ദിവസവും സ്‌റ്റെപ്പ് കയറിയാല്‍ ശരീരഭാരം കുറയ്ക്കാം

ശരീരഭാരം കുറയ്ക്കാനായി മണിക്കൂറുകള്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നവരുണ്ട്. ദിവസവും ഒരു പത്ത് സ്‌റ്റെപ്പെങ്കിലും കയറുകയും ഇറങ്ങുകയും ചെയ്യതാല്‍ തടികുറക്കുന്നതോടൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യാം. കാലുകളുടെ പേശികള്‍ക്ക് കരുത്തും അഴകും നല്‍കാനും ശരീരഭാരം കുറയ്ക്കാനുമൊക്കെ പടികള്‍ കയറല്‍ സഹായകമാകും. മാത്രമല്ല കൂടുതല്‍ വര്‍ക്ക് ഔട്ട് ആവശ്യമായവര്‍ക്ക് സ്‌റ്റെയര്‍ റണ്‍ പോലുള്ള അത്യാവശ്യം വിയര്‍പ്പിക്കുന്ന വ്യായാമങ്ങളും പരീക്ഷിക്കാം. 30 സെക്കന്‍ഡിനുള്ളില്‍ കുറച്ചു പടികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുകയാണ് സ്‌റ്റെയര്‍റണ്ണില്‍ ചെയ്യുക.
ഒരു വശത്തേക്ക് തിരിഞ്ഞ് പടികള്‍ കയറുന്നതും ഒരു പടിയില്‍ കാല്‍ ഉയര്‍ത്തിവച്ചശേഷം രണ്ടാമത്തെ കാല്‍ താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്ന രീതിയിലുള്ള വ്യായാമരീതികളും പരീക്ഷിക്കാം. പടികള്‍ കയറല്‍ വളരെയധികം കാലറി എരിച്ചുകളയാന്‍ സഹായിക്കും. ജോഗ് ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ കൊഴുപ്പ് എരിച്ചുകളയാന്‍ പടി കയറല്‍ സഹായകമാണെന്ന് വിദഗ്ധര്‍ പറയുന്നു.15 മിനിട്ട് പടി കയറ്റം 150 കാലറി വരെ എരിച്ചു കളയുമത്രെ.എവിടെയും ചെയ്യാനാകുന്ന വ്യായാമമാണെന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ കാല്‍, മുട്ട് വേദനയുള്ളവരും ഹൃദ്രോഗികളും ഡോക്ടറുടെ നിര്‍ദ്ദേശം തേടിയതിനുശേഷം മാത്രം പടികള്‍ വേഗത്തില്‍ കയറുകയും ഇറങ്ങുകയും ചെയ്യുക.
https://www.facebook.com/Malayalivartha