Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

വെറും നാലുലക്ഷത്തിന് അത്യുഗ്രന്‍ വീട് സ്വന്തമാക്കാം

12 JULY 2017 01:25 PM IST
മലയാളി വാര്‍ത്ത

വീടുകളുടെ നിര്‍മാണ ചിലവ് കോടികളും പിന്നിട്ട് മുന്നേറുമ്പോള്‍ വെറും നാലുലക്ഷം രൂപ ചിലവില്‍ വീട് നിര്‍മിക്കാനാകുമെന്നത് പലര്‍ക്കും വിശ്വസിക്കാനാകില്ല. പക്ഷേ സംഗതി സത്യമാണ്. വില തുച്ഛമാണെങ്കിലും വീട് അത്യുഗ്രനാണ്. കണ്ടാല്‍ ആരുമൊന്നു കൊതിച്ചുപോകും. 

രണ്ട് ചെറിയ കിടപ്പുമുറി, അടുക്കള, ബാത്ത് റൂം, എന്നിവയാണ് വീട്ടിലുള്ളത്. മൊത്തം നാനൂറ് ചതുരശ്ര അടിയാണ് വീടിന്റെ വിസ്തീര്ണം.

കിടപ്പുമുറികളുടെ വലുപ്പം 72 ചതുരശ്ര അടിയാണ്. ഒരു ഡബിള്‍കോട്ടും , ചെറിയൊരു അലമാരയും വായിക്കുവാനൊരിടവും ഇതിനുള്ളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കിടക്കയ്ക്കു താഴെ സ്‌റ്റോറേജ് സൗകര്യമുണ്ട്. 

ഫൗണ്ടേഷനും, ബേസ്‌മെന്റുമുള്‍പ്പെടെയുള്ള പൊക്കം 3 അടിയാണ്. ഒന്നരയടി താഴ്ചയില്‍ ഫൗണ്ടേഷനും ഒന്നരയടി പൊക്കത്തില്‍ ബേസ്‌മെന്റും.

കരിങ്കല്ലില്‍ പണിയുന്ന ബേസ്‌മെന്റിന്റെ മുകളില്‍ ചെറിയ ഒരു പ്ലിന്ത് കോണ്‍ക്രീറ്റും അതിനു മുകളില്‍ ഇന്റര്‍ലോക്ക് കൊണ്ടുള്ള ഇഷ്ടികക്കെട്ടുമാണുള്ളത്. മുന്‍ വശത്തെയും, പുറകിലത്തെയും വാതിലുകള്‍ തടിയിലും, രണ്ട് കിടപ്പു മുറികളുടെ വാതില്‍ പാര്‍ട്ടിക്കിള്‍ ബോര്‍ഡുപോലുള്ളവ ഉപയോഗിച്ചാണ് നിര്‍ മിച്ചിരിക്കുന്നത്. ബാത്ത് റൂമിന്റെ വാതില്‍ നിര്‍മാണത്തിന് പി.വി.സിയാണ് ഉപയോഗിച്ചിരിക്കുന്നത്.



120 സെന്റീമീറ്റര്‍ പൊക്കമുള്ള ജനാലകള്‍ നിര്‍മിക്കാന്‍ ഇരുമ്പാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു പാളിയുടെയും ഒരു പാളിയുടെയും ജനാലകളാണ് വീട്ടില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്റര്‍ലോക്ക് കട്ടകളാണ് വീടിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇത് മൂലം വീടിനകത്ത് ചൂടു കുറയ്ക്കാനാകും. ഭിത്തിയുടെ അകവും, പുറവും പോയിന്റ് ചെയ്ത് പെയ്ന്റ് ചെയ്തിട്ടുമുണ്ട്.

വീടിന്റെ മേല്‍ക്കൂര ഓടുവച്ച് വാര്‍ക്കുന്ന ഫില്ലര്‍ സ്ലാബ് കോണ്‍ക്രീറ്റ് രീതിയാണ് പണിചെയ്തിരിക്കുന്നത്. ചെലവു കുറയുക മാത്രമല്ല, വീടിനുള്ളിലെ ചൂടു കുറയുവാനും ഇതു മൂലം സാധിയ്ക്കും. സെറാമിക് ടൈല്‍ ഉപയോഗിച്ചാണ് തറയുടെ നിര്‍മാണം.



അത്യാവശ്യത്തിനുള്ള ഇലക്ട്രിക് പോയിന്റുകള്‍ മാത്രമാണ് വീട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു മുറിയില്‍ ഒരു ലൈറ്റ്, ഒരു ഫാന്‍, ഒരു പ്ലഗ് പോയിന്റ്, ശുചിമുറിയില്‍ ഒരു പൈപ്പും, ക്ലോസറ്റും എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. അടുക്കളയുടെ സ്ലാബ് ഗ്രാനൈറ്റ് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.

പ്രമുഖ നിര്‍മാതാക്കളായ ഹാബിറ്റാറ്റ് ഗ്രൂപ്പാണ് നാലുലക്ഷത്തിന്റെ വീട് രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ചിരിക്കുന്നത്.

വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് ചിലവ് കുറഞ്ഞ മാതൃകാ ഭവനങ്ങള്‍ നിര്‍ മിച്ചിരിക്കുന്നത്. പ്രധാനമായും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭവന പദ്ധതിയില്‍ പങ്കാളികളാകുന്നവരെ ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ വീടുകള്‍.

ഉറപ്പുള്ള സ്ഥലവും, സൈറ്റിലേയ്ക്ക് വാഹനസൗകര്യവും ഉണ്ടെങ്കില്‍ നാലു ലക്ഷം രൂപയ്ക്ക് വീട് പൂര്‍ത്തിയാക്കാമെന്ന് ഹാബിറ്റാറ്റ് അവകാശപ്പെടുന്നു, ആവശ്യക്കാരന്റെ സാമ്പത്തികസ്ഥിതിയനുസരിച്ച് രൂപകല്‍പ്പനയില്‍ മാറ്റം വരുത്താവുന്നതാണ്. പൂജപ്പുര മുടവന്മുഗള്‍ പറമ്പില്‍ ക്ഷേത്രത്തിന് സമീപമുള്ള ഹാബിറ്റാറ്റ് സെന്ററിലാണ് വീടുകളുടെ മാതൃക നിര്‍മിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (4 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (4 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (5 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (5 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (7 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (8 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (8 hours ago)

Malayali Vartha Recommends