Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ശനിയാഴ് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്...


ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി..24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമാകും;കനത്തമഴ വരുന്നു..അടുത്ത 48 മണിക്കൂറിനിടെ ഇത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്കു സഞ്ചരിക്കാൻ സാധ്യത..


യുകെയിൽ മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാൻ സാധ്യത.. ആയിരത്തിലധികം സ്കൂളുകൾക്ക് അവധി നൽകിയിരുന്നു..അപ്രതീക്ഷിത അതിഥിയായി എത്തുന്ന ഗൊരേട്ടി കൊടുങ്കാറ്റ്..


വാടകയിനത്തില്‍ 872 രൂപ മാത്രം നല്‍കുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ പ്രശാന്തിന്റെ 'ക്ലീന്‍ ഇമേജിന്' മങ്ങലേല്‍പ്പിക്കാന്‍ ബിജെപി.. തര്‍ക്കങ്ങള്‍ക്കൊടുവില്‍ വി.കെ. പ്രശാന്ത് എംഎല്‍എ ഓഫീസ് മാറുന്നു..


വെനിസ്വേലൻ തീരത്ത് നിന്ന് ഒരു എണ്ണ ടാങ്കറിന് അകമ്പടി സേവിക്കാൻ റഷ്യൻ 'അന്തർവാഹിനിയും മറ്റ് നാവിക ആസ്തികളും'.. കടലിലിറങ്ങി കളിച്ച് റഷ്യയും? ടാങ്കര്‍ കപ്പല്‍ വളഞ്ഞ് റഷ്യ..

സ: കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു... ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം

01 OCTOBER 2022 08:44 PM IST
മലയാളി വാര്‍ത്ത

More Stories...

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..

പാക്കിസ്ഥാനിലെ സെനിക കേന്ദ്രത്തിനു മുന്നിൽ ഉഗ്രസ്ഫോടനം..13 പേർ കൊല്ലപ്പെട്ടു,, പൊട്ടിത്തെറിച്ചത് കാർ,..

കേരള ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അതികായനായ മുതിര്‍ന്ന സി.പി.എം. നേതാവും പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറിയുമായ സഖാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോടിയേരി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 29നായിരുന്നു കോടിയേരിയെ അപ്പോളോയിൽ പ്രവേശിപ്പിച്ചത്.

ഏറെ കാലമായി അർബുദത്തെ തുടർന്ന് ചികിത്സ തേടിയിരുന്നു. പാർട്ടിയിലെ സൗമ്യനായ, ഒരു ചെറു പുഞ്ചിരിയോട് കൂടി പ്രശ്നങ്ങളെ നേരിടുന്ന ഒരു മികച്ച സഖാവിനെ തന്നെയാണ് കേരള രാഷ്ട്രീയത്തിന് നഷ്ടമായിരിക്കുന്നത്. ഭാര്യ വിനോദിനി ബാലകൃഷ്ണനും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. കോടിയേരി ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകുമ്പോൾ വേഗം സുഖപ്പെടട്ടെ എന്ന ആഗ്രഹമായിരുന്നു കേരളം പങ്കുവച്ചത്.

1953 നവംബർ 16നാണ് അദ്ദേഹം ജനിച്ചത്. 2006 മുതൽ 2011 വരെ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി പ്രവർത്തിച്ചിരുന്നു. പതിമൂന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു, തലശ്ശേരി നിയമസഭാ മണ്ഡലത്തെയാണ് അദ്ദേഹം 2001 മുതൽ 2016 വരെ പ്രതിനിധീകരിച്ചിരുന്നത്.

2015 ഫെബ്രുവരി 23ന് ആലപ്പുഴയിൽ നടന്ന സിപിഐ (എം) 21ന്നാം സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണനെ ആദ്യമായി സിപിഐ (എം) സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018 ഫെബ്രുവരി 26ന് തൃശൂരിൽ വെച്ചു നടന്ന സിപിഐ (എം) 22മത്തെ സംസ്ഥാന സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ സിപിഐ (എം) സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്തിരുന്നു. 2022 ഓഗസ്ത് 28-ന് ആരോഗ്യപരമായ കാരണങ്ങളെത്തുടർന്ന് സി.പി.ഐ.എം. സെക്രട്ടറി സ്ഥാനമൊഴിഞ്ഞു

അദ്ദേഹത്തിന്റെ ആരോ​ഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വിദേശ യാത്ര അവസാന നിമിഷം മുഖ്യമന്ത്രി പിണറായി വിജയൻ റദ്ദാക്കിയിരുന്നു. കോടിയേരിയെ സന്ദർശിക്കാൻ മുഖ്യമന്ത്രി നാളെ ചെന്നൈയിലേക്ക് പോകാനിരിക്കുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞത്.

മൂന്നാമൂഴത്തിൽ സംസ്ഥാന സെക്രട്ടറിയായി അഞ്ചു മാസം പിന്നിടുമ്പോഴാണ് കോടിയേരിയുടെ പിന്മാറ്റം. ഒഴിയാമെന്ന കോടിയേരിയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. യെച്ചൂരിയും കാരാട്ടും കൂടി പങ്കെടുത്ത അടിയന്തര സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്നാണ് നിർണ്ണായക തീരുമാനമെടുത്തത്. കോടിയേരിയെ സെക്രട്ടറിയായി നിലനിർത്തി പകരം സംവിധാനത്തിന് അവസാനം വരെ നേതൃത്വം ശ്രമിച്ചിരുന്നു.

സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെ യെച്ചൂരിയും പിണറായിയും എം എ ബേബിയും കോടിയേരിയെ വീട്ടിലെത്തി കണ്ട് അവധി പോരെ എന്ന് ചോദിച്ചു. എന്നാല്‍ സർക്കാർ വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ സ്ഥിരം സെക്രട്ടറി തന്നെയാണ് വേണ്ടതെന്ന നിലപാടിൽ കോടിയേരി ഉറച്ചുനിന്നു. ഇതോടെയാണ് മാറ്റത്തിനുള്ള പാർട്ടി തീരുമാനം കൈക്കൊണ്ടത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപക്ഷേയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു; എം.എൽ.എയുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി: കേസിൽ വിശദമായ വാദം കേട്ടശേഷം കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെ  (4 minutes ago)

വര്‍ഗീയ പരാമര്‍ശം എ.കെ. ബാലനെ കൊണ്ട് പറയിച്ചതെന്ന് കെ.സി.വേണുഗോപാല്‍  (8 minutes ago)

സംഭവം അദ്ധ്യായം ഒന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു!!  (19 minutes ago)

ആറുമാസം മാത്രം പ്രായമായ കുട്ടിയുമായി ആനയുടെ സമീപം പാപ്പാന്‍മാരുടെ സാഹസം; ദേവസ്വം പാപ്പാന്‍ പൊലീസ് കസ്റ്റഡിയില്‍  (23 minutes ago)

ട്രംപ് വീണ്ടും രംഗത്ത്  (30 minutes ago)

പോറ്റിയേ കേറ്റിയേ ഗാനം വെച്ചത് ചോദ്യം ചെയ്ത സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് മര്‍ദനം  (37 minutes ago)

കനത്തമഴ വരുന്നു  (38 minutes ago)

തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (45 minutes ago)

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും കിഴക്കൻ ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദം; വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (51 minutes ago)

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ റിമാൻഡ് കാലാവധി നീട്ടി; 14 ദിവസത്തേക്കാണ് റിമാൻഡ് കാലാവധി നീട്ടിയത്  (54 minutes ago)

ബ്രിട്ടന്‍ സമ്പൂര്‍ണമായി മഞ്ഞില്‍ മുങ്ങും;  (59 minutes ago)

ആലപ്പുഴയില്‍ അപകടത്തില്‍ മരിച്ച ഭിക്ഷാടകന്റെ സഞ്ചിയിലെ സമ്പാദ്യം കണ്ട് ഞെട്ടി പൊലീസ്  (59 minutes ago)

ചോരത്തിളപ്പിൽ മലകയറാൻ വേഷം മാറിയ 36കാരി മഞ്ജുവിന്റെ അവസ്ഥ  (1 hour ago)

ആ ഓഫീസ് വികെ പ്രശാന്ത് ഒഴിയുമ്പോള്‍  (1 hour ago)

കോണ്‍ഗ്രസ് പറഞ്ഞാല്‍ എവിടെയും മത്സരിക്കുമെന്ന് സന്ദീപ് വാര്യര്‍  (1 hour ago)

Malayali Vartha Recommends