Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

കിണർ കുഴിക്കുമ്പോൾ സ്ഥാനം നോക്കാറുണ്ടോ ?

31 JULY 2018 02:55 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

കിണര്‍, ജലാശയം(കുളം) നിര്‍മ്മിച്ചിരിക്കുന്നതു ഗൃഹവാസികള്‍ക്ക് അനുഗ്രഹദായകമായ ഇടത്താണോ?     വടക്ക് കിഴക്കേ കോണിലുളള മീനരാശി സ്ഥാനമാണ് കിണറിന്റെ പ്രധാന സ്ഥാനമായി കണക്കാക്കുന്നത്. അത് ഗൃഹത്തില്‍ സര്‍വ സമൃദ്ധി ഉണ്ടാക്കും. ആ കോണില്‍ നിന്ന് തെക്ക് ഭാഗത്തേയ്ക്കുളള മേടം രാശിയിലും, പടിഞ്ഞാറ് ഭാഗത്തേയ്ക്കുളള കുംഭം രാശിയിലും കിണര്‍ ഉണ്ടായാല്‍ ഐശ്വര്യപ്രദമാണ്. തെക്ക് ഭാഗത്തേക്കുളള ഇടവം രാശിയിലും, പടിഞ്ഞാറ് ഭാഗത്തേയ്ക്കുളള മകരം രാശിയിലും കിണര്‍ മദ്ധ്യമഫലം തരുന്നു. ബ്രഹ്മപദത്തിന്റെ വടക്ക് കിഴക്കേ കോണില്‍ കര്‍ണ്ണസൂത്രത്തിന്റെ ഇരുഭാഗത്തും കിണര്‍ അത്യുത്തമം ആകുന്നു. കര്‍ണ്ണസൂത്രത്തിന്റെ ഇരുഭാഗങ്ങളില്‍ ഉളള പദങ്ങള്‍ “ആപന്‍”., “ആപവത്സന്‍”. എന്നിവയാണ്. തെക്ക് പടിഞ്ഞാറെ കോണില്‍ “ഇന്ദ്രജയന്‍”. (ഇന്ദ്രജിത്ത്) എന്ന പദത്തിലും നേരെ പടിഞ്ഞാറ് “വരുണ”പദത്തിലും കിണര്‍ ശുഭമായി കണ്ടിട്ടുണ്ട്. വിശദീകരണം കിണര്‍ കുഴിയ്ക്കാന്‍ ഏറ്റവും പറ്റിയത് മീനംരാശി, കിഴക്ക് വശത്ത് മേടം ഇടവം രാശികളും, വടക്ക് വശത്ത് മകരം കുംഭം രാശികളുമാണ്. ഈ അഞ്ചുരാശികളിലെ കിണര്‍ പതിവുളളൂ (ശാസ്ത്രം പറയുന്നു). ഈ കാര്യത്തില്‍ വീടിന്റെ ദര്‍ശനം പരിഗണിക്കേണ്ടതില്ല. വീടിന്റെ വാസ്തുമണ്ഡലം വിട്ടിട്ടുളള ഭാഗങ്ങളില്‍ ആ ഭൂമിയുടെ രാശി നോക്കി കിണര്‍ നിര്‍മ്മിയ്ക്കാവുന്നതാണ്. അപ്പോള്‍ വാസ്തുമണ്ഡലത്തിനുളളിലെ വീടിനെ പരിഗണിക്കേണ്ടതില്ല. കിണര്‍ അടുക്കളയോട് അടുത്ത് വരുന്നത് നല്ലതാണ്. പക്ഷെ അടുക്കള അഗ്നിപദത്തില്‍ (തെക്ക് കിഴക്ക് കോണ്‍), വായു പദത്തില്‍ (വടക്ക് പടിഞ്ഞാറ് കോണ്‍) എന്നിവയിലാണ് എങ്കില്‍ കിണര്‍ അതിന് സമീപം പാടില്ല. പഴയ തറവാടുകളില്‍ അടുക്കള വീടിനുളളില്‍ നിന്ന് വെളളം കോരാവുന്ന വിധത്തില്‍ കിണര്‍ നിര്‍മ്മിച്ചിരിയ്ക്കുന്നതിന്റെ യുക്തി ഇതില്‍ നിന്ന് മനസ്സിലാക്കാം.   നിരൃതി കോണില്‍ (കന്യാകോണില്‍) കിണര്‍ കുഴിച്ചാല്‍ ബാലമരണമാണ് ഗ്രന്ഥം പറയുന്നത്. “...പുനരത്രകൂപ ഖനനം” എന്ന പ്രയോഗം കൊണ്ട് പുരപണിയുന്നതിന് മുന്‍പ് ഉണ്ടാക്കിയ കിണറാണെങ്കില്‍ ദോഷമില്ല എന്ന് അര്‍ത്ഥം മനുഷ്യാലയ ചന്ദ്രിക തരുന്നു. എങ്കിലും കിണര്‍ ചില സ്ഥാനങ്ങളില്‍ പാടില്ലാ എന്ന് ഗ്രന്ഥത്തില്‍ പറയുന്നത് കൊണ്ട് ഭാഗ്യപരീക്ഷണം അരുതേ എന്ന് എന്റെ വ്യക്തിപരമായ അഭിപ്രായം ഇവിടെ സൂചിപ്പിക്കുന്നു. വടക്ക് പടിഞ്ഞാറ് വായുകോണില്‍ കിണറ് കുഴിച്ചാല്‍ സ്ത്രീനാശം വരുന്നതാണ്. പുരയുടെ അഗ്നികോണില്‍ കിണര്‍ കുഴിക്കരുത്, കുളവും ഉണ്ടാക്കരുത്. ആയത് അഗ്നിഭയം പ്രദാനം ചെയ്യും. പുരയുടെ തെക്ക് ഭാഗത്തെ കിണറും ഫലം നല്‍കുന്നത് അപ്രകാരം തന്നെ. ഗ്രാമങ്ങളും, പട്ടണങ്ങളും രൂപകല്‍പ്പന ചെയ്യുമ്പോഴും (ഇപ്പോഴത്തെ വില്ലകള്‍ ഇത്തരത്തിലെ ചെറിയ ഗ്രാമ സംവിധാനമായി കണക്കാക്കാം) തെക്ക് ഭാഗത്ത്, കുളം, കിണര്‍, താമര/ആമ്പല്‍ പൊയ്കകള്‍ എന്നിവ പാടില്ല. അപ്രകാരം വീടിനോട് ചേര്‍ന്ന ഇടങ്ങളില്‍ പൂങ്കാവനവും, സര്‍പ്പക്കാവും ഉണ്ടാക്കരുത് എന്ന് സൂചനയോടെയാണ് മനുഷ്യാലയ ചന്ദ്രികയില്‍ കൂപഭാഗം അവസാനിയ്ക്കുന്നത്. വാസ്തുശാസ്ത്രത്തില്‍ കിണറിന് നല്‍കുന്ന പ്രാധാന്യം ചിന്തിക്കേണ്ടത് തന്നെയാണ്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (3 hours ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (3 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (3 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (4 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (4 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (4 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (4 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (4 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (4 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (4 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (4 hours ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (4 hours ago)

ഓണ തിരക്കിന് ആശ്വാസം  (4 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (4 hours ago)

Malayali Vartha Recommends