Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു കെട്ടിടം പണിയാനും അവ കൈമാറ്റം ചെയ്യാനും ആര്‍ക്കും സാധിക്കും

28 AUGUST 2017 03:33 PM IST
മലയാളി വാര്‍ത്ത

ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ അപ്പാര്‍ട്‌മെന്റുകള്‍ പണിയാനും വില്‍ക്കാനും സാധിക്കുമോ എന്നതിനെകുറിച്ചും അതിനുള്ള നിയമനടപടികള്‍ എന്തൊക്കെയാണെന്നുമാണ് ഇവിടെ പറയുന്നത്. ഒരു വ്യക്തിയായി ചെയ്യുമ്പോള്‍ അതിനു പരിമിതികളുണ്ട്. പ്രത്യേകിച്ച് സാമ്പത്തികവശം. കെട്ടിടം പണിയുന്നതിന് പ്രധാനമായും കേരള കെട്ടിട നിര്‍മാണ ചട്ടങ്ങളെയോ അതിന്റെ കാലാനുസൃതമായ ഭേദഗതികളെയോ ആണ് ആശ്രയിക്കുക. അതിന് ഒരു സര്‍ട്ടിഫൈഡ് ആര്‍ക്കിടെക്ടിനെ തന്നെ സമീപിക്കണം. വസ്തുവകകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്കും വാണിജ്യപരമായ സംശയങ്ങള്‍ക്കും ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ സമീപിക്കാവുന്നതാണ്. ചതുരശ്രയടിക്ക് 5000 6000 രൂപ വിലവരുന്ന ഫ്‌ളാറ്റുകള്‍ക്ക് അവയുടെ വിലയിടുന്നത് നിര്‍മാണച്ചെലവും വിസ്തീര്‍ണവും ചെറിയ ലാഭവും മാത്രം നോക്കിയിട്ടല്ല.

സ്ഥിതി ചെയ്യുന്ന സ്ഥലം, വര്‍ഷങ്ങളായി നേടിക്കൊടുത്ത ബ്രാന്‍ഡ് ഇക്വിറ്റി, പൊതുവായ സൗകര്യങ്ങള്‍ എന്നിവയെല്ലാം ചേര്‍ത്താണ്. ഒരു ഫ്‌ലാറ്റ് വാങ്ങുമ്പോള്‍, കൊടുക്കുന്ന തുകയ്ക്ക് അര്‍ഹമായ മൂല്യം തിരിച്ചുകിട്ടും എന്നുറപ്പുണ്ടെങ്കില്‍ മാത്രം വാങ്ങുക. പലരും സൗകര്യങ്ങള്‍ പലതും ഉപയോഗിക്കാറില്ല. സംരംഭകത്വവും നഷ്ടസാധ്യതയും ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍, ഒരു നല്ല ആര്‍ക്കിടെക്ടും ബില്‍ഡറും സഹായിക്കാനുണ്ടെങ്കില്‍ ഫ്‌ലാറ്റ് പണിയുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. ഇവിടെ ഏറ്റവും ബുദ്ധിമുട്ടുള്ളത് പരിചയക്കുറവാണ്. പ്ലാനിങ് മുതല്‍ നിരവധി നൂലാമാലകള്‍ ഇതിലുണ്ട്.

നിര്‍മാണമേഖലയിലെ പ്രവൃത്തി പരിചയം, ഗുണനിലവാരം, സെയില്‍സ്, വിപണിയിലെ സ്വീകാര്യത എന്നിവയെല്ലാം കടമ്പകള്‍ തന്നെ.മുട്ടുള്ളത് ഈ മേഖലയില്‍ പ്രവൃത്തിപരിചയക്കുറവാണ്. പ്ലാനിങ് മുതല്‍ നിരവധി നൂലാമാലകള്‍ ഇതിലുണ്ട്. നിര്‍മാണമേഖലയിലെ പ്രവൃത്തി പരിചയം, ഗുണനിലവാരം, സെയില്‍സ്, വിപണിയിലെ സ്വീകാര്യത എന്നിവയെല്ലാം കടമ്പകള്‍ തന്നെ.പല ബാങ്കുകളും സാമ്പത്തിക സഹായം നല്‍കും. പക്ഷേ ഒരു വ്യക്തിക്ക് കച്ചവട ഉദ്ദേശ്യത്തോടെ പല ഫ്‌ലാറ്റുകള്‍ പണിതുവില്‍ക്കാന്‍ ബാങ്കുകള്‍ വായ്പ അനുവദിക്കില്ല. ഉടമസ്ഥന്‍, ബില്‍ഡര്‍, വാങ്ങുന്നയാള്‍ എന്നിങ്ങനെ വേണം എഗ്രിമെന്റ് . സ്വകാര്യ സ്ഥാപനങ്ങളെ സാമ്പത്തിക സഹായത്തിനു സമീപിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിംസ് കെ.ജോസഫിന്റെ സംസ്‌കാരം ...  (11 minutes ago)

ഗണേശ പ്രീതി നേടാന്‍ ഏറ്റവും പുണ്യ ദിവസം...  (39 minutes ago)

മിന്നല്‍ പ്രളയം... രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ഇറങ്ങി....  (58 minutes ago)

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി...  (1 hour ago)

കേന്ദ്ര സര്‍ക്കാരിന് വിശദമായ ഒരു ചോദ്യാവലി സമര്‍പ്പിച്ച് തമിഴ്‌നാട്  (6 hours ago)

ട്രംപ് വിളിച്ചിട്ടും ഫോണെടുക്കാതെ പ്രധാനമന്ത്രി മോദി  (6 hours ago)

ആര് എന്തു പറഞ്ഞാലും തനിക്കൊരു പ്രശ്‌നവും ഇല്ലെന്ന് ആര്യ  (6 hours ago)

പയ്യന്നൂരില്‍ ലോഡ്ജില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പൂജപ്പുര ജയില്‍ കഫ്ത്തീരിയയിലെ മോഷണ കേസില്‍ പിടിയിലായത് മുന്‍ തടവുകാരന്‍  (7 hours ago)

രാഹുലിന്റെ സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് കെ മുരളീധരന്‍  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പരാതികളില്‍ കേസെടുക്കണോ എന്ന ആശയകുഴപ്പത്തില്‍ പൊലീസ്  (7 hours ago)

വിവാഹമോചന കേസിലെ യുവതിയ്ക്ക് നേരെ ചേംബറില്‍ ലൈംഗികാതിക്രമം  (7 hours ago)

താമരശ്ശേരി ചുരത്തില്‍ ഒന്‍പതാം വളവില്‍ മണ്ണിടിച്ചില്‍  (8 hours ago)

മെഡിക്കല്‍ കോളേജുകളില്‍ ശുചീകരണത്തിന് ഇന്‍ഹൗസ് പരിശീലനം നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

ഓപ്പറേഷന്‍ ലൈഫ്: 7 ജില്ലകളില്‍ മിന്നല്‍ പരിശോധന; 4513 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടി  (10 hours ago)

Malayali Vartha Recommends