Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?


വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... കേരളത്തിന്റെ ദീര്‍ഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍


വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഭാര്യ ഭർത്താക്കന്മാർ... രാവിലെ കാണുന്നത് മരിച്ച നിലയിൽ..പരസ്പരം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി.. നടുക്കത്തിൽ അയൽവാസികൾ..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്സ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ പ്രധാന താരമായി മോഹൻലാൽ..ലാൽ പ്രതിസ്ഥാനത്തുള്ള ആനക്കൊമ്പ് കേസ് സജീവമാക്കാൻ സി പി എം ശ്രമം തുടങ്ങി..


തലസ്ഥാനം വളഞ്ഞ് കമാൻഡോസ്..കരയിലും ആകാശത്തും കടലിലും ഒരേസമയം പഴുതടച്ച സുരക്ഷ..എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും..

ഇതാ വ്യത്യസ്തതയുള്ള ചായകള്‍

26 OCTOBER 2018 03:40 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ലോകമെമ്പാടും ഉള്ളവര്‍ ഇഷ്ടപ്പെടുന്ന ഒരു പാനീയമാണ് ചായ. കാരണം മനസിനും ശരീരത്തിനും ഒരുപോലെ ഉണര്‍വു പകരാന്‍ ചായയ്ക്കു കഴിയും. എല്ലാ നാട്ടിലും ചായ ഉപയോഗിക്കുന്നുണ്ടെങ്കിലും അവയെല്ലാം വ്യത്യസ്ത രുചികളിലാണ്. ചൈനാക്കാരാണ് ആദ്യം ചായ കണ്ടുപിടിച്ചത്. പിന്നീട് അത് മറ്റു രാജ്യങ്ങളിലേക്കും പരന്നു. മുന്‍പൊക്കെ ഒരു സാധാരണ ചായയില്‍ ആളുകള്‍ തൃപ്തിപ്പെടുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ സ്വല്‍പം പരിഷ്‌കാരങ്ങളൊക്കെ വരുത്തി ടേസ്റ്റും ഫ്‌ളേവറും മാറ്റി കുടിക്കാനാണ് ആഗ്രഹിക്കുന്നത്. ഇതാ വ്യത്യസ്തയുള്ള ചായകള്‍ കുടിച്ചു നോക്കൂ.

ചൈനീസ് ഊലോംഗ് ടീ
ചേരുവകള്‍
ഊലോംഗ് ചായ ഇല  – 2 ടീസ്പൂണ്‍
തിളച്ച വെള്ളം            – രണ്ടുകപ്പ്
പഞ്ചസാര                – 3 ടീസ്പൂണ്‍
നാരങ്ങാനീര്             – പകുതി നാരങ്ങയുടേത്.

തയാറാക്കുന്ന വിധം
ഒരു ടീ ജഗ് തിളച്ച വെള്ളത്തില്‍ കഴുകിയെടുക്കുക. ഇതിലേക്ക് ചായ ഇല ഇട്ട് രണ്ടുകപ്പു തിളച്ച വെള്ളം ഒഴിച്ച് അഞ്ചുമിനിറ്റു നേരം ജഗ് അടച്ചുവയ്ക്കുക. പിന്നെ പഞ്ചസാരയും നാരങ്ങാനീരും ചേര്‍ത്തിളക്കി കപ്പിലേക്ക് അരിച്ച് ഒഴിക്കുക.
പഞ്ചസാരയും നാരങ്ങയും ഐച്ഛികമാണ്. ചൈനക്കാര്‍ ഇതു രണ്ടും ഉപയോഗിക്കാറില്ല.


സ്‌പൈസ് ടീ
ചേരുവകള്‍
പട്ട, ഏലക്കായ്, ഗ്രാമ്പു, കുരുമുളക് (ചതച്ചത്) ഓരോ ടീസ്പൂണ്‍ വീതം
വെള്ളം        – നാലുകപ്പ്
ചായപ്പൊടി   – രണ്ടു ടീസ്പൂണ്‍

തയാറാക്കുന്ന വിധം
ചതച്ചുവച്ചിരിക്കുന്ന പട്ട, ഏലക്കായ്, ഗ്രാമ്പു, കുരുമുളക് എന്നിവയും ചായപ്പൊടിയും വെള്ളത്തില്‍ ഇട്ട് തിളപ്പിച്ചെടുക്കുക. അല്‍പനേരം മൂടിവച്ച് അരിച്ചെടുത്ത് കപ്പുകളിലേക്കു വിളമ്പുക. ഇത് ചുമയ്ക്കും പനിക്കും നല്ലതാണ്.

