Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..


ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..


പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി.. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു.. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്..


സംശയങ്ങളുടെ പേരിൽ കൊലപാതകം.. ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി..പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം..

കൗമാരക്കാരെ ചോദ്യം ചെയ്യാനും മനസ്സിലാക്കാനുമുള്ള അവകാശം, സ്‌നേഹം വെടിയാതെ മാതാപിതാക്കള്‍ നേടിയെടുക്കണം

01 NOVEMBER 2018 12:22 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

മികച്ച രീതിയില്‍ പഠിക്കുന്ന മകന്‍ പ്ലസ് വണ്ണില്‍ പുതിയ സ്‌കൂളിലെത്തിയപ്പോള്‍ ചില കൂട്ടുകാരുണ്ടായി. അവരുമൊത്ത് ശനിയാഴ്ചകളില്‍ രാത്രി ചുറ്റിക്കറങ്ങാന്‍ പോകുന്ന ശീലം തുടങ്ങി. ഒന്‍പതു മണിയാകുമ്പോള്‍ ഇറങ്ങും. പാതിരാവിനു മുന്‍പ് തിരിച്ചെത്തും. സിനിമ കാണാന്‍ പോകുന്നുവെന്നായിരുന്നു വിശദീകരണം. ശീലം ശരിയല്ലായെന്നു പറഞ്ഞാല്‍ അനുസരിക്കില്ല. പഠനത്തിലും പെരുമാറ്റത്തിലും കുഴപ്പമില്ലാത്തതുകൊണ്ട് മാതാപിതാക്കള്‍ കര്‍ശനമായി വിലക്കാന്‍ പോയില്ല. പക്ഷേ, ഇവനെയും ചങ്ങാതിമാരെയും ഒരു വീടിന്റെ ബെഡ്‌റൂമിലേക്ക് ഒളിഞ്ഞുനോക്കുന്ന വേളയില്‍ ആളുകള്‍ പിടിച്ചു. നല്ല കുട്ടിയായിരുന്ന അവനെ കൂട്ടുകാര്‍ ചീത്തയാക്കിയതില്‍ മാതാപിതാക്കള്‍ വളരെ സങ്കടപ്പെട്ടു. അവന്‍ ആ ദുശ്ശീലം തുടരുമോ എന്ന ഉത്ക്കണ്ഠയായി പിന്നീടവര്‍ക്ക്!

കിടപ്പുമുറിയിലേക്ക് ഒളിഞ്ഞു നോക്കിയതു തീര്‍ച്ചയായും തെറ്റായ പ്രവൃത്തിയാണ്. കുറ്റകരവുമാണ്. ഇത്തരം കുരുത്തക്കേടുകള്‍ കാട്ടാനുള്ള ധൈര്യം ചങ്ങാതിക്കൂട്ടത്തിലെത്തുമ്പോള്‍ ഉണ്ടായേക്കാം. ഇതൊക്കെ ചെയ്യുന്നതില്‍ ഒരു രസമുണ്ടെന്ന് കൂട്ടുകാര്‍ ഹരം കേറ്റുമ്പോള്‍ ധാര്‍മികബോധം ദുര്‍ബലപ്പെടും. കൂട്ടുകെട്ടിലുണ്ടാകുന്ന വികല വിചാരങ്ങള്‍ സ്വഭാവത്തില്‍ സ്വാധീനം ചെലുത്തും. ഇതു ശരിയല്ലെന്നും ഞാനിതിനില്ലെന്നും ഇത്തരം ചെയ്തികളാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇനി ചങ്ങാത്തത്തിനില്ലെന്നും തറപ്പിച്ച് പറയാന്‍ ശീലിക്കണം. ഇല്ലെങ്കില്‍ കുഴപ്പത്തില്‍ ചാടും. ഇവന്റെ കൂട്ടുകാരില്‍ ഒളിഞ്ഞുനോട്ടമെന്ന മനോവൈകല്യത്തിനടിമപ്പെട്ട ഒരാളുണ്ടായേക്കും. അവന്റെ പ്രേരണയില്‍ മറ്റുള്ളവര്‍ ഒപ്പം കൂടിയതാകും.

