Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..


പോലീസ് നീക്കം ഫലിച്ചു... പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന നടത്തി അന്വേഷണ സംഘം ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ


രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..

വില കേട്ടാല്‍ ഞെട്ടില്ലെങ്കില്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വീട് സ്വന്തമാക്കാം!

20 MAY 2017 05:43 PM IST
മലയാളി വാര്‍ത്ത

അമേരിക്കയിലെ അരിസോണയില്‍ മലനിരകളില്‍ ഒറ്റനോട്ടത്തില്‍ തന്നെ ആരെയും കൊതിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വപ്‌നസൗധം വില്‍പനയ്ക്ക്. അരിസോണയിലെ പ്രസ്‌കോട്ടില്‍ തംബ് ബട്ട്, ഹംഫ്രേസ്, ബില്‍ വില്ല്യംസ്, സാന്‍ഫ്രാന്‍സിസ്‌കോ എന്നീ മലനിരകള്‍ക്ക് നടുവിലെ മനോഹരമായ ഭൂപ്രദേശത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന ഈ വീടിന്റെ പേരും രസകരമാണ് ഫാല്‍കണ്‍ നെസ്റ്റ് അഥവാ പരുന്തിന്‍കൂട്.

6,200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ പത്തു നില കെട്ടിടത്തില്‍ പക്ഷേ ഒരേ ഒരു കുടുംബത്തിനു മാത്രമേ താമസിക്കാനാകൂ എന്നതാണ് പ്രത്യേകത. 124 അടി ഉയരവും ഒരു നിലയില്‍ നിന്ന് അടുത്ത നിലയിലേക്ക് എത്താന്‍ ഹൈഡ്രോളിക് എലിവേറ്ററുമുള്ള ഈ ആഡംബര സൗധത്തില്‍ മൂന്ന് കിടപ്പുമുറികള്‍ മാത്രമാണ് ഉള്ളത്. ചൂടുകാലത്ത് വീടാകെ തണുപ്പിക്കാനും ശൈത്യകാലത്ത് ചൂടുപകരാനും പ്രത്യേക സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 1.5 മില്ല്യന്‍ ഡോളര്‍ (ഏകദേശം 9,72,00,000 രൂപ) നല്‍കിയാല്‍ ഈ വീട് സ്വന്തമാക്കാം.

ഭിത്തികളില്‍ ഏറിയ പങ്കും ചില്ലുകൊണ്ടുള്ളതായതിനാല്‍ ചുറ്റുമുള്ള മലനിരകളുടെയും അരിസോണയിലെ മരുഭൂമിയുടെയും സൗന്ദര്യം 360 ഡിഗ്രിയില്‍ വീടിനുള്ളില്‍ ഇരുന്നു തന്നെ ആസ്വദിക്കാം. ഇന്ത്യന്‍ വംശജനായ സുകുമാര്‍ പാലാണ് ഫാല്‍കണ്‍ നെസ്റ്റിന്റെ നിര്‍മ്മാതാവ്. അരിസോണയില്‍ ഇത്തരമൊരു വീട് നിര്‍മ്മിക്കുന്നതിനായി ഇരുനൂറിലധികം സ്ഥലങ്ങള്‍ പരിഗണിച്ചുവെങ്കിലും അവസാനം പ്രസ്‌കോട്ടിലെ മലനിരകളുടെ പശ്ചാത്തലം തന്നെ പാല്‍ തിരഞ്ഞെടുക്കുകയായിരുന്നു. 1994-ലാണ് അദ്ദേഹം ഈ വീട് നിര്‍മ്മിച്ചത്.

ഒന്നിലധികം സ്വീകരണമുറികളും സിനിമാ തിയേറ്ററും ഹെലിപാഡുമടക്കം അത്യാഡംബര സൗകര്യങ്ങളുള്ള ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനിയുടെ മുംബൈയിലെ അന്റീലിയ എന്ന സൗധം ഫാല്‍കണ്‍ നെസ്റ്റിനേക്കാളും ഉയരമുള്ളതാണ്. എന്നാല്‍ ഒരു കുടുംബത്തിനു മാത്രം താമസിക്കാനുള്ള സൗകര്യങ്ങളുള്ള ഏറ്റവും വലിയ വീട് എന്ന വിശേഷണമാണ് ഫാല്‍കണ്‍ നെസ്റ്റിനെ വ്യത്യസ്തമാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രീയത്തിൽ വഞ്ചന സ്വാഭാവികമാണ്  (19 minutes ago)

ഓരോ തെരുവുനായ ആക്രമണത്തിനും സംസ്ഥാനങ്ങൾ കനത്ത പിഴ നൽകേണ്ടി വരും.  (23 minutes ago)

കള്ളന്മാർക്ക് ആണിയടിച്ച് അയ്യപ്പൻ  (30 minutes ago)

ക്ഷേത്രത്തിലെ ദിവ്യ ചൈതന്യം പുതുക്കി, 56 ദിവസമായി  (37 minutes ago)

  പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്‍റെ 15 പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി  (58 minutes ago)

പോലീസ് നീക്കം ഫലിച്ചു... പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന നടത്തി അന്വേഷണ സംഘം ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ  (1 hour ago)

വീട് പൂർണമായി കത്തിനശിച്ചു....  (1 hour ago)

സംസ്ഥാനത്തെ 6 ജില്ലകൾക്ക് അവധി  (1 hour ago)

ഷാക്‌സ്ഗാം താഴ്‌വര കരാർ നിയമവിരുദ്ധം  (1 hour ago)

സിനിമാ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു  (1 hour ago)

സംഘർഷം രൂക്ഷം  (1 hour ago)

. യുവാവ് കുത്തേറ്റ് മരിച്ചു.  (2 hours ago)

ധനഭാഗ്യം, തൊഴിൽ വിജയം, ശത്രുഹാനി: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം  (2 hours ago)

മാതൃകാപരമായ പെരുമാറ്റത്തെ പ്രകീർത്തിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭിനന്ദ സൂചകമായി ഒരു ലക്ഷം രൂപ നൽകി.  (3 hours ago)

രണ്ടാം ഏകദിന മത്സരം ഇന്ന് നടക്കും.  (3 hours ago)

Malayali Vartha Recommends