Widgets Magazine
23
Sep / 2018
Sunday
Forex Rates:

1 aed = 19.67 inr 1 aud = 52.71 inr 1 eur = 85.02 inr 1 gbp = 94.44 inr 1 kwd = 238.52 inr 1 qar = 19.84 inr 1 sar = 19.29 inr 1 usd = 72.24 inr

കാറ്റത്ത് ഒരു കിളിക്കൂട് പോലെ ഷെറിറ്റന്‍ ട്രീ ഹൗസ്

16 MAY 2018 10:35 AM IST
മലയാളി വാര്‍ത്ത

ഇംഗ്ലണ്ടിന്റെ ഗ്രാമ്യ ഭംഗിയില്‍ ലയിച്ച്, പ്രകൃതിയുമായി ഇണങ്ങി ചേര്‍ന്ന്, നക്ഷത്രങ്ങളോട് കിന്നാരം പറഞ്ഞ് ഏതാനും ദിനരാത്രങ്ങള്‍ ചിലവഴിയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടമാണ് സോമര്‍സെറ്റ്  കൗണ്ടിയിലെ ഷെറിറ്റന്‍ ട്രീ ഹൗസ്. ഒരു ഓക്ക് മരത്തണലിലാണ് ഈ ട്രീ ഹൗസ്. 

പുല്‍മേടിന് നടുവിലായി കാണപ്പെടുന്ന ഈ ഓക്ക് മരത്തില്‍ ഒരുക്കിയിരിക്കുന്ന ഈ വീട് അതി മനോഹര കാഴ്ചകളാണ് സമ്മാനിക്കുന്നത്. പുല്‍മേടും തടാകവും അതിലെ വെള്ളം കുടിക്കാനെത്തുന്ന മാന്‍ കുട്ടികളും എല്ലാം അവിടത്തെ താമസക്കാരെ മറ്റൊരു ലോകത്തെത്തിക്കും. രാത്രിയിലെ ആകാശ കാഴ്ചകളും കൂടിയാകുമ്പോള്‍ മുടക്കിയ കാശ് മുതലാകുമെന്ന കാര്യം ഉറപ്പാണ്.

ട്രീ ഹൗസ് എന്ന് പറയുമ്പോള്‍ മരത്തിനു മുകളിലൊരു വീട് എന്നാവും പെട്ടെന്ന് ഓര്‍മയില്‍ വരുന്നത്. എന്നാല്‍ വീടിന്റെ പരമ്പരാഗത ആകൃതിയൊന്നുമേ അല്ല മരത്തിനു മുകളിലെ ഈ വീടിനുള്ളത്. ഈ ആഡംബര വീടിനു ബാരല്‍ ആകൃതിയാണുള്ളത്. എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ഈ ട്രീ ഹൗസില്‍ ഒരു കോപ്പര്‍ ബാത്ത് ടാബും വിറകു കത്തിക്കുന്ന അടുപ്പും അടുക്കളയും വരെ ഉണ്ട്.

ഗ്രാമ്യ ഭംഗിയിലേക്കു മിഴി തുറക്കുന്ന വാതായനങ്ങള്‍ക്കരികെ വലിയ ഒരു ഡബിള്‍ ബെഡ് സജ്ജീകരിച്ചിട്ടുണ്ട്. തടി കൊണ്ട് ഉണ്ടാക്കിയ വീടാണെങ്കിലും നിങ്ങളുടെ പാദങ്ങള്‍ക്ക് ചൂടു നല്‍കാന്‍ തറയ്ക്കടിയിലൂടെ ചൂട് പകരുന്ന സംവിധാനവും ഉണ്ട്. സൂര്യ താപം ഉപയോഗപ്പെടുത്തണമെന്ന് ആഗ്രഹമുള്ളവര്‍ക്കായി രണ്ടു സണ്‍ ഡെക്കുകളും ഒരുക്കിയിട്ടുണ്ട്. ഇവിടെ ഒരു രാത്രി ചെലവഴിക്കുന്നതിന് 270 പൗണ്ടോളമാണ് ഈടാക്കുന്നത്. 24745 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ് ഈ തുക.

