കിഷ്ത്വാറില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ ജമ്മു കാശ്മീരില്‍ വീണ്ടും മേഘവിസ്ഫോടനം...

കിഷ്ത്വാറില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ ജമ്മു കാശ്മീരില്‍ വീണ്ടും മേഘവിസ്ഫോടനം. കത്വയിലെ ജോദ് ഘാട്ടി ഗ്രാമത്തില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഏഴ് മരണം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടം.
റെയില്‍വേ ട്രാക്കുകള്‍ക്കും ജമ്മു-പത്താന്‍കോട്ട് ദേശീയപാത അടക്കമുള്ള റോഡുകള്‍ക്കും നിരവധി കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ഗ്രാമത്തിലേക്കുള്ള പ്രവേശന പാത ഒലിച്ചുപോയി.
പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും ചേര്‍ന്ന് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി വരുന്നു. കനത്ത മഴയെ തുടര്‍ന്ന് മിക്ക ജലാശയങ്ങളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ടെന്നും ഉജ് നദി അപകടാവസ്ഥയിലെത്തിയെന്നും അധികൃതര്‍ .
ജമ്മു കാശ്മീരിലെ പത്ത് ജില്ലകളില്‍ അടുത്ത രണ്ട് ദിവസത്തിനിടെ അതിശക്തമായ മഴയ്ക്കും മേഘവിസ്ഫോടനത്തിനും സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ . കത്വയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ദുരന്തബാധിതര്‍ക്ക് എല്ലാ സഹായവും എത്തിക്കുമെന്നും മുഖ്യമന്ത്രി .
"
https://www.facebook.com/Malayalivartha