Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഒരു നില വീടിനുണ്ട് ഒരുപാടു ഗുണം

14 JULY 2017 05:56 PM IST
മലയാളി വാര്‍ത്ത

പൊന്‍കുന്നത്തിനടുത്ത് കൂരാലിയില്‍ പ്രഭാതും ധന്യയും വീടുവച്ചത് വീതി കൂടിയ 12 സെന്റ് ദീര്‍ഘചതുരത്തിലുള്ള പ്ലോട്ടിലാണ്. മണ്ണിന് ഉറപ്പുപോരാ എന്നതായിരുന്നു ആകെയുണ്ടായിരുന്ന ബുദ്ധിമുട്ട്. തൊട്ടരികിലൂടെ ഒഴുകുന്ന തോടിന്റെ ഇരുവശവും കരിങ്കല്ല് കൊണ്ട് കെട്ടി ബലപ്പെടുത്തി. മണ്ണിട്ട് ഭൂമി ഉറപ്പിക്കേണ്ടിവന്നു. ഭിത്തികള്‍ സോളിഡ് കോണ്‍ക്രീറ്റ് ബ്രിക്കുകൊണ്ടുള്ളതാണ്. വാതിലുകളുടെയും ജനാലകളുടെയും ഷട്ടറുകള്‍ തേക്കും, ചട്ടം ആഞ്ഞിലിയും കൊണ്ടാണ് നിര്‍മിച്ചത്. മുകളില്‍ ട്രസ്സിട്ട് ഓടു മേഞ്ഞു. ഒറ്റനിലയായ ഈ വീടിന് 43 ലക്ഷമാണ് ചെലവായത്.

എക്സ്റ്റീരിയര്‍: വടക്കു കിഴക്കു ഭാഗത്തേക്കാണ് വീടിന്റെ ദര്‍ശനം. റോഡരികില്‍ വീടിന്റെ മൂന്ന് വശവും കാണുന്ന രീതിയിലാണ് എക്സ്റ്റീരിയര്‍. അതുകൊണ്ടുതന്നെ എക്സ്റ്റീരിയര്‍ ഭംഗിയാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഗ്രേ, വെള്ള നിറങ്ങളാണ് എക്സ്റ്റീരിയറില്‍ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.

സിറ്റ്ഔട്ട്: 'എല്‍' ആകൃതിയിലാണ് സിറ്റ്ഔട്ട്. വേണമെങ്കില്‍ നേരിട്ട് കാര്‍പോര്‍ച്ചിലേക്ക് ഇറങ്ങാനാകും എന്നതാണ് സിറ്റ്ഔട്ടിന്റെ പ്രത്യേകത. ലെപോത്ര ഫിനിഷുള്ള ഗ്രാനൈറ്റ് ആണ് സിറ്റ്ഔട്ടില്‍ പാകിയിരിക്കുന്നത്.



ലിവിങ് റൂം: കോര്‍ട്‌യാര്‍ഡ് ആണ് ലിവിങ് റൂമിന്റെ മുഖ്യ ആകര്‍ഷണം. വാസ്തു അനുസരിച്ച് നിര്‍മിച്ച വീട്ടില്‍ പൂജാമുറി വേണമെന്ന് വീട്ടുകാര്‍ക്ക് നിര്‍ബന്ധമായിരുന്നു. പുറത്തേക്കു തള്ളി നില്‍ക്കുന്ന പൂജാമുറിയെ മറയ്ക്കാനാണ് ലിവിങ് റൂമിന്റെ ഭാഗമായി, പൂജാമുറിയുടെ പിറകില്‍ ഒരു കോര്‍ട്‌യാര്‍ഡ് നിര്‍മിച്ചത്. കോര്‍ട്‌യാര്‍ഡില്‍നിന്ന് പുറത്തേക്കുള്ള ഭിത്തിയില്‍ കട്ടിങ്ങുകള്‍ കൊടുത്ത് വായുസഞ്ചാരം ഉറപ്പുവരുത്തിയിരിക്കുന്നു.



ഡൈനിങ് റൂം: ലിവിങ്ങില്‍നിന്ന് ഡൈനിങ്ങിലേക്കു പ്രവേശിക്കുമ്പോള്‍ അവിടെയുമുണ്ട് ഒരു കോര്‍ട്‌യാര്‍ഡ്. മുകളില്‍ ഗ്ലാസ് ഇട്ടതിനാല്‍ ഈ കോര്‍ട്‌യാര്‍ഡ് പ്രകാശത്തെ മാത്രമാണ് കടത്തിവിടുന്നത്. ഡൈനിങ്‌റൂമിന്റെ ഒരരികിലായി സോഫയിട്ട് ഫാമിലി ലിവിങ് റൂം ക്രമീകരിച്ചിരിക്കുന്നു.

ലൈറ്റിങ്: എല്ലാ മുറികളിലും പ്രകാശത്തിന് എല്‍ഇഡിയെയാണ് ആശ്രയിച്ചിരിക്കുന്നത്. ഫോള്‍സ് സീലിങ് സ്ഥാപിക്കാതെത്തന്നെ സീലിങ്ങില്‍ ചെറിയൊരു ഭാഗം വെട്ടിയെടുത്ത് ഉള്ളില്‍ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നു. പ്രകാശം തുല്യമായി മുറിയില്‍ എല്ലാ ഭാഗത്തുമെത്തുന്നു എന്നതാണ് ഈ ലൈറ്റിങ്ങിന്റെ പ്രത്യേകത.



കിടപ്പുമുറികള്‍: ബാത്‌റൂം അറ്റാച്ഡ് ആയ മൂന്ന് കിടപ്പുമുറികളാണുള്ളത്. മള്‍ട്ടിവുഡും മറൈന്‍ പ്ലൈവുഡും ഉപയോഗിച്ചു കബോര്‍ഡുകള്‍ നിര്‍മിച്ചു. എല്ലാ മുറികളിലും നിലത്ത് വിട്രിഫൈഡ് ടൈല്‍ വിരിച്ചു.

ജനാലകള്‍: നാലുപാളികളായാണ് ജനാലകള്‍ നിര്‍മിച്ചിരിക്കുന്നത്. ജനാലയുടെ ഷട്ടറുകള്‍ താഴെ തടികൊണ്ടും മുകളില്‍ ചില്ലുകൊണ്ടും നിര്‍മിച്ചു. താഴത്തെ പാളികള്‍ അടച്ച് സ്വകാര്യത സംരക്ഷിക്കുകയുമാകാം.

അടുക്കള: ലിവിങ് റൂമിന്റെ പിറകിലാണ് അടുക്കള. മള്‍ട്ടിവുഡും മറൈന്‍ പ്ലൈയുമുപയോഗിച്ചാണ് കബോര്‍ഡുകള്‍ നിര്‍മിച്ചിരിക്കുന്നത്. ബയോഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുന്നതിനുവേണ്ടി വര്‍ക്ഏരിയയില്‍ ഒരു ഭാഗം പ്രത്യേകമായി മാറ്റിവച്ചിരിക്കുന്നു. (Location...: കൂരാലി, പൊന്‍കുന്നം Area:...: 1963 Sqtf : 43 lakhs...Designer : എ.ടി. രാജേഷ് സ്‌കെച് ഇന്റീരിയേഴ്‌സ് പൊന്‍കുന്നം, കോട്ടയം, rajesh7646@gmail.com)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (2 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (3 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (3 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (3 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (3 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (4 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (6 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (7 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (7 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (8 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends