Widgets Magazine
21
Feb / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊടുങ്ങല്ലൂരില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിനെ കാണാന്‍ കാറില്‍ പോകണമെന്ന് പറഞ്ഞ് പെട്രോള്‍ വാങ്ങി സൂക്ഷിച്ച ഇരുപത്തിയേഴുകാരിയെയും, കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി


പതിനെട്ടാം വയസിൽ പ്രണയിച്ച് വിവാഹം, മക്കളായതിന് പിന്നാലെ ഭർത്താവിന്റെ ജീവൻ ക്യാൻസർ തട്ടിയെടുത്തപ്പോൾ ആരും തിരിഞ്ഞുനോക്കാനില്ലാതെ നരകജീവിതം- ഒടുവിൽ മക്കളെനോക്കാൻ ലൈംഗികത്തൊഴിലാളിയാകേണ്ടിവന്നു- നളിനി ജമീല


എന്റെ പപ്പയെ സ്‌നേഹിക്കുന്നവരെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം; ജഗതി ശ്രീകുമാറിന്റെ പേരില്‍ സജീവമായിട്ടുള്ള ആ ഫേക്ക് ഫേസ്ബുക്ക്പേജിൽ പ്രത്യക്ഷപ്പെട്ട വ്യാജ വാർത്തയെക്കുറിച്ച് ജഗതിയുടെ മകള്‍ പാര്‍വതി രംഗത്ത്


യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷിനെയും, ശരത്‍ലാലിനെയും വെട്ടിനുറുക്കിയ പ്രതികൾ കൃത്യത്തിന് ശേഷം പുലർച്ചെ വരെ ഒളിച്ചത് പാർട്ടി ഓഫിസിൽ:- മൂന്ന് പേർ തങ്ങിയത് പാര്‍ട്ടി പ്രവര്‍ത്തരുടെ വീടുകളില്‍, നേരം പുലര്‍ന്നതോടെ എല്ലാവരെയും ദേശീയപാത ഒഴിവാക്കി മറ്റു വഴികളിലൂടെ രഹസ്യകേന്ദ്രത്തിലേയ്ക്ക് മാറ്റി...


ഇന്ത്യാ പാക്ക് അന്താരാഷ്ട്ര അതിര്‍ത്തിയായ ബങ്കാര്‍ ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റ് കടക്കാന്‍ ശ്രമിച്ച യുവതിയെ സൈന്യം വെടിവച്ചു

പെ​സ​ഹാ ഭ​ക്ഷ​ണം : യേ​ശു​ക്രി​സ്തു പീ​ഡാ​സ​ഹ​ന​ത്തി​നും കു​രി​ശു​മ​ര​ണ​ത്തി​നും മു​ന്നോ​ടി​യാ​യി ശി​ഷ്യ​ന്മാ​ർ​ക്കൊ​പ്പം സെ​ഹി​യോ​ൻ ഊ​ട്ടു​ശാ​ല​യി​ൽ അ​ന്ത്യ അ​ത്താ​ഴം കഴി​ച്ച​തി​ന്‍റെ അ​നു​സ്മ​ര​ണ

