സൗജന്യ ഓണക്കിറ്റ് വിതരണം 26ന് ആരംഭിക്കും... സാധനങ്ങള്‍ റേഷന്‍ കടകളിലെത്തിച്ച് വ്യാപാരികള്‍ വഴി കാര്‍ഡുടമകള്‍ക്ക് നല്‍കും

റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 26ന് ആരംഭിക്കും. അന്ത്യോദയ അന്നയോജന (മഞ്ഞ)റേഷന്‍ കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമാണ് ഓണക്കിറ്റ് ലഭിക്കുക.
മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ഓരോ കിറ്റും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് നാലു പേര്‍ക്ക് ഒരു കിറ്റുമാണ് വിതരണം ചെയ്യുക. ഇതിന് 42.83 കോടി രൂപ അനുവദിച്ചിട്ടുണ്ട് 6,03,291 കിറ്റുകളാണ് വിതരണം ചെയ്യുക.
തുണി സഞ്ചിയും 14 അവശ്യസാധനങ്ങളുമടങ്ങിയ ഒരു കിറ്റിന് കയറ്റിറക്ക് കൂലി,ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് അടക്കം ഏകദേശം 710 രൂപയാണ് ചെലവ്. സപ്ലൈകോ ഔട്ട് ലെറ്റുകളില്‍ പാക്ക് ചെയ്ത സാധനങ്ങള്‍ റേഷന്‍ കടകളിലെത്തിച്ച് വ്യാപാരികള്‍ വഴി കാര്‍ഡുടമകള്‍ക്ക് നല്‍കുന്നതാണ് .'
https://www.facebook.com/Malayalivartha