ചങ്ങാതികൂട്ടത്തിലെ ഈ കുഴപ്പക്കാരനാണ് പെരുമാറ്റം രൂപപ്പെടുത്തിയെന്നു സാരം. മറ്റാരെങ്കിലുമൊക്കെ ഇങ്ങനെ ചെയ്തതിന്റെ കഥകള്‍ കേട്ട് കുട്ടിപ്പട പരീക്ഷിച്ചതുമാകാം. കുരുത്തക്കേടുകള്‍ ഉള്ളവരും അതിനെ ചെറുക്കാന്‍ പറ്റാത്തവരുമൊക്കെ ഉള്‍പ്പെടുന്ന കൂട്ടത്തില്‍ പെട്ടാല്‍ നല്ല കുട്ടികളും വഴിതെറ്റിപ്പോകും. അതുകൊണ്ടാണ് ചങ്ങാതിമാരെ തിരഞ്ഞെടുക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നു പറയുന്നത്. നല്ലതു ചെയ്യുന്നവരാണങ്കില്‍ നന്മയിലേക്കും ചീത്ത ചെയ്യുന്നവരെങ്കില്‍ തിന്മയിലേക്കും പോകുമെന്ന് ഓര്‍ക്കണം. ഇങ്ങനെ ഒരു ഒളിഞ്ഞുനോട്ടക്കാരനായി മുദ്ര ചാര്‍ത്താതെ ഇതൊക്കെ സ്‌നേഹപൂര്‍വം മനസ്സിലാക്കി കൊടുക്കാം. തുടര്‍ ജീവിതത്തിലതു പ്രയോജനപ്പെടും. മാനക്കേടവനെ വേറൊരാളാക്കി മാറ്റാതിരിക്കാനും ശ്രദ്ധിക്കണം.

ഈ സംഭവത്തിലാണെങ്കില്‍ കുട്ടിയുടെ കൂട്ടുകെട്ട് നല്ല പാതയിലൂടെയല്ലെന്നറിയാന്‍ പല സൂചനകളുമുണ്ടായി. അതിലൊന്നാണ് രാത്രി സഞ്ചാരം. പഠന മികവ് പരിഗണിച്ച് ഇളവ് നല്‍കിയതാണ് കുഴപ്പമായത്. മിടുക്കിന്റെ മേല്‍ കരിനിഴല്‍ ചാര്‍ത്തുന്ന ചീത്തപ്പേര് അതുകൊണ്ടുണ്ടായി. ചങ്ങാതിമാരുമൊത്ത് പുറത്തു പോകുമ്പോള്‍ തിരിച്ചു വരുമെന്നു പറയുന്ന സമയം പതിവായി തെറ്റിക്കുന്നതും അപായസൂചനയാണ്. വൈകിയതു ചൂണ്ടിക്കാണിക്കുമ്പോള്‍ കൃത്യമായ വിശദീകരണം നല്‍കാതെ കയര്‍ക്കുന്നതും നല്ല ലക്ഷണമല്ല. കൂട്ട് കൂടിയുള്ള ഉല്ലാസവേളകള്‍ക്കായി പണം കൂടുതലായി ആവശ്യപ്പെടുമ്പോഴും ജാഗ്രത പുലര്‍ത്തണം. എന്തിനാണ് പണമെന്ന് കുട്ടികള്‍ വ്യക്തമായി ബോധ്യപ്പെടുത്തണമെന്ന നിഷ്‌കര്‍ഷ വേണം.

ആരുടെ കൂടെയാണെന്നും എവിടേക്കാണെന്നും എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നതെന്നുമൊക്കെയുള്ള വിവരങ്ങള്‍ ഒളിപ്പിച്ചു വയ്ക്കാനുള്ള പ്രവണത നല്ലതല്ല. പ്രായംകൊണ്ട് മുതിര്‍ന്നവരുമായുള്ള കൂട്ടുകെട്ട് പലപ്പോഴും പെരുമാറ്റ വൈകല്യങ്ങളിലേക്കുള്ള ചവിട്ടുപടിയാകും. ഇതൊക്കെ ചോദിക്കാനും മനസ്സിലാക്കാനുമുള്ള അവകാശം സ്‌നേഹം വെടിയാതെ നേടിയെടുക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയണം. കുഴപ്പമുണ്ടാക്കുമ്പോള്‍ കൂട്ടുകെട്ടിനെ മാത്രം പഴിച്ച് ആശ്വാസം തേടരുത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (3 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (3 hours ago)

ഏഷ്യ കപ്പ് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക  (4 hours ago)

കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം: 11കാരിയുടെ ചെവി അയല്‍വാസി കടിച്ചുപറിച്ചു  (4 hours ago)

എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്  (5 hours ago)

കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

പാക് സൈന്യത്തെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍  (5 hours ago)

കോഴിക്കോട്ട് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളജിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 27കാരന്‍ ജീവനൊടുക്കി  (7 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 13 കാരിയുടെ ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍  (8 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 hours ago)

മന്ത്രവാദത്തിനിടെ മന്ത്രവാദിയും യുവാവും പുഴയില്‍ മുങ്ങിമരിച്ചു  (8 hours ago)

മണിപ്പൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി  (8 hours ago)

വിലക്കയറ്റത്തില്‍ കേരളം ഒന്നാമതാകാന്‍ കാരണം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണമാണെന്ന് രാജീവ് ചന്ദ്രശേഖര്‍  (9 hours ago)

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (9 hours ago)

Malayali Vartha Recommends