ഷെറിട്ടന്റെ മുഖ്യ ഓഫിസും കെട്ടിടങ്ങളുമെല്ലാം ഈ ട്രീ ഹൗസില്‍ നിന്നും ഏതാനും വാര മാത്രം അകലെയാണ്. അതിനാല്‍ ഇവിടെ ഒറ്റപ്പെട്ടു പോയെന്ന തോന്നലില്ലാതെ സന്ദര്‍ശകര്‍ക്ക് ആനന്ദിക്കാനാവും.

കാനോപ്പി ആന്‍ഡ് സ്റ്റാര്‍സ് (Canopy and Stars) എന്ന ഹോളിഡേ റെന്റല്‍ സൈറ്റിലൂടെയാണ് ഇപ്പോള്‍ ഇതിന്റെ ബുക്കിംഗ് നടക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (9 hours ago)

സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്...  (10 hours ago)

ദ അയണ്‍ ലേഡി വരലക്ഷ്മിയോ?  (10 hours ago)

സിനിമയില്‍ പ്രതിഫലകാര്യത്തില്‍ വേര്‍തിരിവ് ഉണ്ടെന്ന് നടി കാജോള്‍  (10 hours ago)

തെ​ളി​വു​ക​ളി​ല്ലാ​തെ റ​ഫാ​ല്‍ ഇ​ട​പാ​ടി​ന്റെ പേ​രി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്ക​രു​തെ​ന്ന് കേന്ദ്രആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്  (10 hours ago)

'ദുരൂഹ പനി'; ആശുപത്രിയില്‍ കുഞ്ഞുങ്ങളെ പരിശോധിച്ച ഡോ.കഫീല്‍ ഖാനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു  (11 hours ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (11 hours ago)

കന്യാസ്ത്രീകളുടെ സഹന സമരം വിജയം കണ്ടത് നീതിയ്ക്കായി പൊരുതുന്ന മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനകരമാകും; സമരം ചെയ്ത കന്യാസ്ത്രീകളെ അഭിനന്ദിച്ച്‌ ആരോഗ്യമന്ത്രി കെകെ ശൈലജ  (11 hours ago)

കാണാതായ ആറ് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം സ്കൂളിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയിൽ  (12 hours ago)

വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി നാസ  (12 hours ago)

ഇ​ന്ത്യ​യു​ടെ ന​ട​പ​ടി ധി​ക്കാ​ര​പ​ര​വും ധാ​ര്‍​ഷ്ട്യം നി​റ​ഞ്ഞ​തു​മാ​ണ്; സ​മാ​ധാ​ന ച​ര്‍​ച്ച​യ്ക്കാ​യു​ള്ള ക്ഷ​ണം നി​ര​സി​ച്ച ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​യി​ല്‍ നി​രാ​ശ രേ​ഖ​പ്പെ​ടു​ത്തി ഇ​മ്രാ​ന്‍ ഖാ​ന്‍  (12 hours ago)

ദിലീപും ബിഷപ്പും കേസുകളിൽ സാമ്യതകൾ ഏറെ; ദിലീപിന്റെ അഭിഭാഷകൻ തന്നെ ബിഷപ്പിന് വേണ്ടിയും ഹാജരാകും  (13 hours ago)

പുതിയ ചിത്രം പരാജയമാണെന്ന് പറഞ്ഞ പൃഥ്വിരാജിനെതിരെ വിമര്‍ശനവുമായി നിര്‍മാതാവ്  (13 hours ago)

ആത്മീയതയുടെ മറവില്‍ ലൈംഗിക ചൂഷണം; ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ബലാത്സംഗം; ഫ്രാങ്കോ ബിഷപ് ആയ ശേഷം സഭാവസ്ത്രം ഉപേക്ഷിച്ചത് 18 കന്യാസ്ത്രീകൾ; കേസ് ഡയറിയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ  (13 hours ago)

കന്യാസ്ത്രീയുടെ മൊഴി ആ രാത്രിയില്‍ കുറവിലങ്ങാട് മഠത്തില്‍ നടന്നതെന്തെന്ന് കൃത്യമായി വിവരിക്കുന്നു. കന്യാസ്ത്രീ തനിക്കെതിരെ നല്‍കിയ പരാതി കെട്ടിച്ചമച്ചതാണെന്ന് ബിഷപ്പ് ഫ്രാങ്കോ കോടതിയിലും ആവര്‍ത്തിക്കു  (13 hours ago)

Malayali Vartha Recommends