13 APRIL 2017 12:17 PM IST
മലയാളി വാര്‍ത്ത

ഇ​ന്നു പെ​സ​ഹാ വ്യാ​ഴം. സെ​ഹി​യോ​ൻ ഉൗ​ട്ടു​ശാ​ല​യി​ലെ സാ​യാ​ഹ്ന​ത്തി​ൽ ക്രി​സ്തു​വും 12 ശി​ഷ്യ​ൻ​മാ​രും ന​ട​ത്തി​യ പെ​സ​ഹാ ആ​ച​ര​ണ​ത്തെ അ​നു​സ്മ​രി​ച്ച് ഇ​ന്നു വെ​കു​ന്നേ​രം ക്രൈ​സ്ത​വ ഭ​വ​ന​ങ്ങ​ളി​ൽ പെ​സ​ഹ ഭ​ക്ഷ​ണം അ​ഥ​വാ കു​രി​ശ​പ്പം ത​യാ​റാ​ക്കും.
അ​പ്പം മു​റി​ക്ക​ൽ, പാ​ലു കാ​ച്ച​ൽ, പാ​ലു​കു​ടി എ​ന്നീ പേ​രു​കളിൽ അ​റി​യ​പ്പെ​ടു​ന്ന ഈ ​ക​ർ​മം ക്രിസ്ത്യാനികളുടെ തനിമയാർന്ന ഒരു ആചാരമാണ്.
മാ​ർ​ഗ​വാ​സി​ക​ളു​ടെ ത​ന​താ​യ വി​ശ്വാ​സ പാരമ്പര്യത്തി​ൽ വ​ള​ർ​ന്നു​വ​ന്ന ഈ ​പു​ണ്യ​ക​ർ​മം പ​ഴ​യ​നി​യ​മ​ത്തി​ലെ പെ​സ​ഹാ ഭ​ക്ഷ​ണ​ത്തി​ന്‍റെ​യും (നി​യ16/119) പു​തി​യ​നി​യ​മ​ത്തി​ലെ അ​ന്ത്യ​അ​ത്താ​ഴം (ലൂ​ക്കാ 22/1420, 1 കോ​റി 11/2325), അ​പ്പം മു​റി​ക്ക​ൽ ശു​ശ്രൂ​ഷ (ന​ട 2/42) എ​ന്നി​വ​യു​ടെ​യും സ​മ്മി​ശ്ര രൂ​പ​മാ​ണെ​ന്നു പ​റ​യാം. പ​ഴ​യ​നി​യ​മ​ത്തി​ലെ പെ​സ​ഹാ​ക്കു​ഞ്ഞാ​ടി​നെ ഭ​ക്ഷി​ക്കു​ന്ന ക​ർ​മം (പു​റ 12/114) ഭാ​ര​ത ന​സ്രാ​ണി​ക​ളു​ടെ പെ​സ​ഹാ ഭ​ക്ഷ​ണ​ത്തി​ൽ ഇ​ല്ല. പ​ക്ഷേ പു​ളി​പ്പി​ല്ലാ​ത്ത അ​പ്പ​ത്തി​ന്‍റെ തി​രു​നാ​ളി​നോ​ട് (നി​യ 16/18) ഈ ​ആ​ച​ര​ണ​ത്തി​നു കൂ​ടു​ത​ൽ സാ​മ്യം കാ​ണാം.
എ​ന്താ​യാ​ലും മാ​ർ​ത്തോ​മ്മാ ന​സ്രാ​ണി​ക​ൾ​ക്ക് ആ​ദ്യ​നൂ​റ്റാ​ണ്ടു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന യ​ഹൂ​ദ​ബ​ന്ധ​ത്തി​ന്‍റെ ശ​ക്ത​മാ​യ ഒ​രു തെ​ളി​വു കൂ​ടി​യാ​ണു പെ​സ​ഹാ ഭ​ക്ഷ​ണം. അ​പ്പം മു​റി​ക്ക​ൽ എ​ന്ന പ​ദം ത​ന്നെ അ​ർ​ഥ​വ്യാ​പ്തി​യേ​റി​യ​തും തി​രു​വ​ച​ന​സ​ത്ത നി​റ​ഞ്ഞ​തു​മാ​ണ്. ആ​ദി​മ സ​ഭാ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളി​ലൊ​ന്നാ​യി​ട്ടാ​ണ് അ​പ്പം​മു​റി​ക്ക​ലി​നെ ശ്ലീ​ഹന്മാരു​ടെ ന​ട​പ​ടി​പു​സ്ത​ക​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് (ന​ട. 2/42). പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണു സ​ഭാ​പി​താ​ക്കന്മാർ ഈ ​അ​പ്പം മു​റി​ക്ക​ലി​നെ വ്യാ​ഖ്യാ​നി​ക്കു​ക. മാ​ർ​ത്തോ​മ്മാ ന​സ്രാ​ണി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റ്റ​വും വ​ലി​യ അ​പ്പം മു​റി​ക്ക​ൽ അ​ഥ​വാ പ​രി​ശു​ദ്ധ കു​ർ​ബാ​ന ഇ​ട​വ​ക​പ്പ​ള്ളി​ക​ളി​ൽ ഞാ​യ​റാ​ഴ്ച​തോ​റും അ​നു​ഷ്ഠി​ച്ചു വ​രു​ന്നു. ഭ​വ​ന​ങ്ങ​ളി​ൽ വ​ർ​ഷം​തോ​റും ന​ട​ത്തു​ന്ന അ​പ്പം മു​റി​ക്ക​ൽ അ​ഥ​വാ പെ​സ​ഹാ ഭ​ക്ഷ​ണം കു​ർ​ബാ​ന​യാ​കു​ന്ന വ​ലി​യ അ​പ്പം മു​റി​ക്ക​ലി​ന്‍റെ ഓ​ർ​മ പു​തു​ക്ക​ലാ​ണ്.

