ഹാരിപോട്ടര്‍ ഭവനം വില്‍പനയ്ക്ക്
ഹാരിയുടെ ബാല്യകാല വസതി ദി വേര്‍ ഹൗസ് വില്‍പനയ്ക്ക്. 9.95 ലക്ഷം പൗണ്ട് (ഏകദേശം 8.3 കോടി രൂപ) ആണു വിലയിട്ടിരിക്കുന്നത്. ഹാരിപോട്ടര്‍ പരമ്പരയിലെ ഏഴാമതു സിനിമയായ ഹാരിപോട്ടര്‍ ആന്‍ഡ് ഡെത്‌ലി ഹാലോസ് ഒന്നാംഭാഗത്തില്‍ നിറഞ്ഞു നിന്ന ഈ പഴയ വീടിനു പരിഹാസ്യമാംവണ്ണം മോഹവിലയാണ് ഇട്ടിരിക്കുന്നതെന്നാണു ബ്രിട്ടിഷ് മാധ്യമങ്ങള്‍ പറയുന്നത്.
പക്ഷേ, ബ്രിട്ടനില്‍ പ്രധാനമന്ത്രിയുടെ വസതിയായ 10 ഡൗണിങ് സ്ട്രീറ്റ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ചിത്രീകരിക്കപ്പെട്ട ഈ വീടിനു പറയുന്ന വില അത്ര കൂടുതലല്ലെന്ന അഭിപ്രായവുമുണ്ട്. സഫോകിലെ ലാവന്‍ഹാമിലുള്ള വസതിക്ക് ആറു കിടക്കമുറികളും മാളികയും നാല് കുളിമുറികളുമൊക്കെയുണ്ട്. വിരുന്നുകള്‍ നടത്താന്‍ മാത്രം വിശാലമായ ലിവിങ്, ഡൈനിങ് ഹാളുകളും മനോഹരമായ പൂന്തോട്ടവും ടെറസുമൊക്കെ വീടിന് അലങ്കാരം. തീര്‍ന്നില്ല കുതിരലായവുമുണ്ട്.
https://www.facebook.com/Malayalivartha