അറബിക് സ്‌പൈസ് ടീ


ചേരുവകള്‍
വെള്ളം          –  മൂന്നുകപ്പ്
പാല്‍            –  ഒരുകപ്പ്
തേയില         –  മൂന്നു ടീസ്പൂണ്‍
ഏലക്കായ     –  നാല് എണ്ണം
ഗ്രാമ്പു           –  നാല് എണ്ണം
പട്ട               –  ഒരു കഷണം
ജാതിക്കപ്പൊടി –  കാല്‍ ടീസ്പൂണ്‍
പഞ്ചസാര      –  ആവശ്യത്തിന്

തയാറാക്കുന്ന വിധം
വെള്ളവും പാലും തിളപ്പിച്ച് അതിലേക്ക് മറ്റെല്ലാം കൂടി ഇട്ട് രണ്ടുമിനിറ്റിനു ശേഷം തീകെടുത്തി മൂടിവയ്ക്കുക. സ്‌പൈസസിന്റെ രുചി ഇതില്‍ വന്നുകഴിഞ്ഞാല്‍ അരിച്ചെടുത്ത് കപ്പുകളിലേക്കു പകര്‍ത്താം. ഇതൊരു സ്‌പെഷല്‍ ഹെല്‍ത്ത് ഡ്രിങ്ക് ആണ്.

ഇന്ത്യന്‍ ചായ
ചേരുവകള്‍
നല്ലയിനം തേയില    –  രണ്ടു ടീസ്പൂണ്‍
വെള്ളം                  –  ഒന്നരക്കപ്പ്
പാല്‍                    –  അരക്കപ്പ്
പഞ്ചസാര             –   മൂന്നു ടീസ്പൂണ്‍

തയാറാക്കുന്ന വിധം
പാലും വെള്ളവും കൂടി തിളപ്പിച്ച് ഇതിലേക്ക് ചായപ്പൊടി ഇട്ട് ഇളക്കി, അല്‍പനേരം മൂടിവയ്ക്കുക. പിന്നെ അരിച്ചെടുത്ത് പഞ്ചസാര ചേര്‍ത്തിളക്കി കപ്പുകളിലേക്ക് ഒഴിച്ച് വിളമ്പാം.

ലെമണ്‍ ടീ
ചേരുവകള്‍
ടീബാഗ്         – ഒന്ന്
നാരങ്ങാനീര്  – പകുതി നാരങ്ങയുടേത്
പഞ്ചസാര     – രണ്ടു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

രണ്ടുകപ്പ് വെള്ളത്തില്‍ ഒരു ടീബാഗ് ഇട്ട് തിളച്ചാല്‍ ഇറക്കിവയ്ക്കുക. വെള്ളം നിറം മാറിയാല്‍ ടീബാഗ് എടുത്തുമാറ്റാം. ഇതിലേക്ക് നാരങ്ങാനീരും പഞ്ചസാരയും ചേര്‍ത്തിളക്കി ചൂടോടെ കഴിക്കാം. അല്ലെങ്കില്‍ ഫ്രിഡ്ജില്‍വച്ച് തണുപ്പിച്ച് ഐസ്‌ക്യൂബ് ഇട്ട് കോള്‍ഡ് ലെമണ്‍ ടീ ആയിട്ടും കുടിക്കാം.


ഫ്രൂട്ട് ടീ
ചേരുവകള്‍
ലിപ്റ്റന്റെ ടീ ബാഗ്    –  3 എണ്ണം
മാതള ജ്യൂസ്            –  ഒരു കപ്പ്
വെള്ളം                   –  മൂന്നുകപ്പ്
ഐസ് കട്ടകള്‍        –  ആവശ്യത്തിന്

തയാറാക്കുന്ന വിധം

മൂന്നുകപ്പ് വെള്ളം തിളപ്പിച്ച് ടീബാഗുകള്‍ ഇട്ട് അഞ്ചുമിനിറ്റു നേരം മൂടിവയ്ക്കുക. അതിനുശേഷം ടീബാഗുകള്‍ എടുത്തുമാറ്റി അത് മൂടിവച്ച് തണുപ്പിക്കാന്‍ അല്‍പനേരം വയ്ക്കുക. ഇത് ടീ ബാഗിലേക്കു മാറ്റി മാതള ജ്യൂസ് ഒഴിക്കുക. നാലുഗ്ലാസുകളിലേക്കു കുറച്ച് ഐസ്‌കട്ടകള്‍ ഇട്ട് ഈ ഫ്രൂട്ട് ടീ നാലായി ഭാഗിച്ച് ഒഴിക്കുക. ഫ്രൂട്ട് ജ്യൂസില്‍ ആവശ്യത്തിന് മധുരം കാണും. അതുകൊണ്ട് പഞ്ചസാര വേണമെന്നില്ല.

പുതിനയില ചായ

ചേരുവകള്‍
താജ്മഹല്‍ ടീ ബാഗുകള്‍     –  മൂന്ന് എണ്ണം
തിളപ്പിച്ച വെള്ളം             –  രണ്ടര കപ്പ്
തണുത്തവെള്ളം             –  രണ്ടര കപ്പ്
പുതിനയില                    –  ഒരുപിടി
പഞ്ചസാര                    –  ആവശ്യത്തിന്
ഐസ് ക്യൂബ്               –  ആവശ്യത്തിന്

തയാറാക്കുന്ന വിധം

കുറച്ച് ഐസ്‌ക്യൂബും പുതിനയിലയും ടീ ബാഗുകളും തിളച്ച വെള്ളത്തിലേക്ക് ഇടുക. അഞ്ചുമിനിറ്റു നേരം അടച്ചുവയ്ക്കുക. പിന്നെ ബാഗുകള്‍ മാറ്റി ഇത് അരിച്ചെടുക്കുക. പുതിനയില നല്ലതു പോലെ പിഴിഞ്ഞെടുക്കണം. ഇതിലേക്ക് തണുത്ത വെള്ളം ഒഴിച്ച് ഗ്ലാസുകളിലേക്ക് ഒഴിക്കുക. കൂടെ ഐസ്‌ക്യൂബും ചേര്‍ത്ത് വിളമ്പാം. ഇത് ജലദോഷത്തിനു നല്ലതാണ്.

കുങ്കുമപ്പൂവ് ഏലക്കായ് ചായ

ചേരുവകള്‍
ആസാം ടീബാഗുകള്‍         – നാല് എണ്ണം
വെള്ളം                          – നാലുകപ്പ്
പാല്‍                            – അര കപ്പ്
ഏലക്കായ് ചതച്ചത്        – അഞ്ചെണ്ണം
കുങ്കുമപ്പൂവ്                     –  ഒരുനുള്ള്
(രണ്ടു ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ ഇട്ടത്)
പഞ്ചസാര                   – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാനില്‍ വെള്ളവും പാലും ഏലക്കായും കുങ്കുമപ്പൂവുംകൂടി തിളപ്പിക്കുക. തിളച്ചുകഴിഞ്ഞ് തീ കുറച്ച് അല്‍പനേരംകൂടി അടുപ്പില്‍ത്തന്നെ വയ്ക്കുക. നിറം മാറി ഏലക്കായുടെ മണം വന്നാല്‍ അടുപ്പില്‍നിന്ന് മാറ്റുക. ഇതിലേക്ക് ടീ ബാഗുകള്‍ ഇട്ട് മൂടിവയ്ക്കുക. ചായയുടെ കറ ഇറങ്ങിയാല്‍ ബാഗുകള്‍ മാറ്റാം. ഉടനെ കപ്പുകളിലേക്ക് ആവശ്യത്തിനു പഞ്ചസാര ചേര്‍ത്ത് അരിച്ചു പകര്‍ത്താം.

