Widgets Magazine
17
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഹീമിനായുള്ള മോചന ദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമം ഊർജ്ജിതം; വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു...


ഇറാൻ അയച്ച ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളർ; അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തത് മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളും...


അബ്ദുൽ റഹീമിനായി ദിയാധനം സ്വരൂപിച്ച് മോചനത്തിനായി മനുഷ്യസ്നേഹികൾ കൈകോർത്തതിന് പിന്നാലെ, നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടൽ വേണമെന്ന് ആവശ്യം ശക്തം...


ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; പരിപാടിയിലൂടെ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതി ഉത്തരവ്...


ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല

ഇന്ത്യയോട് നെറികേട് കാട്ടിയ ഇന്ദിരയെക്കാലും ​ഗ്രേറ്റാണ് മോദി... 2024ൽ രാജ്യത്തെ ഞെട്ടിക്കും! നിതീഷിന്റെ ബീഹാർ സ്വാഹ!

24 AUGUST 2022 10:13 PM IST
മലയാളി വാര്‍ത്ത

More Stories...

നിസഹായനായി യച്ചൂരി കേരള കാര്യങ്ങളിൽ ആശങ്ക...പിണറായിയെ ചൊല്ലി തലകുനിച്ച് ദേശീയ സി പി എം

ഗവർണറും മുഖ്യമന്ത്രിയും വെടിവയ്പ്പ് തുടങ്ങി : തുടങ്ങാൻ കേന്ദ്ര നിർദ്ദേശം :ലക്ഷ്യം 2024 : വിടമാട്ടെ സഖാവെ..!

നശിച്ചത് 1302 കോടിയുടെ തെളിവുകൾ; ഭരണം നടത്തുന്നത് കൊള്ളസംഘം;അഗ്നിബാധ : ദ റിയൽ പിണറായി സ്റ്റോറി!

പിണറായി നമ്മളെ ശെര്യാക്കുന്നു... പരസ്യം 150 കോടി, തള്ളിന് 80 ലക്ഷം..കേസുകള്‍+ജുഡി.കമ്മിഷന്‍ 30 കോടി..019 മുതല്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇപ്പോഴത് പാരമ്യത്തിലെത്തിയിരിക്കുകയാണ്... ഇതിനിടെ ചെലവ് ചുരുക്കി മുന്നോട്ട് പോകേണ്ടതിന് പകരം കടമെടുത്ത് വരെ രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പൊടിപൊടിക്കുന്നു..!

സഖാക്കൾക്ക് പിടി വീഴും...ബ്രഹ്മപുരം മോഷണത്തിൽ കേന്ദ്രാന്വേഷണം..ചെല്ലപ്പൻ പിള്ളക്കെതിരെ ജർമ്മൻപൗരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയതോടെയാണ് ബ്രഹ്മപുരത്തിൽ കേന്ദ്രാന്വേഷണം വരുന്നത്..

1972-ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു വിജയം. ആകെ 182 അംഗ നിയമസഭയില്‍ 140 സീറ്റുകള്‍ നേടി വലിയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. 1972 മാര്‍ച്ച് 17-ന് മുഖ്യമന്ത്രിയായി ഘനശ്യാം ഒസാ അധികാരമേറ്റു. കേന്ദ്രത്തില്‍ ഇന്ദിരാഗാന്ധി ഭരിക്കുന്ന കാലം.

122 ദിവസം മാത്രമേ അദ്ദേഹത്തിന് ആ സ്ഥാനത്തു തുരാനായുള്ളു. തുടര്‍ന്ന് ചിമന്‍ഭായി പട്ടേല്‍ മുഖ്യമന്ത്രിയായി. 207 ദിവസം തികഞ്ഞപ്പോള്‍ അദ്ദേഹത്തിനും രാജിവയ്‌ക്കേണ്ടി വന്നു. 1974-ഫ്രെബ്രുവരി ഒമ്പതിന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. 1975 ജൂണ്‍ പതിനെട്ടുവരെ അതു നീണ്ടു.

1971-ലെ ഇന്ത്യാ-പാക്കിസ്താന്‍ യുദ്ധത്തില്‍ ഇന്ത്യ വിജയച്ചതോടെ കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസിനും അതിന്റെ ഒരു പരിവേഷം ലഭിച്ചിരുന്നു. ഇതിന്റെ അനന്തരഫലം കൂടിയായിരുന്നു തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ഏക പക്ഷീയമായ വിജയം. എന്നാല്‍ അതിന്റെ ഗ്ലാമര്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനായില്ല.

സംസ്ഥാന രാഷ്ട്രീയത്തെ എന്നല്ല ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ ഇളക്കി മറിക്കുന്നതായിരുന്നു രണ്ടു മുഖ്യമന്ത്രിമാരും രാഷ്ട്രപതിയും ചേര്‍ന്നു നടത്തിയ മൂന്നു വര്‍ഷത്തെ ഭരണം. രാഷ്ട്രീയ അഴിമതിയും അവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവും വിലക്കയറ്റവും ചേര്‍ന്ന് സംസ്ഥാനത്തെ ജനജീവിതത്തെ വീര്‍പ്പുമുട്ടിച്ചു. പ്രതിഷേധിക്കുക എന്നതിനപ്പുറം മറ്റു മാര്‍ഗങ്ങളൊന്നും ജനങ്ങളുടെ മുന്നിലുണ്ടായിരുന്നില്ല.

വിദ്യാര്‍ഥികളില്‍ നിന്നായിരുന്നു അതിന്റെ തുടക്കം. 1973 ഡിസംബര്‍ ഇരുപതിന് അലഹബാദ് എല്‍.ഡി. കോളേജ് ഓഫ് എഞ്ചിനിയറിംഗിലെ വിദ്യാര്‍ഥികളാണ് തുടക്കം കുറിച്ചത്. അവരുടെ ഹോസ്റ്റല്‍ ഫുഡിന്റെ വില ഇരുപതു ശതമാനം കണ്ട് ഉയര്‍ത്തിയിരുന്നു. ഇതിനെതിരെയായിരുന്നു ആദ്യ സമരം. ഇതേ ആവശ്യം ഉന്നയിച്ച് 1974 ജനുവരി മൂന്നിന് ഗുജറാത്ത് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും രംഗത്തിറങ്ങി. സംസ്ഥാനത്ത് പലയിടങ്ങളിലും പോലീസും വിദ്യാര്‍ഥികളും ഏറ്റുമുട്ടി. തുടര്‍ന്ന് അനിശ്ചിതകാല സമരത്തിനും വിദ്യാര്‍ഥികള്‍ ആഹ്വാനംചെയ്തു.

ക്രമത്തില്‍ സാധാരണ ജനങ്ങളും ഫാക്ടറി തൊഴിലാളികളും സമരത്തിന് പിന്തുണയുമായെത്തി. അവര്‍ റേഷന്‍ കടകള്‍ കയ്യേറി. പോരാട്ടം കടുക്കവേ വിദ്യാര്‍ഥികളും അധ്യാപകരും വക്കീലന്മാരും ചേര്‍ന്ന് 'നവനിര്‍മാണ്‍ യുവ സമിതി' എന്നൊരു സംഘടനയ്ക്ക് രൂപം നല്‍കി. അവര്‍ മുഖ്യമന്ത്രി ചിമന്‍ഭായി പട്ടേലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു. 1974 ജനുവരി ഇരുപത്തിയഞ്ചിനായിരുന്നു ഇത്. സംസ്ഥാനത്തെ 33 നഗരങ്ങളില്‍ പോലീസും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടി. സര്‍ക്കാര്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി. 1974- ജനുവരി ഇരുപത്തിയെട്ടിന് ക്രമസമാധാനച്ചുമതല പട്ടാളത്തെ ഏല്‍പ്പിക്കുന്നതു വരെ കാര്യങ്ങള്‍ എത്തി.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ചിമന്‍ഭായി പട്ടേലിനോട് രാജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഫെബ്രുവരി ഒമ്പതിന് അദ്ദേഹം രാജിവച്ചു. ഗവര്‍ണര്‍ നിയമസഭ സസ്‌പെന്റ് ചെയ്തു. തുടര്‍ന്ന് രാഷ്ട്രപതി ഭരണം വന്നു. ഫെബ്രുവരി പതിനാറിന് സമരത്തെ ശക്തിപ്പെടുത്തുന്ന മറ്റൊരു സംഭവം കൂടയുണ്ടായി. സഭയയിലുണ്ടായിരുന്ന 15 എം.എല്‍.എ മാര്‍ രാജിവച്ചു. ഇവര്‍ 'കോണ്‍ഗ്രസ് ഓ' യുടെ എം.എല്‍.എ മാരായിരുന്നു. 1969-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിളര്‍ന്നുണ്ടായ രാഷ്ട്രീയ പാര്‍ട്ടിയാണിത്.

തുടര്‍ന്ന് ജനസംഘത്തിന്റെ മൂന്ന് എം.എല്‍.എ മാരും രാജിവച്ചു. സമരത്തെ കൊഴുപ്പിച്ചു കൊണ്ട് കോണ്‍ഗ്രസ് ഓ നേതാവായ മൊറാര്‍ജി ദേശായി നിരാഹാരം തുടങ്ങി. മാര്‍ച്ച് പതിനാറിന് നിയമസഭ പിരിച്ചു വിട്ടു. ഇതോടെ പ്രതിഷേധങ്ങള്‍ അവസാനിച്ചു. എന്നാല്‍ സമരങ്ങളുടെ ഭാഗമായുണ്ടായ ഏറ്റുമുട്ടലില്‍ നൂറുപേര്‍ മരിച്ചിരുന്നു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. എണ്ണായിരത്തോളം പേര്‍ ജയിലിലുമായി.

