Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ഒപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത


മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര മതിയാക്കി തിരികെയെത്തുമോ? 19 ദിവസത്തെ യാത്ര കഴിഞ്ഞ് തിരികെയെത്തിയാൽ ചിലപ്പോൾ മുഖ്യമന്ത്രിപദം... തന്നെ ഇല്ലാതാകുമെന്ന സംശയത്തിലാണ് മുഖ്യമന്ത്രി. എ.കെ.ബാലന്റെ ,നേതൃത്വത്തിൽ പിണറായി വിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിട്ടുണ്ടെന്ന വാർത്തയാണ് മുഖ്യമന്ത്രിയെ ആശങ്കയിലാഴ്ത്തുന്നത്,,,.


അറബിക്കടലിലെ സ്രാവ്-തിരണ്ടിയിനങ്ങളെ കുറിച്ച് സംയുക്ത ഗവേഷണം, നടത്താനും ഇന്ത്യയും ഒമാനും കൈകോർക്കുന്നു... ഗവേഷണത്തോടൊപ്പം അവയുടെ സംരക്ഷണവും ആവശ്യമായ വിഭവശേഷി വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം...


തലസ്ഥാന നഗരിയെ വിറപ്പിച്ച കൊലപാതകം...യുവാവിനെ തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം ദേഹത്ത് കല്ലെടുത്ത് ഇടുന്നതും ദൃശ്യങ്ങളിൽ കാണാം...


ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോയിരുന്ന സ്ഥലത്തെക്കുറിച്ച് സംശയം:- തിരോധാനത്തിന് പിന്നിൽ രണ്ട് പേർ...

ഓണോര്‍മയില്‍ മലയാളം

01 SEPTEMBER 2017 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

കേരളീയരുടെ ദേശീയ ഉത്സവമാണ് ഓണം. ജാതിമതഭേതമന്യേ എല്ലാവരും ഒരുപോലെ ആഘോഷിക്കുന്ന ഒന്നാണ് ഓണം. ഓണത്തെക്കുറിച്ച് പല ഐതീഹ്യങ്ങളും നിലവിലുണ്ട്. മഹാബലിയുടെ ഭരണകാലത്താണ് വാമനാവതാരമുണ്ടായത്. കുറച്ചുകാലത്തിന് ശേഷമാണ് പരശുരാമന്‍ അവതരിച്ചത്. മഹാബലിയുടെ ഭരണകാലത്ത് കേരളം നിലവിലില്ലായിരുന്നു. പിന്നീട് പരശുരാമനാണ് കേരളം സൃഷ്ടിച്ചത്. ഒരു സമയത്ത് ക്ഷത്രിയരുടെ ദ്രോഹം വര്‍ദ്ധിച്ചു വന്നപ്പോള്‍ ബ്രാഹ്മണന്‍ ബമദഗ്‌നി എന്ന ബ്രാഹ്മണന്റെ നേതൃത്വത്തില്‍ തപസു ചെയ്ത് ഭഗവാന്‍ ശ്രീകൃഷ്ണനെ പ്രത്യക്ഷനാക്കി. ജമദഗ്‌നിയുടെ മകനായ പരശുരാമന് ശക്തി പകര്‍ന്നു കൊടുത്തു. ദുഷ്ടന്മാരില്‍ നിന്നും രക്ഷിയ്ക്കാനായി പരശുരാമനെ ചുമതലപ്പെടുത്തി. അങ്ങനെ ക്ഷത്രിയരെ കൊന്നുടുക്കിയശേഷം ബ്രാഹ്മണര്‍ക്ക് സമാധാനമായി താമസിക്കാന്‍ വേണ്ടി കേരളം സൃഷ്ടിച്ചു. മഹാബലിയുടെ ഭരണകാലത്ത് കേരളം നിലവിലില്ല. 66 ഗ്രാമങ്ങളാക്കി തിരിച്ച് ബ്രാഹ്മണര്‍ക്ക് വേണ്ടി ഭരണസാരധ്യം ഏറ്റെടുത്ത് തൃക്കാരിയൂര്‍ (എറണാകുളത്ത് കോതമംഗലത്തിനടുത്ത്) ആണ് അന്നത്തെ ആസ്ഥാനം. ആക്കാലത്ത് കളളമൊ ചതിയൊ ഒന്നും ഇല്ലായിരുന്നു.

