Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം

ചെങ്കല്ലില്‍ കൊത്തിയൊരുക്കിയ പഴമയുടെ തനിയാവര്‍ത്തനം

21 JULY 2017 03:45 PM IST
മലയാളി വാര്‍ത്ത

തലമുറകള്‍ കൈമാറി വന്ന എഴുപത്തഞ്ച് വര്‍ഷം പഴക്കമുള്ള വീട് പൊളിച്ച് മാറ്റി രണ്ട് വര്‍ഷം മുമ്പ് നിര്‍മിച്ച പുതിയ വീടാണെങ്കിലും ഒരു കാരണവരുടെ ഭാവമുണ്ട് ഈ വീടിന്. പൂര്‍ണമായും ചെങ്കല്ലില്‍ തീര്‍ത്തതാണ് വള്ളിയേങ്ങല്‍ അകായില്‍ എന്നു പേരിട്ടിരിക്കുന്ന ഈ വീട്.

ചെങ്കല്ല് ഉപയോഗിച്ച് കെട്ടിപ്പൊക്കുന്ന വീടുകള്‍ നമ്മുടെ നാട്ടില്‍ അപൂര്‍വ്വമല്ല. പക്ഷേ ഈ വീടിനെ വ്യത്യസ്തമാക്കുന്നത് ചെങ്കല്ലിന്റെ പ്രകൃതിദത്തമായ മനോഹാരിത സിമന്റ് ഉപയോഗിച്ച് മറയ്ക്കാതെ അതേപോലെ നിലനിര്‍ത്തിയിരിക്കുന്നു എന്നതാണ്. പ്ലാവും മാവും ജാതിയും തണലിടുന്ന തൊടിയില്‍ പഴമയുടെ തനിയാവര്‍ത്തനം പോലെ ഈ വീട് തലയുയര്‍ത്തി നില്‍ക്കുന്നു.

പുല്ല് പാകിയ മുറ്റം പിന്നിട്ട് നേരെ എത്തുന്നത് നീളന്‍ വരാന്തയിലേക്കാണ്. വരാന്തയില്‍ നിന്നും വീടിനുള്ളിലേക്കുള്ള ആര്‍ച്ച് മാതൃകയിലെ പ്രധാന വാതില്‍ തുറന്നാല്‍ ആരുടെയും കണ്ണൊന്നു തള്ളിപ്പോകും. വീടിന്റെ പ്രധാന വാതില്‍ തുറക്കുമ്പോള്‍ മുന്നില്‍ ആദ്യം കാണുന്നത് ചുവന്ന കളറില്‍ നടുമുറ്റത്തിന്റെ ചുവരിലെ മരത്തിന്റെ ചെങ്കല്‍ ശില്‍പ്പമാണ്.



ആര്‍ട്ട് ഗ്യാലറികളില്‍ പോയതു പോലുള്ളൊരു അനുഭൂതി, ഇതു വീടല്ലെന്ന് ആരും മനസില്‍ പതിയെ പറഞ്ഞു തുടങ്ങും. നടുമുറ്റത്തിന് ചുറ്റുമായാണ് സ്വീകരണ മുറിയും ഡൈനിങ്ങ് ഹാളും ക്രമീകരിച്ചിരിക്കുന്നത്. പഴയവീടിന്റെ ഭാഗമായി നിന്നിരുന്ന കിണറിന് ചുറ്റുമാണ് നടുമുറ്റം നിര്മിച്ചിരിക്കുന്നത്.

പഴയ വീടിന്റെ മാതൃക മാത്രമല്ല ഉടമ കടമെടുത്തത് പകരം, പഴയ വീട്ടിലെ മച്ചിന്റേതടക്കമുള്ള തടിയും പുതിയ വീട്ടിലേക്ക് ഉപയോഗിച്ചിരിക്കുന്നു. ഫര്‍ണിച്ചറും വാതിലും കട്ടിളയും തുടങ്ങി കോണിപ്പടിയുടെ കൈപ്പടി പോലും നിര്‍മിച്ചിരിക്കുന്നത് തറവാട്ട് വീട്ടിലെ മരം ഉപയോഗിച്ചാണ്.

കരിമ്പനയാണ് ഈ ചെങ്കല്ല് വീടിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. പാലക്കാടിന്റെ ഗ്രാമങ്ങളില്‍ നിന്നുംപോലും കരിമ്പനകള്‍ നേരിട്ട് പോയി വാങ്ങിയാണ് വീടിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കരിമ്പനകളുടെ ആരുകള്‍ തീര്‍ക്കുന്ന തികച്ചും നാച്വറലായ ഡിസൈനുകളാണ് ഒരു ഡിസൈനര്‍ കൂടിയായ വീട്ടുടമ മന്‍സൂറിന് കരിമ്പനകളോട് കമ്പം തോന്നാന്‍ കാരണമാക്കിയത്.

