Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ഷവറിന് കീഴില്‍ കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

22 JULY 2019 11:14 AM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ദിവസവും കുളിക്കുകയെന്നത് മലയാളികളുടെ ഒഴിച്ചു കൂടാനാവാത്ത ദിനചര്യയാണ്. രാവിലെയോ വൈകിട്ടോ ആണ് ശരീരശുദ്ധി വരുത്തേണ്ടത്.

മനസിനും ശരീരത്തിനും ഉന്മേഷവും ഊര്‍ജ്ജവും നല്‍കാന്‍ നല്ല കുളി കാരണമാകുമെന്നതില്‍ തര്‍ക്കമില്ല. പണ്ട് കാലത്ത് പുഴയിലും വീടിനോട് ചേര്‍ന്നുള്ള കുളങ്ങളിലുമായിരുന്നു സ്ത്രീകളടക്കമുള്ളവര്‍ കുളിച്ചിരുന്നത്. പിന്നീട് വീടുകളില്‍ കുളിമുറികളും ആധൂനിക സൗകര്യങ്ങളും എത്തുകയും ചെയ്തു. ഷവറിന് കീഴില്‍ നിന്ന് കുളിക്കുന്നത് പൊതുവെ ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയാറുണ്ട്. പലതരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളുണ്ടാകാമെന്നാണ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഡെര്‍മറ്റോളജിസ്റ്റായ ഡോ. ഷാരി മാര്‍ച്ച്ബെയ്ന്‍ പറയുന്നത്. ഷവറിന് കീഴില്‍ നിന്ന് കുളിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഡോ. ഷാരി പറയുന്നു.

ചിലര്‍ ഏറെ സമയം ഷവറിന് കീഴില്‍ നില്‍ക്കാറുണ്ട്. എന്നാല്‍ ഇത്, ചര്‍മ്മത്തിലെ എണ്ണമയവും കൊഴുപ്പും ഇല്ലാതാക്കും. അഞ്ച് മിനിറ്റില്‍ കൂടുതല്‍ നേരം ഷവറിന് കീഴില്‍ നില്‍ക്കരുത്. വരണ്ട ചര്‍മ്മമുള്ളവര്‍ ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ ചര്‍മ്മം കൂടുതല്‍ വരളാന്‍ സാധ്യതയുണ്ട്. അതിനാല്‍ അധികം തണുപ്പില്ലാത്തതും ചൂടില്ലാത്തതുമായ വെള്ളത്തില്‍ കുളിക്കണം. കുളിക്കാന്‍ സോപ്പിനു പകരം ഷവര്‍ ജെല്‍ ഉപയോഗിക്കുന്നതാണ് നല്ലത്. കുളി കഴിഞ്ഞാല്‍ ഉടന്‍ മോയിച്യറൈസര്‍ പുരട്ടണം. ഇതു ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പ്രത്യേക മോയിച്യറൈസര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ശരീരവും മുഖവും കഴുകാന്‍ വീര്യം കുറഞ്ഞ ഫേയ്സ് വാഷ് മാത്രം ഉപയോഗിക്കുക.

ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ പേശികള്‍ ആയാസരഹിതമാകുമെങ്കിലും, ശരീരത്തിലെ എണ്ണമയം ഇല്ലാതാക്കും. ഇതുവഴി ചര്‍മ്മത്തിന്റെ ആരോഗ്യം ഇല്ലാതാകുമെന്നാണ് ഡോ. ഷാരി മാര്‍ച്ച്ബെയ്ന്‍ പറയുന്നത്. ചൂടുവെള്ളത്തിലുള്ളകുളി, ചര്‍മ്മം കൂടുതല്‍ വരണ്ട് പോകാനുള്ള സാധ്യത കൂട്ടുകയാണെന്നും ഡോ. ഷാരി പറയുന്നു.

ഷവറിന് കീഴെ നില്‍ക്കുമ്പോള്‍, ഏറെസമയം സോപ്പ് പതപ്പിക്കുന്നവരുണ്ട്. സോപ്പില്‍ സുഗന്ധത്തിനായി ചേര്‍ക്കുന്ന ഘടകങ്ങള്‍ ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കും. കൂടുതല്‍ സോപ്പ് ഉപയോഗിച്ചാല്‍ ചര്‍മ്മം നല്ലതുപോലെ വരണ്ടുപോകാന്‍ ഇടയാക്കും. കുളിക്കുമ്പോള്‍ വീര്യം കൂടിയ സോപ്പുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പയറുപൊടി ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ദിവസത്തില്‍ രണ്ടു തവണയില്‍ കൂടുതല്‍ ഇവ ഉപയോഗിക്കരുത്.

ഷവറില്‍ നിന്നുള്ള വെള്ളത്തില്‍ കുളിക്കുമ്പോള്‍ മുടി കൊഴിയുമോ എന്ന സംശയം വ്യാപകമാണ്. ഈ പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നതായി പലരും അഭിപ്രായപ്പെടുകയും ചെയ്യുന്നുണ്ട്. ഇതിനു പിന്നിലെ സത്യാവസ്ഥ ഇതാണ്, ശക്തമായി വെള്ളം തലയിലേക്ക് പതിക്കുമ്പോള്‍ ബലക്ഷയമുളള മുടിയിഴകള്‍ കൊഴിയും. മറ്റു മുടികള്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്യും. മുടി നഷ്ടമാകുന്നു എന്ന തോന്നലുള്ളവര്‍ മൃദുവും പല്ലുകള്‍ തമ്മിലുള്ള അകലം, കൂടുതലുള്ളതുമായ ചീപ്പുകള്‍ മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂ. കുളി കഴിഞ്ഞ് അമിത ശക്തിയോടെ തല തുവര്‍ത്തുന്നതും മസാജ് ചെയ്യുന്നതും ഇക്കൂട്ടരുടെ മുടി നഷ്ടമാക്കും.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (3 minutes ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (57 minutes ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (1 hour ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (1 hour ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (2 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (2 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (3 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (4 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (4 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (4 hours ago)

ഇതാണ് D മണി,ദിണ്ടിഗൽ വളഞ്ഞ്... SIT-യുടെ മുന്നിൽ കസേര വലിച്ചിട്ടിരുന്നു ദാവൂദ് മണി..ദൃശ്യങ്ങൾ  (5 hours ago)

കേരളത്തിലെ ആദ്യ BJP മേയർ V V R...! പൊന്നാട അണിയിച്ച് SG സുരേഷ്‌ഗോപി നഗരസഭയിൽ...!  (5 hours ago)

തിരുവനന്തപുരത്ത് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി....  (7 hours ago)

ഡോ. നിജി ജസ്റ്റിന്‍ കോര്‍പ്പറേഷന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  (7 hours ago)

സങ്കടക്കാഴ്ചയായി... കേണിച്ചിറ ടൗണിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ബസ്സിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം‌  (7 hours ago)

Malayali Vartha Recommends