അങ്ങനെ പരശുരാമന്‍ ഒരുവരം നല്‍കിയശേഷം തിരുവല്ലത്ത് അഭയം പ്രാപിച്ചു. ഓണവും മഹാബലിയും കേരളീയന്റെ മാത്രം സ്വകാര്യസ്വത്തായാണ് ചിലര്‍ കരുതിപോരുന്നത്. തമിഴ്‌നാട്ടിലും, ഗുജറാത്തിലും മഹാരാഷ്ട്രയിലും മഹാബലിയുടെ കഥ ചില വ്യത്യാസത്തിലൂടെ പ്രചാരത്തിലുണ്ട്. മഹാബലിയെ മുക്തി നല്‍കി അനുഗ്രഹിക്കും മുമ്പ് വാമന മൂര്‍ത്തി ബലിയോട് വരം ചോതിക്കാന്‍ ആവശ്യപ്പെട്ടുവത്രെ മഹാബലി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. എനിക്കു വേണ്ടിയല്ല, പ്രജകളുടെ ക്ഷേമ ഐശ്വര്യത്തിനു വേണ്ടി അങ്ങൊരുവരം തരണമെന്ന്. ഈ മൂന്ന് ദിവസങ്ങളില്‍ എനിക്കുവേണ്ടിയും അങ്ങയ്ക്കു വേണ്ടിയും, ദീപാദാനം ചെയ്യുന്നവര്‍ക്ക് നരകയാതനകള്‍ മാറി വീട്ടില്‍ നിരന്തരം ലക്ഷ്മിയുടെ സാന്നിധ്യം ഉണ്ടാകണമെന്ന്. അശ്വിന്‍ മാസത്തില്‍ (ചന്ദ്രമാസമാണിത്) ദീപാവലി ഉള്‍ക്കൊളളുന്ന മൂന്ന് ദിവസങ്ങളില്‍ ജനങ്ങള്‍ ബലിയെ സ്മരിക്കുമെന്നും വാമനമൂര്‍ത്തി അനുഗ്രഹം കൊടുത്തു. അങ്ങനെ ദീപാവലിക്ക് ദീപവിദാനം അനിവാര്യമായെന്ന് കഥ.

ഗുജറാത്തികളും മഹാരാഷ്ട്രക്കാരും ദീപാവലിയില്‍ സ്മരിക്കുന്നത് മഹാബലിയേയാണ്. കര്‍ണാടകത്തിലും ആന്ധ്രയിലും മഹാബലിയെ സ്മരിക്കുന്നതായി കാണുന്നു. കേരളക്കാര്‍ തിരുവോണനാളിലാണ് പ്രജകളെ കാണാന്‍ വരുന്നതെന്ന് വിശ്വസിക്കുന്നു. തൃക്കാക്കരമഹാദേവന്റെ തിരുനാളാണ് ഓണമെന്നത് മറ്റൊരു ഐതീഹ്യം. ചിങ്ങത്തിലെ അത്തം മുതല്‍ തിരുവോണം വരെ തൃക്കാക്കര ദേവന്റെ ഉത്സവമായി കൊണ്ടാടണമെന്ന് ഒരുകാലത്ത് തീരുമാനിച്ചിരുന്നു. എല്ലാ ചിങ്ങത്തിലെ തിരുവോണനാളിലും തൃക്കാക്കരയില്‍ പരശുരാമനെത്തുമെന്നും അന്ന് ആഹ്ലാദത്തോടെ ഉത്സവമാഘോഷിക്കണമെന്നും പരശുരാമന്‍ പറഞ്ഞുവെന്നും മറ്റൊരു ഐതിഹ്യം. ഓണത്തെക്കുറിച്ച് മറ്റൊരൈതിഹ്യമുളളത് മഹാബലി നര്‍മ്മദാ നദിയുടെ വടക്കെ കരയിലാണ് വാണിരുന്നത്. മൂത്ത മകന്റെ സങ്കടം തീര്‍ക്കാന്‍ കഴിവുറ്റ ഒരു സന്താനമുണ്ടാകണമെന്ന് അതിഥിദേവി അപേക്ഷിച്ചപ്പോള്‍ കശ്യപന്റെ നിര്‍ദ്ദേശാനുസരണം പന്ത്രണ്ടുദിവസം പയോവ്രതം അനുഷ്ടിച്ചു.

