ഇതൊരു വീടാണ്, നിങ്ങള്‍ കണ്ടുവോ?

കോണ്‍ക്രീറ്റും ഇഷ്ടികയും വെട്ടുകല്ലുമൊക്കെയല്ലാതെ മറ്റെന്തെങ്കിലും കൊണ്ട് വീടിന്റെ ചുവരുകള്‍ നിര്‍മിക്കുന്നതിനെ കുറിച്ച് നമുക്കൊന്നും സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലല്ലോ.
എന്നാല്‍ ഗ്ലാസ് ഉപയോഗിച്ചും വീടിന് ചുമരുകള്‍ നിര്‍മിക്കാനാവും. ഡച്ച് സിറ്റിയായ അല്‍മെറെയില്‍ കണ്ണാടികൊണ്ട് നിര്‍മിച്ച ഒരു മനോഹരവീടുണ്ട്.
സ്വീഡിഷ് ആര്‍ക്കിടെക്റ്റായ ജോണ്‍ സെല്‍ബിങ്ങും, അനൗക്ക് വോഗലും ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ചതാണ് ഈ വീട്.
ഗ്ലാസിലാണ് നിര്‍മാണമെങ്കിലും വീടിനകത്ത് നടക്കുന്നതെല്ലാം നാട്ടുകാര്‍ കാണുമോയെന്ന ഭയം വേണ്ട.
വീടിന് പുറത്തെ ദൃശ്യങ്ങളെല്ലാം ചുവരില്‍ പ്രതിഫലിക്കുമെങ്കിലും ഇന്റീരിയര്‍ പുറമെ നിന്ന് നോക്കിയാല്‍ കാണില്ല.
വീടിന്റെ പുറം മാത്രമാണ് ഗ്ലാസില്‍ നിര്‍മിച്ചിരിക്കുന്നത്. ഉള്‍ഭാഗത്തെ റൂമുകളുടെയും മറ്റും ചുവരുകള്‍ തീര്‍ത്തിരിക്കുന്നത് തടി ഉപയോഗിച്ചുള്ള മള്‍ട്ടിപ്ലസ് പാനലില്‍ ആണ്.
പുറത്തുനിന്നും വീടിന് അകത്തേക്കുള്ള വാതിലും നിര്‍മിച്ചിരിക്കുന്നത് ഗ്ലാസിലാണ്. ഒരു സ്വകാര്യ വ്യക്തിക്ക് വേണ്ടി നിര്‍മിച്ചതാണ് ഈ വീട്.
വീടിനു മുന്നില്‍ വിശാലമായ വനമാണുള്ളത്. ഈ വനം ഗ്ലാസില്‍ പ്രതിഫലിക്കുമ്പോള്‍ ഉള്ള ദൃശ്യമാണ് വീടിന്റെ ഹൈലൈറ്റ്.
https://www.facebook.com/Malayalivartha