Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഗുണമേന്‍മയ്ക്ക് പ്രാധാന്യം നല്‍കി വളരെ സൂക്ഷിച്ച് ചെയ്യേണ്ടതാണ് ഫ്‌ലോറിംഗ്

10 MAY 2017 04:48 PM IST
മലയാളി വാര്‍ത്ത

വീടുപണിയുടെ അവസാന ഘട്ടമാണ് ഫിനിഷിംഗ്. ഏറ്റവും അധികം ചിലവു വരുന്ന ഘട്ടം കൂടിയാണിത്. ഇതില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതും ചിലവുകൂടിയതുമായ വിഭാഗമാണ് ഫ്‌ലോറിംഗ്. ഗുണമേന്‍മയ്ക്ക് പ്രാധാന്യം നല്‍കി വളരെ സൂക്ഷിച്ച് ചെയ്യേണ്ടതാണ് ഇത്.

മെറ്റീരിയലിന്റെ പ്രാധാന്യംപോലെതന്നെ പണിക്കാരുടെ മികവും കരുതലോടെ തിരിച്ചറിഞ്ഞു വേണം ഫ്‌ലോറിംഗ് ആരംഭിക്കാന്‍. വീടിന്റെ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ തന്നെ ഫ്‌ലോറിംഗിനും പ്രാധാന്യം നല്‍കണം. ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ടൈലിന് അനുസൃതമായി മുറികളുടെ വലിപ്പം തീരുമാനിക്കുകയാണെങ്കില്‍ മെറ്റീരിയല്‍ നഷ്ടം ഒരു പരിധിയില്‍ കവിയാതെ നോക്കാം.

ആധുനിക വീടുകളില്‍ വിട്രിഫൈഡ് ടൈലുകളാണ് താരം. ആധുനിക ഡിസൈന്‍ തീമുകള്‍ക്കനുസൃതമായി മാര്‍ബിള്‍, വുഡ്, ടൈല്‍ തുടങ്ങി പല മെറ്റീരിയലുകളും ആളുകള്‍ വീടുപണിയുമ്പോള്‍ തിരഞ്ഞെടുക്കാറുണ്ട്. ആഡംബര ഫ്‌ലോറിംഗുകളില്‍ ഡിമാന്റ് വുഡന്‍ ഫ്‌ലോറിംഗിനാണ്.

വീട് ഫ്‌ലോറിംഗ് ചെയ്യുമ്പോള്‍ അറിയേണ്ട കുറച്ചു കാര്യങ്ങള്‍ ഉണ്ട്. ഏതു ടൈപ്പ് മെറ്റീരിയല്‍ ഉപയോഗിക്കണം എന്ന് തീരുമാനിക്കുന്നത് ഈ വസ്തുക്കളുടെ ഗുണദോഷങ്ങളെ കുറിച്ച് മനസ്സിലാക്കിയിട്ടാവണം. ഗ്രാനൈറ്റ് ഫ്‌ലോറിംഗ് ഒരു മികച്ച ഓപ്ഷന്‍ ആണ്. ഇത് കേടുപാടുകളില്ലാതെ ദീര്‍ഘകാലം നിലനില്‍ക്കും. പെട്ടെന്ന് പൊട്ടിപ്പോവില്ല. പോളിഷ്ഡ് ആയ വലിയ സ്ലാബുകളായി കിട്ടുന്നത് കൊണ്ട് എളുപ്പം വിരിക്കാന്‍ കഴിയും. ആളുകള്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഏരിയകളില്‍ ഗ്രാനൈറ്റ് ഫ്‌ലോറിംഗ് ചെയ്യുന്നതാണ് നല്ലത്.

വിട്രിഫൈഡ് ടൈലുകളെ പോലെ ഗ്രാനൈറ്റ് കറയെ പെട്ടെന്ന് വലിച്ചെടുക്കില്ല. അത് കൊണ്ട് തന്നെ പെട്ടെന്ന് വൃത്തിയാക്കാന്‍ സാധിക്കും. സിറ്റ്ഔട്ട്, ലിവിംഗ് റൂം, അടുക്കള എന്നിവിടങ്ങളില്‍ വിരിക്കാം. കോണിപ്പടികളില്‍ സ്ലാബുകള്‍ ആയി വിരിക്കാം. ഭാരമുള്ള വസ്തുകള്‍ കയറ്റുമ്പോഴും ഇറക്കുമ്പോഴും തട്ടി അരിക് പൊട്ടി പോകും എന്ന പേടി വേണ്ട.

വിട്രിഫൈഡ് ടൈലുകള്‍ ഇന്ന് വളരെ ജനകീയമാണ്. താരതമ്യേന വില കുറവാണ് എന്നുള്ളതാണ് ഒരു പ്രധാന കാരണം. ഇത് പെട്ടന്ന് വിരിക്കാന്‍ പറ്റും എന്നതും വൃത്തിയാക്കാന്‍ എളുപ്പമാണ് എന്നുള്ളതും ഇതിനോടുള്ള താല്പര്യം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ വീടിന്റെ എല്ലാ ഏരിയയിലും ഇത് പാകുന്നത് ബുദ്ധിയല്ല. കാരണം പെട്ടന്ന് കറ പിടിക്കും എന്നത് തന്നെ. പൊട്ടലുകള്‍ ഉണ്ടാവാനും സാധ്യത കൂടുതല്‍ ആണ്. കൂടാതെ പെട്ടെന്ന് സ്‌ക്രാച് വീഴും എന്നൊരു ദോഷം കൂടി ഉണ്ട്. അത് കൊണ്ട് തന്നെ അടുക്കള പോലെ റഫ് യൂസ് ഉള്ള സ്ഥലങ്ങളില്‍ ഇത് ഉപയോഗിക്കാതിരിക്കുക. നാനോ കോട്ടിംഗ് ഉള്ള വിട്രിഫൈഡ് ടൈലുകള്‍ക്ക് ഇത്തരത്തില്‍ ഉള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (2 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (3 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (3 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (3 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (3 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (4 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (4 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (4 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (4 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (6 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (6 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (7 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (7 hours ago)

Malayali Vartha Recommends