ജാസ്മിന്‍ സിന്നാമന്‍ ടീ (ചൈനീസ്)

ചേരുവകള്‍
ജാസ്മിന്‍ ടീ ബാഗ്
(മുല്ലപ്പൂവ് ഉണക്കി പൊടിച്ച് തേയിലയില്‍ ചേര്‍ക്കുന്ന
ടീ ബാഗ്)                    – ഒരെണ്ണം
തേന്‍                         –  രണ്ടു ടീസ്പൂണ്‍
പട്ട                           –  രണ്ടു ചെറിയ കഷണം
വെള്ളം                     –  രണ്ടര കപ്പ്

തയാറാക്കുന്ന വിധം

രണ്ടരകപ്പ് വെള്ളവും തേനുംകൂടി തിളപ്പിക്കുക. ഇതിലേക്ക് ടീ ബാഗുകളും പട്ടയും ചേര്‍ക്കുക. അതിനുശേഷം തീ കെടുത്തി മൂന്നു മിനിറ്റ് നേരം മൂടിവയ്ക്കുക. അടപ്പു തുറക്കുമ്പോള്‍ മുല്ലപ്പൂവിന്റെ പരിമളം പരക്കും. പിന്നീടു കപ്പുകളിലേക്ക് പട്ടയും ടീബാഗും മാറ്റിയിട്ട് പകര്‍ത്താം. ഈ ചായ കുടിച്ചാല്‍ തലവേദനയും മാനസികസമ്മര്‍ദ്ദവും പോകുമെന്നാണ് ചൈനക്കാര്‍ പറയുന്നത്.

ചൈനീസ് പാവയ്ക്ക ചായ

ചേരുവകള്‍
പാവയ്ക്ക ഉപ്പില്ലാതെ ഉണക്കിയത്– ഒരു പിടി
ചായപ്പൊടി                          – രണ്ടു ടീസ്പൂണ്‍
വെള്ളം                               – രണ്ടര കപ്പ്


തയാറാക്കുന്ന വിധം
ആദ്യത്തെ രണ്ടു ചേരുവകളും കൂടി രണ്ടര കപ്പ് വെള്ളത്തില്‍ തിളപ്പിച്ചു കപ്പുകളിലേക്ക് പകര്‍ത്തി ചൂടോടെ കുടിക്കാം. ഇത് ഒരു കഷായച്ചായ പോലെയാണ്. ജലദോഷം, ചുമ, പനി എന്നിവയ്‌ക്കൊക്കെ നല്ലതാണ്. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ള ഓരോരുത്തരെയും ഞങ്ങള്‍ വേട്ടയാടും; ഭീകരര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (4 hours ago)

സിംഹഭാഗം മുതല്‍ മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‌ക്കേണ്ട കാര്യമുണ്ടായിന്നില്ല; വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെയും ഉമ്മന്‍ ചാണ്ടിയെയും അപമാനിച  (4 hours ago)

പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ രോഗങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം; കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്ക  (4 hours ago)

ധ്യാനും കൂട്ടുകാരും കൗതുകത്തോടെ നോക്കുന്നതെന്ത്? ഒരു വടക്കൻ തേരോട്ടം സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു  (5 hours ago)

ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?  (5 hours ago)

അവൾ എന്റെ കൈകൊണ്ട് ചത്തു..!സൂരജിന്റെ അവസാന സന്ദേശം..! വാട്ട്സ്ആപ്പ് പ്രൊഫൈല്‍ കാട്ടിക്കൂട്ടിയത്..!പ്രവാസികൾക്ക്  (7 hours ago)

KOZHIKODE അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ  (7 hours ago)

പാലക്കാട് വാഹനാപകടത്തില്‍ അമ്മയും മകനും ദാരുണാന്ത്യം...  (8 hours ago)

പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (8 hours ago)

കേദര്‍നാഥിന്റെ ക്ഷേത്രകവാടം തീര്‍ത്ഥാടകര്‍ക്കായി തുറന്നു...  (9 hours ago)

പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി  (9 hours ago)

എല്ലാവര്‍ക്കും എന്റെ നമസ്‌കാരം, ഒരിക്കല്‍ കൂടി ശ്രീ അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വരാന്‍ ..  (9 hours ago)

ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാനായി ശ്രമിക്കുകയും ചെയ്യുന്നവര്‍  (9 hours ago)

ചെല്‍സിക്കും റല്‍ ബെറ്റിസിനും ജയം.  (10 hours ago)

Kuwait- അന്വേഷണം തുടങ്ങി കുവൈത്ത് പോലീസ്  (10 hours ago)

Malayali Vartha Recommends