Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..


സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്


റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിൻറെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും... തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്, ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന്


സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം


ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ ... തിരുവാഭരണം ചാർത്തി ദീപാരാധന, ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും

ഓറഞ്ചും ഓറഞ്ച് ജ്യൂസും കരുതലോടെ ഉപയോഗിക്കൂ... കൂടുതല്‍ ആരോഗ്യത്തിന് ഇത് ധാരാളം!

19 AUGUST 2019 09:57 AM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ഓറഞ്ച് സ്വാദിഷ്ഠമായ ഫലം ആണെന്നതു കൂടാതെ ധാരാളം വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും സങ്കേതം കൂടിയാണ്. വിറ്റാമിന്‍ എ, ബി, സി, കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങി നിരവധി പോഷകങ്ങള്‍ ഓറഞ്ചിലുണ്ട്. 170-ല്‍പരം ഫൈറ്റോകെമിക്കലുകളും 60-ല്‍പരം ഫ്‌ളേവനോയിഡുകളും അതിലുണ്ട്. ഇവയുടെ, നീര്‍വീക്കം തടയുന്ന സ്വഭാവം അഥവാ ആന്റി ഇന്‍ഫ്‌ളമേറ്ററി , ആന്റി ഓക്‌സിഡന്റ് സ്വഭാവം രോഗങ്ങള്‍ തടയുകയും യുവത്വം നിലനിര്‍ത്തുകയും ചെയ്യുന്നു.

വിറ്റാമിന്‍ സിയാണ് ഓറഞ്ചിന്റെ ആരോഗ്യപരമായ സിദ്ധികള്‍ക്ക് അടിസ്ഥാനം. വിറ്റാമിന്‍ സി സപ്ലിമെന്റുകള്‍ കഴിക്കുന്നതിനേക്കാള്‍ ഫലപ്രദം ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിക്കുന്നതാണെന്ന് ഇറ്റലിയില്‍ നടത്തിയ ഒരു പഠനം പറയുന്നു. എന്നു പറയുന്നത് കൊണ്ട് ഓറഞ്ച് ജ്യൂസ് എത്രവേണമെങ്കിലും കഴിക്കാം എന്നു ധരിക്കരുത്. അമിതമായി ഓറഞ്ച് ജ്യൂസ് ശീലമാക്കിയാല്‍ പല്ലുകള്‍ക്കും പല്ലിന്റെ ഇനാമലിനും കേടുവരുത്തും. ഓറഞ്ച് ജ്യൂസിലെ പഞ്ചസാരയുടെയും ആസിഡിന്റേയും സാന്നിധ്യമാണ് അതിന് ഇടയാക്കുന്നത്.

ഓറഞ്ചില്‍ ജലത്തില്‍ ലയിക്കുന്നതരം പെക്റ്റിന്‍ എന്ന നാരുകളുണ്ട്. ആഹാരത്തിലൂടെ ശരീരത്തിലെത്തുന്ന കൊളസ്‌ട്രോള്‍ രക്തത്തില്‍ കലരുന്നതിനുമുമ്പ് അവയെ പിടികൂടി ശരീരത്തില്‍ നിന്നു പുറന്തളളുന്നതിനു പെക്റ്റിന്‍ സഹായിക്കുന്നു. കൂടാതെ ഓറഞ്ചിലുളള hesperidin എന്ന ആന്റി ഓക്‌സിഡന്റ് കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം എന്നിവ കുറയ്ക്കുന്നു. ഓറഞ്ച്ജ്യൂസില്‍ അടങ്ങിയ ഫ്‌ളേവനോണുകള്‍ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍-ന്റെ തോതു കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

ഓറഞ്ചിലെ ആന്റി ഓക്‌സിഡന്റുകള്‍, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ ഹൃദയാരോഗ്യത്തിന് കരുത്തുപകരുന്നവയാണ്. പ്രത്യേകിച്ചും വിറ്റാമിന്‍ സി എന്ന ആന്റി ഓക്‌സിഡന്റ് ആര്‍ട്ടറികളെ ഫ്രീ റാഡിക്കലുകളില്‍ നിന്നു സംരക്ഷിക്കുന്നു. രക്തക്കുഴലുകള്‍ക്കുള്ളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടാതെ തടയുന്നു. ഓറഞ്ചിലെ ഫൈറ്റോകെമിക്കലുകള്‍ ശരീരകോശങ്ങളിലേക്ക് പോഷകങ്ങളും ഓക്‌സിജനും വഹിക്കുന്ന രക്തക്കുഴലുകളുടെ കരുത്തുകൂട്ടുന്നവയാണ്.

ശരീരത്തില്‍ ഹോമോസിസ്‌റ്റൈന്‍ എന്ന അമിനോആസിഡ് അധികമായാല്‍ ഹൃദയാഘാതത്തിനു സാധ്യതയേറും. ഓറഞ്ചിലുളള ഫോളേറ്റ്, വിറ്റാമിന്‍ ബി9, ഹോമോസിസ്‌റ്റൈനെ വിഘടിപ്പിച്ചു നീക്കുന്നു.

