മണലില്ലാത്ത കോണ്‍ക്രീറ്റിനെ പേടിച്ചു കഴിയേണ്ട, വീടുകള്‍ക്ക് ഇനി ഇരട്ടിബലം: പുത്തന്‍ കണ്ടുപിടിത്തവുമായി ഗവേഷകര്‍

കെട്ടിട നിര്‍മാണങ്ങള്‍ക്ക് ഉപയോഗിക്കുന്ന കോണ്‍കീറ്റില്‍ നിന്നും മണലിന്റെ അളവ് കുറഞ്ഞതോടെ പലര്‍ക്കും കോണ്‍കീറ്റിനെ അത്ര വിശ്വാസം പോരാ. പൊട്ടിപ്പൊളിയുന്ന റോഡും,വിള്ളല്‍ വീഴുന്ന വീടുകളുടെ ചുവരുകളുമെല്ലാം ഇത്തരം കോണ്‍ക്രീറ്റിനോടുള്ള അവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങളാണ്. ഇതിനൊരു പരിഹാരം കണ്ടെത്തിക്കഴിഞ്ഞു.
നമ്മുടെ മണലും,സിമന്റും,വെള്ളവും ഉപയോഗിച്ച് നിര്‍മിക്കുന്ന കോണ്‍ക്രീറ്റിന്റെ കൂടെ ഉപയോഗശൂന്യമായ ടയര്‍ റീസൈക്ലിള്‍ ചെയ്‌തെടുക്കുന്ന ഫൈബര്‍ ഉപയോഗിച്ചാല്‍ കോണ്‍ക്രീറ്റിന് ഇരട്ടി ബലം ലഭിക്കും.
യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷണം നടത്തിയത്.ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാല്‍ പരമ്പരാഗത കോണ്‍ക്രീറ്റ് ഉപയോഗിച്ച് നിര്‍മിക്കുന്നതില്‍ നിന്നും വിഭിന്നമായി 90 ശതമാനം കൂടുതല്‍ ബലം കെട്ടിടങ്ങള്‍ ്ക്ക് ലഭിക്കും.യുബിസി സിവില്‍ എഞ്ചിനീയറിങ്ങ് വിഭാഗം പ്രഫസര്‍ നേമി ബാന്ത്യ ആണ് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
റോഡുകള്‍, പാലങ്ങള്‍, ഡാമുകള്‍ തുടങ്ങിയ നിര്‍മിതികള്‍ ഇനിമുതല്‍ ഇരട്ടി ഉറപ്പോടെ നിര്‍മിക്കാന്‍ നമുക്കാകും. റോഡ് നിര്‍മാണത്തില്‍ ടയര്‍ ഉപയോഗിക്കുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ഉപയോഗശൂന്യമായ ടയറില്‍ നിന്നും പോളിമര്‍ ഫൈബറിനെ വേര്‍തിരിച്ചുവെന്നതാണ് യുബിസി സിവില്‍ എഞ്ചിനീയറിംഗ് വിഭാഗം നടത്തിയ ഗവേഷണത്തിന്റെ പ്രസക്തി. ടയര്‍ ഉപയോഗിച്ചുള്ള കോണ്‍കീറ്റ് കൊണ്ടുനിര്‍മിക്കുന്ന കെട്ടിടങ്ങളുടെ ചുവരുകള്‍ക്ക് ഇനി വിള്ളലുണ്ടാകുമെന്ന പേടിയെ വേണ്ട. ഇതാണ് ടയര്‍ കോണ്‍്ക്രീറ്റിന്റെ ഏറ്റവും വലിയ ഗുണമേന്മ.
ഒരോ ടയറില്‍ നിന്നും ഒരു കിലോഗ്രാം ഫൈബര്‍ വരെ വേര്‍തിരിച്ചെടുക്കാം. ഇത്തരത്തില്‍ ടയറിനെ ഫലപ്രദമായി കോണ്‍ക്രീറ്റില്‍ ഉപയോഗിക്കുന്നതോടെ നിര്‍മാണമേഖലയ്ക്ക് അത് വലിയ മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha