മാനസിക-കായിക ക്ഷമതക്ക് ആസനങ്ങള്‍

ലോകത്തെമ്പാടും അംഗീകരിച്ച ഒന്നാണ് യോഗ. ശാരീരിക മാനസിക വളര്‍ച്ചക്ക് ഇത് ഉത്തമമാണ്. യോഗ ഇന്ദ്രിയ ക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ഒരാളുടെ നാഡീവ്യൂഹ വ്യവസ്ഥയുടേയും വിവിധ ഗ്രന്ഥികളുടേയും പ്രവര്‍ത്തനത്തെ ഒരു പരിധിവരെ മെച്ചപ്പെടുത്താന്‍ യോഗക്ക് കഴിയുമെന്നത് തെളിയിക്കപ്പെട്ടതാണ്.
അഷ്ടാംഗയോഗത്തില്‍ മൂന്നാം ഭാഗത്തില്‍ ആസനങ്ങളെ കുറിച്ച് പറയുന്നു. എട്ട് വയസിനു മുകളിലുള്ള ഏതൊരാള്‍ക്കും ആസനങ്ങള്‍ അഭ്യസിക്കാം. യമ നിയമമനുസരിച്ച് ഉന്‍മേഷവും സമാധാനവും ഉള്ളപ്പോള്‍ വേണം ആസനങ്ങള്‍ പരിശീലിക്കാന്‍. ഇതിനായി രാവിലേയോ വൈകീട്ടോ കൃത്യ സമയം കണ്ടെത്തണം. യോഗ ചെയ്യുമ്പോള്‍ അയഞ്ഞ വസ്‌ത്രങ്ങളായിരിക്കണം ധരിക്കാന്‍. കൂടാതെ വായുസഞ്ചാരം അധികമുള്ള സ്ഥലവും ഇതിനായി തെരെഞ്ഞെടുക്കണം.
മഹാമുദ്ര, ജാനു ശീര്‍ഷാസനം, ഭുജംഗാസനം, ഉഷ്ട്രാസനം, ശലഭാസനം, മേരുദണ്ഡാസനം, സര്‍വ്വാംഗാസനം, ഹലാസനം, ശീര്‍ഷാസനം തുടങ്ങി ഒട്ടനവധി ആസനങ്ങള്‍ ഉണ്ട്. എന്നാല്‍ പലതും ഗുരുമുഖത്തു നിന്ന് നേരിട്ട് അഭ്യസിക്കേണ്ടവയാണ്.
https://www.facebook.com/Malayalivartha