ചി​ല പ്ര​ത്യേ​ക​ത​ക​ൾ
1. ഈ ​അ​പ്പം മു​റി​ക്ക​ൽ അ​ഥ​വാ പെ​സ​ഹാ ഭ​ക്ഷ​ണം പൂ​ർ​ണ​മാ​യും ഭ​വ​ന​ങ്ങ​ളി​ലാ​യി​രു​ന്നു ന​ട​ത്തി​യി​രു​ന്ന​ത്. കു​ടും​ബ​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പു​രു​ഷ​നാ​ണു പ്ര​സ്തു​ത ക​ർ​മ​ത്തി​ന്‍റെ കാ​ർ​മി​ക​ൻ. ഓ​രോവീട്ടിലുംകുടുംബാംഗങ്ങ​ൾ മു​ഴു​വ​നും അ​യ​ൽ​പ​ക്ക​ക്കാ​രും പ​ങ്കെ​ടു​ക്കു​ന്നു. ഒ​രു ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ ക​ഴി​ഞ്ഞ് അ​ടു​ത്ത ഭ​വ​ന​ത്തി​ൽ എ​ന്ന രീ​തി​യി​ലാ​ണ് ഇ​തു ന​ട​ത്തു​ന്ന​ത്. പെ​സ​ഹാ വ്യാ​ഴം രാ​ത്രി മു​ഴു​വ​ൻ ഉ​റ​ങ്ങാ​തെ ന​ട​ത്തു​ന്ന ഈ ​ക​ർ​മം അ​ന്ത്യ​അ​ത്താ​ഴ​ത്തി​നു​ശേ​ഷം ഈ​ശോ ഗ​ത്‌സ​മ​നി​യി​ൽ പ്രാ​ർ​ഥ​നാ​നി​ര​ത​നാ​യി ചെ​ല​വ​ഴി​ച്ച​തി​ന്‍റെ അ​നു​സ്മ​ര​ണം കൂ​ടി​യാ​ണ്.
2. ഭ​വ​ന​ങ്ങ​ളി​ൽ നി​ന്ന് ആ​രെ​ങ്കി​ലും പ്ര​സ്തു​ത വ​ർ​ഷം മ​രി​ച്ചു​പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വി​ടെ കു​രി​ശ​പ്പം പു​ഴു​ങ്ങു​ന്ന പ​തി​വി​ല്ല. ആ ​ഭ​വ​ന​ങ്ങ​ളി​ൽ മു​റി​ക്കാ​നു​ള്ള കു​രി​ശ​പ്പം അ​ടു​ത്ത ഭ​വ​ന​ങ്ങ​ളി​ൽ നി​ന്നു കൊ​ണ്ടു​വ​രി​ക​യും ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ അ​തു മു​റി​ച്ചു ഭ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ത​ങ്ങ​ളോ​ടൊ​പ്പം അ​പ്പം മു​റി​ക്കാ​നും പാ​ലു​കു​ടി​ക്കാ​നു​മു​ണ്ടാ​യി​രു​ന്ന പ​രേ​ത​രോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ഈ ​രീ​തി​യെ കാ​ണാ​വു​ന്ന​താ​ണ്. കു​രി​ശ​പ്പ​ത്തി​ന്‍റെ പ​ങ്കു​വ​യ്ക്ക​ൽ കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ള്ള ആ​ഴ​മാ​യ സ്നേ​ഹ​ബ​ന്ധ​ത്തി​ന്‍റെ പ്ര​തി​ഫ​ല​നം കൂ​ടി​യാ​ണ്.
3. പെ​സ​ഹാ ഭ​ക്ഷ​ണ​ത്തി​ലെ പ്ര​ധാ​ന വി​ഭ​വം കു​രി​ശ​പ്പ​മാ​ണ്. അ​പ്പം പു​ഴു​ങ്ങു​ക എ​ന്നാ​ണ് കു​രി​ശ​പ്പം ഉ​ണ്ടാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പ​റ​യു​ക. ഭ​യ​ഭ​ക്തി ബ​ഹു​മാ​ന​ത്തോ​ടെ​യു​ള്ള ഒ​രു ക​ർ​മം ത​ന്നെ​യാ​ണ് അ​പ്പം പു​ഴു​ങ്ങ​ൽ. സൗ​മ്മാ​റ​ന്പാ​ക്കാ​ലം (വ​ലി​യ നോ​ന്പു​കാ​ലം) മു​ഴു​വ​ൻ ന​ട​ത്തി​വ​രു​ന്ന ഉ​പ​വാ​സ​വും പ്രാ​ർ​ഥ​ന​യും ഇ​തി​നാ​യു​ള്ള ഒ​രു അ​ക​ന്ന ഒ​രു​ക്ക​മാ​ണെ​ന്ന് പ​റ​യാം. ര​ണ്ടു വാ​ഴ​യി​ല മ​ട​ക്കി അ​തി​ൽ കു​രി​ശ​പ്പം ഉ​ണ്ടാ​ക്കു​ന്നു. ഈ ​അ​പ്പ​ത്തി​ന്‍റെ മു​ക​ളി​ൽ ഓ​ശാ​ന ഞാ​യ​റാ​ഴ്ച​ത്തെ കു​രു​ത്തോ​ല മു​റി​ച്ച് കു​രി​ശാ​കൃ​തി​യി​ൽ വ​യ്ക്കു​ന്ന​തി​നാ​ലാ​ണ് ഇ​ത് കു​രി​ശ​പ്പം എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന​ത്.
ഓ​രോ വാ​ഴ​യി​ല മ​ട​ക്കി അ​തി​ൽ മ​റ്റ് അ​പ്പ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു. ഇ​വ​യി​ൽ കു​രി​ശ് വ​യ്ക്കാ​റി​ല്ല. ഇ​ണ്ട​റി​യ​പ്പം എ​ന്നാ​ണ് ഈ ​അ​പ്പം അ​റി​യ​പ്പെ​ടു​ക. കു​രി​ശ​പ്പം ന​ടു​ക്കും മ​റ്റ് അ​പ്പ​ങ്ങ​ൾ ചു​റ്റു​മാ​യി പാ​ത്ര​ത്തി​ൽ വ​ച്ച് അ​പ്പം പു​ഴു​ങ്ങി​യെ​ടു​ക്കു​ന്നു. സാ​ധാ​ര​ണ അ​ടു​പ്പി​ൽ വി​റ​ക് ക​ത്തി​ച്ചാ​ണ് അ​പ്പം പു​ഴു​ങ്ങു​ക. മാ​വ് പു​ളി​ക്കു​ന്ന​തി​ന് മു​ന്പ് അ​പ്പം പു​ഴു​ങ്ങു​ന്നു എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യ കാ​ര്യ​മാ​ണ്.