ഓറഞ്ചില്‍ വിറ്റാമിന്‍ സിയും നാരുകളും ധാരാളമുണ്ട്. നാരുകളടങ്ങിയ വിഭവങ്ങള്‍ കഴിച്ചയുടന്‍ വയറു നിറഞ്ഞതായി അനുഭവപ്പെടും. അതിനാല്‍ കൊഴുപ്പടങ്ങിയ മറ്റുവിഭവങ്ങള്‍ അളവില്‍ കുറച്ചുകഴിച്ചാല്‍ മതിയാകും. മാത്രമല്ല അതിലുളള വിറ്റാമിന്‍ സി ശരീരത്തിലുളള ഗ്ലൂക്കോസിനെ ഊര്‍ജമാക്കി മാറ്റുന്നു. തന്മൂലം ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പു നീങ്ങുന്നു. കലോറി കുറഞ്ഞ ഫലമായ ഓറഞ്ച് കൊഴുപ്പു കുറഞ്ഞ പോഷകങ്ങളുടെ ഉറവിടവും കൂടിയാണ്.

പ്രായമായവരെ റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസില്‍ നിന്നു സംരക്ഷിക്കുവാന്‍ ഓറഞ്ചിനു കഴിയും. ഓറഞ്ച് ജ്യൂസിലുളള വിറ്റാമിന്‍ സി എന്ന ആന്റി ഓക്‌സിഡന്റ്, സന്ധികളിലെ നീരും വേദനയും കുറയ്ക്കാന്‍ സഹായകമാണ്. ഓറഞ്ചിലുള്ള zeaxanthin(സിയാസാന്തിന്‍) , beta-cryptoxanthin( ബീറ്റാ ക്രിപ്റ്റോസാന്തിന്‍) എന്നീ പോഷകങ്ങളും റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസില്‍ നിന്നു സംരക്ഷണം നല്‍കുന്നവയാണ്.

ഓറഞ്ചിനു പകരം ഓറഞ്ച് ഫ്‌ളവറുളള പൊടികള്‍ ഉപയോഗിച്ചാലും മതിയല്ലോ എന്നു വിചാരിക്കുന്നവര്‍ അറിയുക. അവയില്‍ കൃത്രിമമധുരവും പ്രിസര്‍വേറ്റീവുകളും ഏറെയാണ്. അവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും ഏറെയാണ്. അതിനാല്‍ അത്തരം കൃത്രിമ ജ്യൂസ് ശീലമാക്കുന്നത് ആരോഗ്യകരമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ CPMൽ ചേരും കാരണങ്ങൾ ഇങ്ങനെ...! DYFI ക്കാരെ അഭിവാദ്യം ചെയ്ത് രാഹുൽ..! അവിടുത്തെ അനുഗ്രഹം  (11 minutes ago)

കോടതി വളപ്പിലിട്ട് രാഹുലിനെ തീർക്കും..? 3 ദിവസം പാലക്കാട് പ്രദർശനം..!മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപിൻറെ തീരുമാനം..!  (20 minutes ago)

പട പടേ ചീമുട്ടയേറ്‌....! ഹോ..! എന്തൊരു ആവേശം റിപ്പോർട്ടറിന്റെ മൈക്കോടിച്ച് ജനം..!മുണ്ടും മടക്കി ജനമിളകി  (26 minutes ago)

VEENA VIJAYAN മുഖ്യന്റെ സന്തോഷം നിലച്ചു..  (27 minutes ago)

ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് കടകളിലേക്ക് കയറി അപകടം  (1 hour ago)

മൂന്നാമത്തെ ബലാത്സംഗക്കേസിൽ പ്രതിയായി മാവേലിക്കര സ്‌പെഷ്യൽ സബ്‌ ജയിലിലുള്ള കോൺഗ്രസ്‌ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.  (2 hours ago)

ആറ് ജില്ലകൾക്ക് ജനുവരി 15-ന് സർക്കാർ പ്രാദേശിക അവധി  (2 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം  (2 hours ago)

എന്റെ പട്ടി ഒപ്പിടും മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപിന് മുന്നിൽ കട്ടയ്ക്ക് രാഹുൽ..! ഒരിഞ്ച് മെരുങ്ങാതെ MLA  (2 hours ago)

വിഴിഞ്ഞം വാർഡിൽ യുഡിഎഫിന് ജയം  (2 hours ago)

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം തലസ്ഥാനത്ത് ...  (2 hours ago)

വിപണിയിൽ കനത്ത ഇടിവ്....  (3 hours ago)

ഫോം 6, ​ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള ഫോം 7 ​എ​ന്നി​വ ഓ​ൺ​ലൈ​നാ​യി  (3 hours ago)

മൂന്നാർ മേഖലയിൽ പടയപ്പയുടെ ആക്രമണം തുടരുന്നു...  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends