വീട്ടില്‍ പല്ലികളുടെ ശല്യം ഒഴിവാക്കാം
പല്ലികളില്ലാത്ത വീടുകള്‍ ചുരുക്കമാണ്. ചില പൊടികൈകളിലൂടെ നമുക്ക് പല്ലികളെ വീട്ടില്‍ നിന്ന് ഓടിക്കാം. പല്ലിയുടെ ശല്യമുളള സ്ഥലത്ത് പാറ്റാഗുളിക വയ്ക്കുക. കോഴിമുട്ടയുടെ തോട് വീടിന്റെ മുക്കിലും മൂലയിലും മലര്‍ത്തി വയ്ച്ചാല്‍ പല്ലി ശല്യം ഉണ്ടാവുകയില്ല. വീട്ടിലെ ചുമരില്‍ മയില്‍പ്പീലി വയ്ക്കുന്നതും പല്ലികളുടെ ശല്യമൊഴിവാക്കാന്‍ ഏറെ ഗുണം ചെയ്യും.
വീടിന്റെ മുലകളില്‍ വെളുത്തുളളിയും ചുമന്നുളളിയും ചേര്‍ത്ത് ചതച്ച് അതിന്റെ നീര് വെളളത്തില്‍ കലര്‍ത്തി സ്പ്രേ ചെയ്യുന്നത് പല്ലികളെ വീട്ടില്‍ നിന്നും അകറ്റും. കുരുമുളക് വെളളത്തില്‍ കലര്‍ത്തി സ്പ്രേ ചെയ്യുന്നതും വീട്ടില്‍ നിന്ന് പല്ലികളെ ഓടിക്കുന്നതിനുളള നല്ലൊരു ഉപാധിയാണ്.
https://www.facebook.com/Malayalivartha