Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൊബൈല്‍ ഫോണ്‍ നമ്മുടെ ഉറക്കവും ആരോഗ്യവും ഇല്ലാതാക്കും

24 JULY 2017 12:19 PM IST
മലയാളി വാര്‍ത്ത

രാത്രി കിടക്കും മുന്‍പ് ലാപ്‌ടോപിലും ടാബ്‌ലറ്റിലും മൊബൈലിലും കണ്ണുനട്ടിരിക്കുന്നവര്‍ ഓര്‍ക്കുക. ഇത് നമ്മുടെ ശരീരത്തെ തളര്‍ത്തു കളയും. സ്മാര്‍ട്‌ഫോണുകളുടെയും മറ്റ് സ്‌ക്രീനുകളിലെയും കടുത്ത നീല വെളിച്ചം മനുഷ്യന്റെ ഉറക്കത്തെ മാരകമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കൊടുംവെയിലത്തു നിന്നാല്‍ പോലും എല്ലാം വായിച്ചെടുക്കാന്‍ പറ്റുന്ന തരത്തിലുള്ള സ്‌ക്രീനുകളുള്ള ഗാഡ്ജറ്റുകള്‍ ഉപഭോക്താക്കള്‍ ചോദിച്ചു വാങ്ങുന്നത് പതിവാണ്. അതിനാല്‍ത്തന്നെ ഏറ്റവും നല്ല രീതിയില്‍ വെളിച്ചം പ്രസരിപ്പിക്കുന്ന സ്‌ക്രീനുകളാണ് മിക്ക കമ്പനികളും തയാറാക്കിയെടുക്കുന്നതും.

രാവിലെ ഇത് നല്ലതാണ്. സ്മാര്‍ട് ഫോണ്‍, ലാപ്‌ടോപ്, ടാബ്‌ലറ്റ് തുടങ്ങിയവയുടെ സ്‌ക്രീനുകളില്‍ നിന്നുള്ള പ്രകാശം ഒരു ജനലിനകത്തു കൂടെ സൂര്യപ്രകാശം കടന്നുവരുന്നതിന് തുല്യമാണത്രേ. ഉറക്കത്തിനു സഹായിക്കുന്ന ഹോര്‍മോണിന്റെ ഉല്‍പാദനത്തെയും ഇത് ബാധിക്കും. രാവിലെ ഉണര്‍ന്നിരിക്കാനും രാത്രി ഉറക്കാനും സഹായിക്കുന്ന വിധം ഒരു ചാക്രികവ്യവസ്ഥ ഓരോ മനുഷ്യന്റെയും ശരീരം തയാറാക്കി വച്ചിട്ടുണ്ട്. ഉറക്കത്തെയും ഉണര്‍ന്നിരിക്കുന്നതിനെയും നിയന്ത്രിക്കാന്‍ നമ്മെ സഹായിക്കുന്നത് മെലാടോണിന്‍ എന്ന ഹോര്‍മോണാണ്. മസ്തിഷ്‌കത്തിലെ പീനിയല്‍ ഗ്രന്ഥിയാണ് ഇത് ഉല്‍പാദിപ്പിക്കുന്നത്.

രാത്രിയില്‍ ഇതിന്റെ ഉല്‍പാദനത്തിനനുസരിച്ചാണ് മനുഷ്യന്‍ ഉറക്കത്തിലേക്ക് വഴുതിവീഴുക. പുലര്‍ച്ചെ വരെ സുഗമമായി മെലാടോണിന്റെ ഉല്‍പാദനം ശരീരത്തില്‍ നടക്കും. എന്നാല്‍ നീലപ്രകാശം 'കുത്തിയൊലിക്കുന്ന' സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നതോടെ മസ്തിഷ്‌കത്തിലേക്ക് തെറ്റായ സന്ദേശമാണ് പോവുക. അതോടെ മെലാടോണിന്റെ ഉല്‍പാദനം സംബന്ധിച്ച് പീനിയല്‍ ഗ്രന്ഥിക്ക് കണ്‍ഫ്യൂഷനാകും. ഇത് മെലാടോണിന്റെ ഉല്‍പാദനം കുറയ്ക്കാനും ഇടയാക്കും. അതോടെ ഉറക്കം നഷ്ടപ്പെടും. മൊബൈലിലേക്ക് നോക്കിയിരിക്കുന്ന സമയത്തോളം ഉറക്കം വരാതാകുമെന്നു ചുരുക്കം.

മൊബൈല്‍ മാറ്റിവച്ചാലും സുഗമമായ ഉറക്കം ദു:സ്വപ്നം മാത്രമായി അവശേഷിക്കുകയും െചയ്യും. ഇത്തരത്തില്‍ ഉറക്കം തടസ്സപ്പെടുന്നത് ഹൃദയാഘാതത്തിലേക്കു വരെ നയിക്കുമെന്ന് നേരത്തേ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആപ്പിള്‍ തങ്ങളുടെ ഉല്‍പന്നങ്ങളില്‍ നൈറ്റ് ഷിഫ്റ്റ് മോഡ് ഉള്‍പ്പെടുത്തിയത് ഈ സാഹചര്യത്തിലാണ്. ചില സ്മാര്‍ട് ആപ്ലിക്കേഷനുകള്‍ സമയമനുസരിച്ച് സ്‌ക്രീനിലെ പ്രകാശത്തിന്റെ തീവ്രതയും കുറയ്ക്കും.

ഉച്ചയ്ക്ക് നീലപ്രകാശമാണെങ്കില്‍ രാത്രി ഓറഞ്ച് നിറത്തോടെയുള്ള പ്രകാശമായിരിക്കും ഇവ വഴി പുറപ്പെടുവിക്കപ്പെടുക. ഇത് കണ്ണുകള്‍ക്ക് ബുദ്ധിമുട്ടാകുകയുമില്ല. കിടക്കുമ്പോള്‍ മെസേജിന്റെ ശബ്ദം കേള്‍ക്കുന്നതു പോലും ഉറക്കത്തെ ഇല്ലാതാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ രാത്രിയില്‍ കട്ടിലിനു സമീപത്തു നിന്ന് മൊബൈല്‍ ഉള്‍പ്പെടെ അല്‍പം ദൂരേക്ക് മാറ്റിവയ്ക്കുന്നതായിരിക്കും കണ്ണിനും ആരോഗ്യത്തിനും നല്ലത്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends