Widgets Magazine
21
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


ശബരിമല ദർശനം ഉൾപ്പെടെ നാലുദിവസത്തെ സന്ദർശനത്തിന്‌ രാഷ്‌ട്രപതി ദ്ര‍ൗപദി, മുർമു ചൊവ്വാഴ്‌ച കേരളത്തിലെത്തും...ബുധനാഴ്‌ചയാണ്‌ ശബരിമല ദർശനം... പകൽ 11.55മുതൽ 12.25വരെ ശബരിമലയിലുണ്ടാകും..


നടൻ അജ്മൽ അമീർ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് താഴെ നിരവധി പെൺകുട്ടികളുടെ വെളിപ്പെടുത്തൽ.. അജ്മൽ അമീറിൽ നിന്ന് ദുരനുഭവം നേരിട്ടതായി കമന്റിൽ അറിയിക്കുന്നത്..


ശബരിമലയെ വലിയ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു..ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും പ്രധാന സ്ഥാനമുണ്ട്..സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി..


ഐഎൻഎസ് വിക്രാന്തിൽ വെച്ച് നാവികസേനയെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി..ദീപാവലി ആഘോഷം അവർക്കൊപ്പം.. ഈ യുദ്ധക്കപ്പൽ പാക്കിസ്ഥാന് ഉറക്കമില്ലാത്ത രാത്രികൾ നൽകി..

ദാമ്പത്യബന്ധത്തില്‍ പ്രണയം കൊണ്ടുവരാം!

24 AUGUST 2019 03:10 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ദാമ്പത്യബന്ധത്തില്‍ സൗന്ദര്യപിണക്കങ്ങളും ചെറിയ പ്രശ്‌നങ്ങളുമെല്ലാം സ്വാഭാവികമാണ്. ചിലപ്പോഴാഴൊക്കെ ദമ്പതികള്‍ തമ്മിലുള്ള നിസാര പ്രശ്‌നങ്ങള്‍ വലിയ പൊട്ടിത്തെറിയില്‍ കലാശിക്കാറുമുണ്ട്. എന്നാല്‍ ദാമ്പത്യബന്ധത്തിലെ പ്രശ്‌നങ്ങളെ നിസാരവല്‍ക്കരിക്കാതെ കരുതലോടെയും പരസ്പരമുള്ള സ്‌നേഹത്തോടെയും വിശ്വാസത്തോടെയും മുന്നോട്ട് പോയാല്‍ ഒഴിവാക്കാവുന്ന പ്രശ്‌നങ്ങളെ പലര്‍ക്കുമിടയിലുള്ളൂ.

പരസ്പര വിശ്വാസം ദാമ്പത്യത്തിന്റെ കാതലാണ്. അതുകൊണ്ട് ബന്ധത്തില്‍ വിശ്വാസവഞ്ചന സംഭവിച്ചുപോയാല്‍ പരസ്പരം തുറന്ന് പറഞ്ഞ് ക്ഷമാപണം നടത്താന്‍ മടികാണിക്കരുത്.

ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ രഹസ്യങ്ങള്‍ ഉണ്ടാകാതിരിക്കുന്നതാണ് ഉത്തമം. വളരെ നിസാരമായ രഹസ്യങ്ങള്‍ പോലും ഒരു ബന്ധം തകരാന്‍ വഴിതെളിച്ചേക്കാം. അതുകൊണ്ട് എല്ലാ കാര്യങ്ങളും പരസ്പരം തുറന്നുപറയേണ്ടതുണ്ട്. എന്ത് പ്രയാസവും വിഷമവും ഉണ്ടെങ്കിലും പരസ്പരം തുറന്നുപറയുന്നതാണ് എപ്പോഴും നല്ലത്.

മക്കളുടെ കാര്യങ്ങളില്‍ ഏകപക്ഷീയമായി തീരുമാനിക്കാതെ പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കുന്നതാണ് ഉചിതം. അഭിപ്രായഭിന്നതകള്‍ ഉണ്ടെങ്കില്‍ കുട്ടികളുടെ മുന്നില്‍വച്ച് വഴക്കടിക്കുകയും പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്യുന്നത് ഒഴിവാക്കണം.

ജീവിത പങ്കാളിയോടുളള പ്രണയം അധികമായാലും ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാവാം. അടുപ്പം കൂടുന്നതോടൊപ്പം പ്രതീക്ഷകളും ആവശ്യങ്ങളും അധികരിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. നിങ്ങളുടെ വൈകാരികമായ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ നിങ്ങളുടെ ജീവിതപങ്കാളിക്ക് കഴിഞ്ഞെന്നുവരില്ല. ഈ സത്യം അംഗീകരിക്കേണ്ടതാണ്.

ഓഫീസിലെ തിരക്കും ബഹളങ്ങളും കഴിഞ്ഞ് വീട്ടിലെത്തുന്ന ഭാര്യാ ഭര്‍ത്താക്കന്മാര്‍ വീട്ടിലെത്തിയാല്‍ മനസ്സിനെ ആയാസരഹിതമാക്കാന്‍ മനപൂര്‍വ്വമായ ശ്രമം നടത്തണം. ജോലിയെ സംബന്ധിക്കുന്ന കാര്യങ്ങളെല്ലാം മാറ്റിവച്ച് പരസ്പരം സംസാരിക്കാന്‍ സമയം കണ്ടെത്തണം. വേണമെങ്കില്‍ ഭക്ഷണം തയാറാക്കാന്‍ അടുക്കളയില്‍ ഒരുമിക്കാം. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും വേണം. ഇത് നിങ്ങളുടെ മനസില്‍ സന്തോഷം നിറയ്ക്കും.

ഭാര്യാഭര്‍തൃ ബന്ധത്തിന്റെ അളവുകോലായി ഒരിക്കലും ലൈംഗികതയെ കാണരുത്. ലൈംഗിക ജീവിതത്തില്‍ സങ്കീര്‍ണതകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അവ പങ്കുവയ്ക്കുന്നതിന് പങ്കാളിയ്ക്ക്് സ്വാതന്ത്യം അനുവദിക്കണം.

ഇടയ്‌ക്കെങ്കിലും ഒന്നു പിണങ്ങാത്ത ഭാര്യാഭര്‍ത്താക്കന്മാരുണ്ടാവില്ല. ഇത്തരം വഴക്കുകള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയുമെന്ന് കരുതേണ്ട. പക്ഷേ ഇവയുണ്ടാക്കുന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയണം.

വഴക്കിനൊടുവില്‍ പങ്കാളി മുഖം കറുപ്പിച്ച് മാറിയിരുന്നാല്‍ വീണ്ടും അതേക്കുറിച്ച് സംസാരിക്കാന്‍ ചെല്ലുകയല്ല വേണ്ടത്. കുറച്ചുസമയം പങ്കാളിയെ വെറുതെവിടുക. അല്‍പ്പസമയമെടുത്ത് മനസ് ശാന്തമാകട്ടെ, പിന്നെ സംസാരിക്കാം.

പല ദാമ്പത്യബന്ധങ്ങളിലും ഭാര്യാഭര്‍തൃബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നത് ജീവിതപങ്കാളിയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്ന പ്രവണത യാണ്. ഇത് തീര്‍ത്തും ഒഴിവാക്കുക. പരസ്പരം മാനിക്കുകയും വികാരം വൃണപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ എല്ലാ ബന്ധവും അവസാനിപ്പിച്ച് താന്‍ പോവുകയാണെന്ന ഭീഷണി ഒഴിവാക്കുക. കുറച്ചുദിവസം കഴിയുമ്പോള്‍ പ്രശ്‌നങ്ങള്‍ തനിയെ ആറിത്തണുത്തുകൊള്ളും.

ഒരുമിച്ചിരുന്ന് സംസാരിക്കാനും യാത്രകള്‍പോകാനും മക്കള്‍ക്കുവേണ്ടി ചിലവഴിക്കാനും അല്‍പ്പസമയം മാറ്റിവയ്ക്കുക.

സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണ്. അല്ലാതെ മനസില്‍ വച്ചുകൊണ്ടിരിക്കാനുള്ളതല്ല. അതുകൊണ്ട് സ്‌നേഹം പ്രകടിപ്പിക്കുന്നത് ജാള്യതയായി കരുതാതെ തുറന്നുകാട്ടുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ്സില്‍ നിന്നും വീണ് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഒരു വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും  (4 hours ago)

നടന്‍ ഗോവര്‍ദ്ധന്‍ അസ്രാണി അന്തരിച്ചു  (4 hours ago)

അന്ധനായി അഭിനയിച്ച് ഭിക്ഷാടനം: കയ്യോടെ പൊക്കി നാട്ടുകാര്‍  (5 hours ago)

ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് ചോദിച്ച് ആരാധകനോട് നടി അന്ന രാജന്റെ മറുപടി  (5 hours ago)

യുഎഇയില്‍ ശക്തമായ മഴയെ തുടര്‍ന്ന് റോഡുകളിലേക്ക് പാറകള്‍ ഇടിഞ്ഞു വീണു  (6 hours ago)

ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി: ഭാര്യയെ കൊന്ന് കിണറിലിട്ട് മൂടി ഭര്‍ത്താവ്  (6 hours ago)

പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു  (6 hours ago)

ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബീച്ചില്‍ തനിച്ചാക്കി പോയ ദമ്പതികള്‍ക്കെതിരെ കേസ്  (7 hours ago)

സ്വര്‍ണ വില താഴേക്ക്  (8 hours ago)

മൊസാംബിക്കിലെ ബോട്ട് അപകടത്തില്‍ കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

രാഷ്‌ട്രപതി ദ്ര‍ൗപദി മുർമു ചൊവ്വാഴ്‌ചയെത്തും  (8 hours ago)

നിരവധി പെൺകുട്ടികളുടെ വെളിപ്പെടുത്തൽ  (8 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ.  (8 hours ago)

നാവികസേനയ്ക്ക് പ്രശംസയുമായി പ്രധാനമന്ത്രി  (8 hours ago)

ഓറഞ്ച്-മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends