്തിലൂടെ ക്ലെയിം ഉണ്ടാവുകയാണെങ്കില്‍ മറ്റുള്ളവര്‍ക്ക് ലഭ്യമാകുന്ന കവറേജ് ആനുപാതികമായി കുറയുന്ന രീതിയിലാണ് ഇത്തരം പദ്ധതികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എല്ലാവര്‍ക്കും ഒരേ വര്‍ഷം ഒരേ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു സാധ്യത കുറവാണെന്നിരിക്കെ ഇത്തരം പോളിസികളായിരിക്കും വ്യക്തിഗത പോളിസികളെക്കാള്‍ ലാഭകരം. എന്നിരുന്നാലും ഒരു വ്യക്തിക്ക് അനുയോജ്യമായ പദ്ധതി ഏതെന്ന് കണ്ടെത്താന്‍ തികച്ചും വ്യക്ത്യധിഷ്ഠിതമായ കാര്യങ്ങള്‍കൂടി പരിഗണിക്കേണ്ടതുണ്ട്.

50-55 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ചേരുവാന്‍ കഴിയുന്ന ഹെല്‍ത്ത് പോളിസിയാണ് സീനിയര്‍ കവറേജ്. എന്നാല്‍ ഇന്ന് എല്ലാ ഹെല്‍ത്ത് പോളിസികളിലും 65 വയസ്സുവരെയുള്ളവര്‍ക്ക് ചേരുവാന്‍ അവസരമുണ്ടാകണമെന്ന് ഐ. ആര്‍. ഡി. ഐ. നിബന്ധന കാരണം കമ്പനികള്‍ സീനിയര്‍ സിറ്റിസണ്‍സിന് ആവശ്യമായ പദ്ധതികള്‍ നല്‍കുന്നുണ്ട്. തുടക്കത്തില്‍ ആരോഗ്യപരിശോധന ആവശ്യമായി വന്നേക്കാവുന്ന ഇത്തരം പദ്ധതികളില്‍ കവറേജില്‍ ഉള്‍പ്പെടാത്ത വ്യത്യസ്ത രോഗങ്ങള്‍ ഏതൊക്കെയാണെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആശുപത്രിച്ചെലവിന്റെ നിശ്ചിത ശതമാനം പോളിസിയുടമതന്നെ അടയ്ക്കുന്ന സംവിധാനവും പല പോളിസികളുടെയും പ്രത്യേകതയാണ്.

ഹാര്‍ട്ട് അറ്റാക്ക്, കാന്‍സര്‍, സ്‌ട്രോക്ക്, വൃക്ക മാറ്റിവയ്ക്കല്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ഹോസ്പിറ്റലില്‍ അഡ്മിറ്റായിരുന്നത്രയും കാലം മാത്രം നോക്കി ആനുകൂല്യം തരുന്ന വ്യക്തിഗത പ്ലാനുകള്‍ അപര്യാപ്തമായിരിക്കും. അതായത് മാരകരോഗങ്ങള്‍ക്കുള്ള പ്രത്യേക പ്ലാനുകളായിരിക്കും ഇവിടെ കൂടുതല്‍ ഉപകാരപ്രദം. ഡോക്ടറുടെ സാക്ഷ്യപത്രം മാത്രം മതി ഇത്തരം പോളിസികളില്‍. ഈ ആനുകൂല്യം രോഗം കണ്ടെത്തി 30 ദിവസമെങ്കിലും രോഗി ജീവിച്ചിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമാണെന്നു മാത്രം.

ഒരു പോളിസിയുടെ മികവായി കുറഞ്ഞ പ്രീമിയം നിരക്കിനെ ഒരിക്കലും മാനദണ്ഡമാക്കരുത്. താരതമ്യപഠനത്തിനായി അത്തരം പോളിസികളെ പരിഗണിക്കാം. വ്യക്തിപരമായ വ്യത്യസ്ത അളവുകോലുകളുമായി പോളിസികളെ സമീപിക്കുക. പോളിസി എടുക്കും മുന്‍പ് ഇനി പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ആവശ്യമുണ്ടോ എന്നു പരിശോധിക്കുക.

കാഷ്‌ലെസ് സൗകര്യം - ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടാല്‍ വരുന്ന ചികിത്സാ ചെലവുകള്‍ ഇന്‍ഷുറന്‍സ് കമ്പനി നേരിട്ട് ആശുപത്രികള്‍ക്ക് നല്‍കുന്ന രീതിയാണിത്. 24 മണിക്കൂറില്‍ കൂടുതല്‍ കിടത്തി ചികിത്സ വേണ്ടി വന്നാല്‍ ഈ സൗകര്യം ലഭ്യമാകും. ചികിത്സയുമായി ബന്ധപ്പെട്ടു വരുന്ന പരിശോധനകള്‍, മരുന്നുകള്‍ തുടങ്ങിയ സകല ചെലവുകള്‍ക്കുമുള്ള പണം കമ്പനി നല്‍കും. ഇത്തരത്തില്‍ കാഷ്‌ലെസ് സൗകര്യമുള്ള പോളിസികള്‍ തിരഞ്ഞെടുക്കുക.

കോ-പെയ്‌മെന്റ് - ചികിത്സാചെലവ് എത്രയായാലും അതിന്റെ ഒരു ഭാഗം പോളിസി ഉടമ തന്നെ വഹിക്കേണ്ട വ്യവസ്ഥയാണ് കോ-പേയ്‌മെന്റ് വ്യവസ്ഥ. ചിലരില്‍ 10 ശതമാനം, 15 ശതമാനം എന്നിങ്ങനെ കോ-പേയ്‌മെന്റ് നിരക്ക് വ്യത്യസ്തമായിരിക്കും. ഇത്തരത്തില്‍ ചികിത്സാ ചെലവിന്റെ ഒരു ഭാഗം വഹിക്കുന്നതില്‍ ബുദ്ധിമുട്ടില്ലെങ്കില്‍ അത്തരം പോളിസികളെ പരിഗണിക്കാം. അതല്ല ഇത്തരത്തില്‍ ചികിത്സ വേണ്ടിവരുമ്പേള്‍ പണം കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന് കരുതുന്നുവെങ്കില്‍ കോ-പേയ്‌മെന്റ് വ്യവസ്ഥയില്ലാത്ത പോളിസി തന്നെ തിര!ഞ്ഞെടുക്കണം. ഏതു പോളിസി എടുത്താലും ഇത്തരത്തിലുള്ള വ്യവസ്ഥ ഉണ്ടോ എന്ന് അറിഞ്ഞിരിക്കണം.

എക്‌സസ് ലിമിറ്റ് - ചില പോളിസികളില്‍ ചികിത്സാ ചെലവ് അല്ലെങ്കില്‍ ക്ലെയിം തുക ഒരു നിശ്ചിത തുകയില്‍ കൂടുതല്‍ ആണെങ്കിലേ കമ്പനികള്‍ പണം നല്‍കൂ. അതായത് പോളിസിയുടെ എക്‌സസ് ലിമിറ്റ് 5,000 രൂപയാണെന്ന് കരുതുക. അതിനര്‍ത്ഥം 5,000 രൂപ വരെ ചികിത്സാ ചെലവ് വന്നാല്‍ ക്ലെയിം ചെയ്യാന്‍ പറ്റില്ല. ഈ പോളിസിയില്‍ ഒരു ക്ലെയിം നടത്തണമെങ്കില്‍ ചികിത്സാ ചെലവ് 5,000 രൂപയില്‍ കൂടണം.

നിലവിലുള്ള അസുഖം - പോളിസി എടുക്കുന്ന സമയത്ത് നമ്മളെ ഏതൊക്കെ അസുഖം ബാധിച്ചിട്ടുണ്ടെന്ന് അറിയണമെന്നില്ല. പോളിസിയില്‍ ചേരും മുന്‍പ് മുന്‍കൂര്‍ വൈദ്യപരിശോധന നടത്തേണ്ട ആവശ്യം ഉണ്ടാകാറില്ല. പക്ഷേ പോളിസി എടുത്ത ശേഷം അസുഖം വന്ന് ആശുപത്രിയില്‍ ആയെന്ന് വിചാരിക്കുക. പരിശോധനയില്‍ പോളിസി എടുക്കുന്നതിനു മുന്‍പേ ഈ അസുഖം ഉണ്ടെന്ന് തെളിഞ്ഞാല്‍ ക്ലെയിം കിട്ടില്ല. നിലവിലുള്ള അസുഖങ്ങള്‍ക്ക് പോളിസി എടുത്തു കഴിഞ്ഞ് നിശ്ചിത വര്‍ഷം കഴിഞ്ഞാലേ ക്ലെയിം കിട്ടൂ. ചില പോളിസികളില്‍ ഇതു മൂന്നു വര്‍ഷമാണെങ്കില്‍ മറ്റു ചിലതില്‍ ഇതു നാലു വര്‍ഷമായിരിക്കും.