കരിമ്പനകളില്‍ തീര്‍ത്ത മച്ചില്‍ തൂങ്ങുന്ന വിവിധ നിറത്തിലുള്ള അലങ്കാര വിളക്കുകള്‍ കൊച്ചിയില്‍ നിന്നും ശേഖരിച്ചതാണ്. ആന്റിക്ക് മാതൃകയിലുള്ള ഈ അലങ്കാര വിളക്കുകള്‍ കരിമ്പന മച്ചില്‍ വീഴ്ത്തുന്ന വിവിധ നിറങ്ങളിലുള്ള പ്രകാശം ഒരു ഹെറിറ്റേജ് ഹോട്ടലില്‍ ചെന്ന അനുഭൂതിയിലേക്ക് നമ്മെ കൊണ്ടുപോകുന്നു.



ചെങ്കല്‍ വീടുകളുടെ എക്‌സ്‌പേര്ട്ട് ആര്‍ക്കിടെക്റ്റ് സതീശാണ് മന്‍സൂറിന്റെ മനസിലുള്ള പഴയമയെ ചെങ്കല്ലില്‍ കൊത്തിയെടുത്ത് വീടാക്കി മാറ്റിയത്. മൂന്ന് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. താഴത്തെ നിലയില്‍ രണ്ടും മുകള്‍ നിലയില്‍ ഒന്നും. നിലത്ത് ചുവന്ന നിറത്തിലുള്ള തറയോടുകളാണ് പാകിയിരിക്കുന്നത്. മേല്‍ക്കൂരയില്‍ പാകിയിരിക്കുന്ന ഓടുകളും പഴയ തറവാടിന്റേതുതന്നെ. വീടിനു പഴമയുടെ മുഖഛായ നല്‍കുന്നതില്‍ ഈ ഓടുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.

ഡൈനിങ്ങ് ടേബിളിലും സ്വീകരണ മുറിയിലെ ഫര്‍ണിച്ചറുകളിലും ഒന്നു കണ്ണോടിച്ചാല്‍ മനസിലാകും എല്ലാം ഒരേ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. അതേപ്പറ്റി കൂടുതലന്വേഷിച്ചപ്പോള്‍ മനസിലായി പഴയ വീടിന്റെ തടി ഉപയോഗിച്ച് പഴയ മാതൃകയില്‍ ഫര്‍ണിച്ചര്‍ പ്രത്യേകം പണികഴിപ്പിക്കുകയായിരുന്നു.

മറ്റൊരു പ്രത്യകത ആര്‍ച്ച് മാതൃകയില്‍ തീര്‍ത്ത ജനാലകള്‍ക്ക് നല്‍കിയിരിക്കുന്ന വിവിധ നിറങ്ങളിലുള്ള ഗ്ലാസുകളാണ്. ആന്റീക് മാതൃകയിലുള്ള വീട്ടിലെ വാഷ്‌ബേസിന്‍ പോലും പ്രത്യേകം തെരഞ്ഞെടുത്തതാണ്. പാഴായിപോകുന്ന പ്ലാസ്റ്റിക് പാത്രങ്ങളെ പോലും വീട്ടില്‍ മനോഹരമായ ഫഌവര്‍വാസുകളായി കാണം. ചൂടിക്കയറുപയോഗിച്ച് മിഠായി പാത്രങ്ങളെ പോലും അലങ്കരച്ച് അതില്‍ ജീവനുള്ള ചെടികള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നു.

മോഡുലാര്‍ മാതൃകയിലാണ് വീട്ടിലെ അടുക്കള ക്രമീകരിച്ചിരിക്കുന്നത്, പുറമെ വിറക് അടുപ്പിനായി മറ്റൊരു അടുക്കളയും, കൂടാതെ വര്‍ക്ക് ഏരിയയും അനുബന്ധമായി നല്‍കിയിട്ടുണ്ട്. പൊടിപിടിച്ച് ചെങ്കല്ലിന്റെ നിറം മങ്ങുന്നതിന് മുമ്പേ ഇവര്‍ വീട് നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാറുണ്ട്.

ചെങ്കല്ല് വീടുകളുടെ സ്‌പെഷ്യലിസ്റ്റാണ് തൃശ്ശൂര്‍ സ്വദേശിയായ ആര്‍ക്കിടെക്റ്റ് സതീഷ്. കോഴിക്കോട് സ്ഥിരതാമസമാക്കിയ സതീഷ് 1988 മുതല്‍ നിര്‍മാണ മേഖലയില്‍ സജീവമാണ്. കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം അദ്ദേഹം 500-ല്‍ അധികം വീടുകള്‍ പണിതു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (3 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (4 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (4 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (4 hours ago)

Malayali Vartha Recommends