4. തേ​ങ്ങാ​പ്പാ​ലും ശ​ർ​ക്ക​ര​യും ചേ​ർ​ത്തു ചൂ​ടാ​ക്കി​യെ​ടു​ക്കു​ന്ന​താ​ണ് "​പാ​ല്’ എ​ന്ന വി​ഭ​വം. ഓ​ശാ​ന ഞാ​യ​റാ​ഴ്ച​ത്തെ കു​രു​ത്തോ​ല മു​റി​ച്ച് കു​രി​ശാ​കൃ​തി​യി​ൽ പാ​ലി​ലും ഇ​ടു​ന്നു. പാ​ലു കാ​ച്ചാ​നു​ള്ള ത​വി​ക​ളും കോ​പ്പ​ക​ളും പു​തി​യ​വ​യോ, ഇ​തി​നു​വേ​ണ്ടി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​വ​യോ ആ​യി​രി​ക്കും. അ​പ്പം പുഴുങ്ങുമ്പോഴും പാലുകാച്ചുമ്പോഴും ഭ​വ​ന​ത്തി​ല​നു​ഷ്ടി​ക്കു​ന്ന പ്രാ​ർ​ഥ​നാ​പൂ​ർ​വ​മാ​യ നി​ശ​ബ്ദ​ത ശ്ര​ദ്ധേ​യ​മാ​ണ്.
5. പെ​സ​ഹാ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് പ​ള്ളി​യി​ലെ കാ​ലു​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും പ​രി​ശു​ദ്ധ കു​ർ​ബാ​ന​യും ക​ഴി​ഞ്ഞു വ​ന്നി​ട്ടാ​ണ് അ​പ്പം മു​റി​ക്ക​ൽ ന​ട​ത്തു​ക. നി​ല​ത്തു പാ​യ വി​രി​ച്ച് അ​തി​ൽ എ​ല്ലാ​വ​രും നി​ൽ​ക്കു​ന്നു. കു​ടും​ബ​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മു​ള്ള പു​രു​ഷ​നാ​ണ് അ​പ്പം മു​റി​ക്കു​ക. പ്ര​സ്തു​ത കു​ടും​ബ​ത്തി​ൽ മു​തി​ർ​ന്ന പു​രു​ഷന്മാർ ഇ​ല്ലെ​ങ്കി​ൽ സ​ന്നി​ഹി​ത​രാ​യി​രി​ക്കു​ന്ന മ​റ്റു കു​ടും​ബ​ങ്ങ​ളി​ലെ പ്രാ​യം​ചെ​ന്ന പു​രു​ഷ​നെ അ​പ്പം മു​റി​ക്കാ​ൻ ക്ഷ​ണി​ക്കു​ന്നു.

അ​പ്പം മു​റി​ക്കു​ന്ന ആ​ൾ കൈ​ക​ൾ ക​ഴു​കി, മു​ട്ടു​കു​ത്തി നി​ന്ന് സ്ലീ​വാ അ​ട​യാ​ളം വ​ര​ച്ച ശേ​ഷം കു​രി​ശ​പ്പം മു​റി​ച്ച് മു​തി​ർ​ന്ന​വ​ർ തു​ട​ങ്ങി ഓ​രോ​രു​ത്ത​ർ​ക്കാ​യി ന​ൽ​കു​ന്നു. എ​ല്ലാ​വ​രും പ്രാ​ർ​ഥ​ന​യോ​ടെ ര​ണ്ട് കൈ​ക​ളും കു​രി​ശാ​കൃ​തി​യി​ൽ നീ​ട്ടി അ​പ്പം വാ​ങ്ങു​ന്നു. എ​ല്ലാ​വ​ർ​ക്കും ന​ൽ​കി​യ ശേ​ഷം അ​പ്പം മു​റി​ച്ച​യാ​ൾ അ​പ്പം ഭ​ക്ഷി​ക്കു​ന്നു. തു​ട​ർ​ന്ന് മ​റ്റു​ള്ള​വ​രും ഇ​തേ​ക്ര​മ​ത്തി​ൽ​ത്ത​ന്നെ പാ​ലും സ്വീ​ക​രി​ക്കു​ക​യും കു​ടി​ക്കു​ക​യും ചെ​യ്യു​ന്നു.
ഇ​തോ​ടൊ​പ്പം വാ​ഴ​പ്പ​ഴ​ങ്ങ​ളും ഭ​ക്ഷി​ക്കു​ന്ന രീ​തി കാ​ണാ​റു​ണ്ട്. പെ​സ​ഹാ​യ്ക്കു പ​ഴു​പ്പി​ക്കാ​ൻ വേ​ണ്ടി മാ​ത്രം പ്ര​ത്യേ​കം വാ​ഴ​ക്കു​ല​ക​ൾ മാ​റ്റി​നി​ർ​ത്തു​ന്ന പ​തി​വ് ന​സ്രാ​ണി​ക​ൾ​ക്കു​ള്ള​താ​ണ്. നി​ശ​ബ്ദ​രാ​യി ഭ​യ​ഭ​ക്തി​ക​ളോ​ടെ​യാ​ണു മു​തി​ർ​ന്ന​വ​രും കു​ഞ്ഞു​ങ്ങ​ളു​മ​ട​ങ്ങു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ ഈ ​ശു​ശ്രൂ​ഷ​യി​ൽ പ​ങ്കു​ചേ​രു​ക. ഒ​രു ത​രി അ​പ്പ​മോ ഒ​രു തു​ള്ളി പാ​ലോ നി​ല​ത്തു​പോ​കാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കു​ന്നു. പ്ര​സ്തു​ത കാ​ര്യം കു​ഞ്ഞു​ങ്ങ​ളെ പ്ര​ത്യേ​കം ഓ​ർ​മി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ഓ​രോ ഭ​വ​ന​ത്തി​ലെ​യും അ​പ്പം​മു​റി​ക്ക​ലി​നു​ശേ​ഷം പ്രാ​ർ​ഥി​ച്ചു സ്തു​തി ചൊ​ല്ലി എ​ല്ലാ​വ​രും കൂ​ടി അ​ടു​ത്ത ഭ​വ​ന​ത്തി​ലേ​ക്കു പോ​കു​ന്നു.


6. അ​യ​ൽ​പ​ക്ക​ത്തു​ള്ള മ​റ്റു മ​ത​സ്ഥ​ർ​ക്കും അ​പ്പം പ​ങ്കു​വ​യ്ക്കു​ന്ന രീ​തി എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. അ​പ്പം മു​റി​ക്ക​ലി​നു​ശേ​ഷം ഭ​വ​ന​ങ്ങ​ളി​ലെ കു​ട്ടി​ക​ളാ​ണു മി​ക്ക​വാ​റും ഇ​ണ്ട​റി​യ​പ്പ​വും പ​ഴ​ങ്ങ​ളും അ​യ​ൽ വീ​ടു​ക​ളി​ൽ കൊ​ണ്ടു​പോ​യി കൊ​ടു​ക്കു​ക. മ​ത​സൗ​ഹാ​ർ​ദ​ത്തി​നും സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ൾ​ക്കും ന​സ്രാ​ണി​ക​ൾ കൊ​ടു​ത്തി​രു​ന്ന പ്രാ​ധാ​ന്യം ഇ​വി​ടെ വ്യ​ക്ത​മാ​ണ്.


. തി​ക​ച്ചും കു​ടും​ബ​കേ​ന്ദ്രീ​കൃ​ത​മാ​യി​ട്ടാ​യി​രു​ന്നു ഈ ​ക​ർ​മം നൂ​റ്റാ​ണ്ടു​ക​ളാ​യി ന​ട​ത്തി​പ്പോ​ന്നി​രു​ന്ന​ത്. പ​ക്ഷേ ഇ​പ്പോ​ഴ​ത് പ​ള്ളി​കേ​ന്ദ്രീ​കൃ​ത​മാ​യി പ​ല​യി​ട​ത്തും മാ​റി. അ​തു ത​നി​മ ചോ​ര​ലാണ്. കാ​ര​ണം പ​ള്ളി​യി​ലെ അ​പ്പം​മു​റി​ക്ക​ൽ കു​ർ​ബാ​ന​യാ​ണ്. ഭ​വ​ന​ത്തി​ലെ അ​പ്പം​മു​റി​ക്ക​ൽ പെ​സ​ഹാ​ഭ​ക്ഷ​ണ​വും. ഇ​ങ്ങ​നെ​യാ​യി​രു​ന്നു പു​ണ്യ​പി​താ​ക്കന്മാർ ഇ​തി​നെ ക​ണ്ടി​രു​ന്ന​തും ന​ട​ത്തി​യി​രു​ന്ന​തും. കു​ർ​ബാ​ന​യി​ലെ കാ​ർ​മി​ക​ൻ പു​രോ​ഹി​ത​നും പെ​സ​ഹാ അ​പ്പം​മു​റി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ൻ കു​ടും​ബ​ത്തി​ലെ പ്രാ​യ​മു​ള്ള പു​രു​ഷ​നും
അ​പ്പം​പു​ഴു​ങ്ങ​ൽ ഒ​രു ശു​ശ്രൂ​ഷ​യാ​യി​ത്ത​ന്നെ​യാ​ണു ന​സ്രാ​ണി​ക​ൾ കാ​ണു​ന്ന​ത്. അ​തു​കൊ​ണ്ടുതന്നെ വളരെ ശ്രദ്ധയോടെയുള്ള ഒ​രു​ക്ക​ങ്ങ​ളി​ലൂ​ടെയാണ് അ​തു നി​ർ​വ​ഹി​ക്കു​ന്ന​ത്.ഈ ​ക​ർ​മം കു​ടും​ബ​കേ​ന്ദ്രീ​കൃ​ത​മാ​യി​ത്ത​ന്നെ ന​ട​ത്താ​ൻ ശ്ര​മി​ക്കാം. ചെ​റു​തെ​ങ്കി​ലും വി​ശു​ദ്ധി​യോ​ടെ കു​രി​ശ​പ്പം ഭ​വ​ന​ങ്ങ​ളി​ൽ പു​ഴു​ങ്ങി​യെ​ടു​ക്കാം. അ​പ്പം പു​ഴു​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത​വ​രു​മാ​യി അ​തു പ​ങ്കു​വ​യ്ക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഗ്ദാന ലംഘനത്തിനെതിരെ കര്‍ഷകരുടെ രണ്ടാം ലോങ് മാര്‍ച്ച് ആരംഭിച്ചു;റാലി മുംബൈയില്‍ എത്തുക തന്നെ ചെയ്യുമെന്ന് കിസാന്‍ സഭ  (2 minutes ago)

സംസ്ഥാനത്തെ 52 ലക്ഷത്തോളം പേര്‍ക്ക് അഞ്ചുമാസത്തെ പെന്‍ഷന്‍ മാര്‍ച്ച് 25 മുതല്‍ വിതരണം ചെയ്യും  (4 minutes ago)

ബി.എസ്.എഫില്‍ 1763 കോണ്‍സ്റ്റബിള്‍  (13 minutes ago)

കൊടുങ്ങല്ലൂരില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിനെ കാണാന്‍ കാറില്‍ പോകണമെന്ന് പറഞ്ഞ് പെട്രോള്‍ വാങ്ങി സൂക്ഷിച്ച ഇരുപത്തിയേഴുകാരിയെയും, കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (16 minutes ago)

'ബോംബ് വച്ചിട്ടുണ്ട്.. സൂക്ഷിക്കണം!! രാജ്യാന്തര ഹെല്‍പ് ഡെസ്‌കിലെ ഇന്റര്‍കോമില്‍ എത്തിയ വാർത്തകേട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആകെ പരിഭ്രാന്തി പരത്തിയ വാർത്തയ്ക്ക് പിന്നിൽ ജീവനക്കാരികളെന്ന് കണ്ട  (25 minutes ago)

പെരിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ കൊലപാതകം;സിബിഐ അന്വേഷിക്കണം, കൃപേഷിന്റെ അച്ഛന്‍ ഹൈക്കോടതിയില്‍; അന്വേഷണം തൃപ്തകരമല്ലെന്ന് ഹർജി  (28 minutes ago)

പഞ്ചാബ് നാഷണൽ ബാങ്കിൽ 325 ഒഴിവ്‌  (35 minutes ago)

200 അടി ആഴമുള്ള കുഴല്‍ കിണറില്‍ കുടുങ്ങിയ കുട്ടിയെ 16 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി  (40 minutes ago)

പതിനെട്ടാം വയസിൽ പ്രണയിച്ച് വിവാഹം, മക്കളായതിന് പിന്നാലെ ഭർത്താവിന്റെ ജീവൻ ക്യാൻസർ തട്ടിയെടുത്തപ്പോൾ ആരും തിരിഞ്ഞുനോക്കാനില്ലാതെ നരകജീവിതം- ഒടുവിൽ മക്കളെനോക്കാൻ ലൈംഗികത്തൊഴിലാളിയാകേണ്ടിവന്നു- നളിനി ജമ  (40 minutes ago)

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ യാന്ത്രിക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു  (46 minutes ago)

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മുവില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂവില്‍ പകല്‍ ഇളവ് നല്‍കി ജില്ലാ ഭരണകൂടം  (1 hour ago)

പുൽവാമ ആക്രമണം ഞെട്ടിപ്പിക്കുന്നതും വളരെ ‘നിഷ്ഠുരവും - അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്  (1 hour ago)

സെന്‍സെക്‌സ് നേരിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങി  (1 hour ago)

എന്റെ പപ്പയെ സ്‌നേഹിക്കുന്നവരെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം; ജഗതി ശ്രീകുമാറിന്റെ പേരില്‍ സജീവമായിട്ടുള്ള ആ ഫേക്ക് ഫേസ്ബുക്ക്പേജിൽ പ്രത്യക്ഷപ്പെട്ട വ്യാജ വാർത്ത  (1 hour ago)

കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ രണ്ടാം കര്‍ഷക ലോങ് മാര്‍ച്ച് നാസിക്കില്‍ നിന്ന് ആരംഭിച്ചിരിക്കെ കേന്ദ്ര സര്‍ക്കാരിന് ആശങ്ക, ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ നീക  (1 hour ago)

Malayali Vartha Recommends