മുറിവാടക - ചില പോളിസികളില്‍ മൊത്തം സം അഷ്വേഡിന്റെ നിശ്ചിത ശതമാനം തുകയേ മുറിവാടകയായി നല്‍കൂ. ഉദാഹരണത്തിന് ഒരു പോളിസിയുടെ സം അഷ്വേഡ് ഒരു ലക്ഷം രൂപയാണെന്ന് കരുതുക. ഈ പോളിസി മുറിവാടകയായി സം അഷ്വേഡിന്റെ ഒരു ശതമാനമേ നല്‍കൂ എന്നും കരുതുക. അതായത് രോഗി 1000 രൂപ വാടകയുള്ള മുറിയില്‍ താമസിച്ചാലേ ക്ലെയിം ലഭിക്കൂ. അസുഖം വന്നാല്‍ ഓരോരുത്തരുടേയും ജീവിത നിലവാരമനുസരിച്ച് സൗകര്യമുള്ള മുറികളില്‍ ആകുമല്ലോ താമസിക്കാന്‍ ഇഷ്ടപ്പെടുക. സം അഷ്വേഡ് എത്ര വേണമെന്ന് തീരുമാനിക്കുമ്പോള്‍ ഇതു കൂടി പരിഗണിക്കുക. 5000 രൂപ വാടകയുള്ള മുറിയില്‍ താമസിക്കണമെങ്കില്‍ മുകളില്‍ സൂചിപ്പിച്ച പോളിസിയില്‍ അഞ്ചു ലക്ഷം രൂപയായിരിക്കണം സം അഷ്വേഡ്.

പൊതുവായ അസുഖങ്ങള്‍ക്ക് - ചില അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് ചില പോളിസികളില്‍ ക്ലെയിം കിട്ടില്ല. ഇത്തരം അസുഖം ഉള്ളവര്‍ അതിനുള്ള ചികിത്സയ്ക്കായി മെഡിക്ലെയിം പോളിസികള്‍ എടുക്കേണ്ടതില്ല. രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉദാഹരണമായി പറയാം.

ഹോം നഴ്‌സിന്റെ സേവനം - കുടുംബത്തിലാരെങ്കിലും അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ആയാല്‍ കാര്യങ്ങള്‍ നോക്കാന്‍ ചിലര്‍ക്ക് പുറമേ നിന്നൊരാളുടെ സഹായം വേണ്ടിവരും. അവര്‍ക്ക് അതിനുള്ള വേതനവും വേണ്ടിവരും. തിരിച്ച് വീട്ടിലെത്തുന്നതുവരെ ഹോം നഴ്‌സിന്റെ സേവനവും വേണ്ടി വന്നേക്കാം. ഇവര്‍ ഇത്തരം കാര്യങ്ങള്‍ക്കുള്ള പണം കൂടി നല്‍കുന്ന പോളിസികള്‍ പരിശോധിക്കുക.

പോളിസികളിലെ വ്യത്യാസം - മെഡിക്ലെയിം പോളിസികളും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളും തമ്മിലുള്ള വ്യത്യാസം മനസ്സിലായിരിക്കണം. ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ (ഓറിയന്റല്‍, നാഷനല്‍ പോലുള്ളവ) പുറത്തിറക്കുന്ന പോളിസികളാണ് മെഡി ക്ലെയിം പോളിസികള്‍ എന്നറിയപ്പെടുന്നത്. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ (എല്‍. ഐ. സി, എച്ച് ഡി. എഫ്. സി. ലൈഫ് പോലുള്ളവ) ആവിഷ്‌കരിച്ചിരിക്കുന്ന പോളിസികളാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നറിയപ്പെടുന്നത്. സം അഷ്വേഡിനു വിധേയമായി ചികിത്സാ ചെലവ് എത്രയാണ് അത്രയും തുക മെഡിക്ലെയിം പോളിസികളില്‍ നിന്ന് ലഭിക്കും. എന്നാല്‍ ഹെല്‍ത്ത് പോളിസികളില്‍ പോളിസിയുടമ മുന്‍കൂട്ടി തിരഞ്ഞെടുത്ത ഡെയ്‌ലി കാഷ് ബനിഫിറ്റ് മാത്രമേ ആശുപത്രി വാസത്തില്‍ ലഭിക്കൂ. മെഡിക്ലെയിം പോളിസികളില്‍ ക്ലെയിം ചെയ്യുന്ന ഓരോ തുകയ്ക്കും കൃത്യമായ ബില്ല് വേണം. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളില്‍ ചികിത്സയ്്ക്കായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതിന്റെ തെളിവ് മാത്രം മതി.

ഫ്‌ളോട്ടര്‍ അല്ലെങ്കില്‍ ഇന്‍ഡിവിജ്വല്‍ - ഒരു കുടുംബത്തില്‍ നാലുപേരുണ്ട് എന്ന് വിചാരിക്കുക. ഇന്‍ഡിവിജ്വല്‍ പോളിസി ഒരു ലക്ഷം രൂപയുടെ സം അഷ്വേഡില്‍ നാലുപേര്‍ക്കുമായി എടുക്കുന്നു എന്നു കരുതുക. ഇതാണ് ഇന്‍ഡിവിജ്വല്‍ മെഡിക്ലെയിം പോളിസി. ഈ പോളിസി പ്രകാരം നാലുപേരില്‍ ഓരോരുത്തര്‍ക്കും പ്രതിവര്‍ഷം ഓരോ ലക്ഷം രൂപയ്ക്കു വരെയുള്ള ചികിത്സയ്ക്കു കവറേജ് ലഭിക്കും. ഇനി ഇതേ നാലുപേര്‍ക്കുമായി ഫാമിലി ഫ്‌ളോട്ടര്‍ പദ്ധതി നാലു ലക്ഷം രൂപയുടെ സം അഷ്വേഡില്‍ എടുക്കുന്നുവെന്ന് കരുതുക. പ്രതിവര്‍ഷം കുടുംബത്തില്‍ എല്ലാവരുടെയും നാലുലക്ഷം രൂപ വരെയുള്ള ചികിത്സയ്ക്ക് കവറേജ് ലഭിക്കും. അല്ലെങ്കില്‍ ഒരാള്‍ക്കു മാത്രം നാലുലക്ഷം രൂപ വരെയുള്ള ചികിത്സയ്ക്കു കവറേജ് ലഭിക്കും. കുടുംബത്തില്‍ എല്ലാവര്‍ക്കും ഒരുമിച്ച് അസുഖം വരാന്‍ സാധ്യതയില്ലാത്തതിനാല്‍ ഫാമിലി ഫ്‌ളോട്ടര്‍ പോളിസിയാണ് മിക്ക കുടുംബങ്ങള്‍ക്കും അനുയോജ്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലിയില്‍ സുനാമി മുന്നറിയിപ്പ് ...  (4 minutes ago)

സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടയില്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച്...  (14 minutes ago)

ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യത  (32 minutes ago)

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം  (1 hour ago)

38 റണ്‍സിനാണ് ടൈറ്റന്‍സിന്റെ വിജയം  (1 hour ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (1 hour ago)

പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ള ഓരോരുത്തരെയും ഞങ്ങള്‍ വേട്ടയാടും; ഭീകരര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (14 hours ago)

സിംഹഭാഗം മുതല്‍ മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‌ക്കേണ്ട കാര്യമുണ്ടായിന്നില്ല; വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെയും ഉമ്മന്‍ ചാണ്ടിയെയും അപമാനിച  (14 hours ago)

പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ രോഗങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം; കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്ക  (14 hours ago)

ധ്യാനും കൂട്ടുകാരും കൗതുകത്തോടെ നോക്കുന്നതെന്ത്? ഒരു വടക്കൻ തേരോട്ടം സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു  (15 hours ago)

ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?  (15 hours ago)

അവൾ എന്റെ കൈകൊണ്ട് ചത്തു..!സൂരജിന്റെ അവസാന സന്ദേശം..! വാട്ട്സ്ആപ്പ് പ്രൊഫൈല്‍ കാട്ടിക്കൂട്ടിയത്..!പ്രവാസികൾക്ക്  (17 hours ago)

KOZHIKODE അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ  (17 hours ago)

പാലക്കാട് വാഹനാപകടത്തില്‍ അമ്മയും മകനും ദാരുണാന്ത്യം...  (18 hours ago)

പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (18 hours ago)

Malayali Vartha Recommends