വിഷ്ണുപൂജ നടത്തിയതിന്റെ ഫലമായി ആ ദേവിക്ക് ഭഗവാന്‍ തന്നെ മകനായി പിറക്കുകയുണ്ടായി. അത് ചിങ്ങമാസത്തിലെ ദ്വാദശിയും തിരുവോണം നക്ഷത്രവും ചേര്‍ന്നുവന്ന ദിവസമെന്ന് ഭാഗവതം പറയുന്നു. ആ കുട്ടിയാണ് ത്രിവിക്രമാന വാമനന്‍. ഭഗവാന്‍ മഹാബലിയെ തലയില്‍ കാല്‍വച്ച് അനുഗ്രഹിച്ച് സുതലത്തിലേക്ക് (ഏറ്റവും നല്ല സ്ഥാനം) അയച്ചു (പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയില്ല). അവിടെ ഭഗവാന്‍ എന്നും ഉണ്ടായിരിക്കുമെന്നും അടുത്തജന്മം ഇന്ദ്രനായി തീരുമെന്നും അനുഗ്രഹിച്ചു. ധനുമാസതിരുവാതിര, മഹാദേവന്റെ വ്രതത്തെപോലെയും, ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി വ്രതം പോലെയും, ചിങ്ങമാസത്തിലെ തിരുവോണനാളിലും തിരുവോണവ്രതാനുഷ്ടാനം നല്ലതാണ്. ആയുരാരോഗ്യത്തിനും, ജീവിതത്തിലെ സര്‍വ്വസൗഭാഗ്യങ്ങളും ലഭിക്കുന്നതിനും ഐശ്വര്യവും കെട്ടുപോകാതെ സൂക്ഷിക്കാനും, വാമനമൂര്‍ത്തിയെ ഭജിക്കുന്നത് നല്ലതാണ്. ഈ ദിവസത്തില്‍ ഭഗവാന്റെ നാമങ്ങളും പാരായണങ്ങളും നടത്തുന്നതും, നാരായണ കവചം ജപിക്കുന്നതും നല്ലതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഞ്ഞള്‍ വിലയില്‍ വര്‍ദ്ധനവ്.... പ്രതീക്ഷയോടെ വ്യാപാരികളും കര്‍ഷകരും  (2 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.... രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘമെത്തിയത്  (28 minutes ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുന്നു... നാളെ സെക്രട്ടേറിയറ്റിന് മുമ്പിലെ കൂറ്റന്‍ ധര്‍ണയില്‍ അരലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് സമരസമിതി , ധര്‍ണയ്ക്കു ശേഷം സമരസമ  (1 hour ago)

തൃപ്പൂണിത്തുറയില്‍ കിടപ്പിലായ പിതാവിനെ മകന്‍ വാടക വീട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര  (1 hour ago)

അഫ്ഗാനിസ്താനില്‍ കനത്ത മഴക്കു പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 300 കവിഞ്ഞു... 1000 ലേറെ വീടുകള്‍ തകര്‍ന്നനിലയില്‍, വ്യാപക മരണത്തിനൊപ്പം നിരവധി പേര്‍ക്ക് പരുക്ക്  (1 hour ago)

ലോക്‌സഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ ... 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്  (2 hours ago)

നഴ്‌സുമാരുടെ സേവനം സമാനതകളില്ലാത്തത്... ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം; നഴ്‌സിംഗ് മേഖലയില്‍ ചരിത്ര മുന്നേറ്റം നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

വീണ്ടും കാട്ടാനയുടെ ആക്രമണം.... അയ്യന്‍കൊല്ലി കൊളപ്പള്ളിയ്ക്കടുത്ത് കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

അതി ശക്തമായ മഴയില്‍ മൂവാറ്റുപുഴയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 10 പേര്‍ക്ക് പരുക്ക്.... വാഗമണ്ണിലേക്ക് പോയ കാര്‍ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളില്‍ ഇടിക്കുകയായിരുന്നു  (4 hours ago)

മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 2024 സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  (5 hours ago)

സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ഒപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേ  (5 hours ago)

ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും കടന്നാക്രമിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി  (9 hours ago)

സുഹൃത്തുക്കളോട് നീന്തി മറുകരയിലെത്താമെന്ന് പറഞ്ഞ് കനാലില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (9 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതു സംവാദത്തിനുള്ള ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി  (9 hours ago)

Malayali Vartha Recommends