രാഷ്ട്രപതി ഭരണം അവസാനിപ്പക്കണമെന്നും പുതിയ തെരഞ്ഞെടുപ്പു നടത്തണമെന്നും ആവശ്യപ്പെട്ട് വീണ്ടും നവനിര്‍മാണ്‍ യുവ സമിതി രംഗത്തു വന്നു. പിന്തുണച്ചു കൊണ്ട് മൊറാര്‍ജി ദേശായി വീണ്ടും നിരാഹാരവും തുടങ്ങി. അങ്ങനെ ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പിന് സമ്മതം മൂളി.

1975 ജൂണ്‍ പത്തിനായിരുന്നു തെരഞ്ഞെടുപ്പ്. പന്ത്രണ്ടിന് ഫലം വന്നു. കോണ്‍ഗ്രസ് അമ്പേ പരാജയപ്പെട്ടു. 182 അംഗ നിയമസഭയില്‍ 75 സീറ്റുകള്‍ നേടാനേ അവര്‍ക്കു കഴിഞ്ഞുള്ളു. കോണ്‍ഗ്രസ് ഒ, ജനസംഘം, പി.എസ്.പി, ജനതാമോര്‍ച്ചാ എന്നിവര്‍ ചേര്‍ന്ന പ്രതിപക്ഷ കൂട്ടായ്മയ്ക്ക് 88 സീറ്റുകള്‍ ലഭിച്ചു. ബാബുഭായി ജെ പാട്ടീലിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭയും അധികാരത്തില്‍ വന്നു. ഈ മന്ത്രിസഭയ്ക്ക് ഒന്‍പതു മാസത്തെ ആയുസേ ഉണ്ടായിരുന്നുള്ളു. 1976-ല്‍ വീണ്ടും രാഷ്ട്രപതി ഭരണം വന്നു. അതേ വര്‍ഷം ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തി. മാധവ് സിംഗ് സോളങ്കിയായിരുന്നു മുഖ്യമന്ത്രി.

ഗുജറാത്തില്‍ പ്രതിപക്ഷഭരണം ഒമ്പതുമാസമേ നീണ്ടു നിന്നുള്ളു എങ്കിലും വലിയൊരു സന്ദേശമാണ് അവര്‍ക്ക് ഇതില്‍ നിന്നു ലഭിച്ചത്. ഒരു മിച്ചുനിന്നാല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാകുമെന്ന സന്ദേശം. ആ സന്ദേശം പ്രതിപക്ഷം ഉള്‍ക്കൊണ്ടു. അതിന്റെ ഫലമായിരുന്നു 1977-ലെ ജനതാപാര്‍ട്ടിയുടെ രൂപീകരണം. അതുവരെ ഇന്ത്യയില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത ശക്തിയായിരുന്ന കോണ്‍ഗ്രസിനെ മാറ്റിനര്‍ത്തി അവര്‍ക്ക് കേന്ദ്രം ഭരിക്കാനായി. മൊറാര്‍ജി ദേശായി ഇന്ത്യന്‍ പ്രധാന മന്ത്രിയുമായി.

ഇതേകാലത്ത് മറ്റു ചില സംഭവങ്ങള്‍ അരങ്ങേറുന്നുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ ഭരണം അിഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് വീര്‍പ്പുമുട്ടിയിരുന്നു. അവരുടെ സ്വാച്ഛാധിപത്യരീതികള്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പൊട്ടിത്തെറികള്‍ സൃഷ്ടിച്ചു. യുവതുര്‍ക്കികള്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ചന്ദ്രശേഖര്‍, മോഹന്‍ധാരിയ, കൃഷ്ണകാന്ത് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ദിരാഗാന്ധിക്കെതിരെ രംഗത്തുവന്നു. സംഘടനാതലത്തിലും സാമ്പത്തിക നയങ്ങളിലും പൊളിച്ചെഴുത്തു വേണമെന്നായിരുന്നവര്‍ ആവശ്യപ്പെട്ടു.

ഒപ്പം കേന്ദ്രസര്‍ക്കാരിന്റെ അഴിമതിയും ഇന്ദിരാഗാന്ധിയുടെ സ്വാച്ഛാധിപത്യ പ്രവണതകളും അവരുടെ തുറന്ന വിമര്‍ശനത്തിനും വിധേയമായി. പാര്‍ട്ടി വലിയൊരു തലവേദനയായി മാറുകയായിരുന്നു ഇന്ദിരാഗാന്ധിക്ക്. 1969-ലേ പോലെ മറ്റൊരു പിളര്‍പ്പിലേക്ക് പാര്‍ട്ടി നീങ്ങുമോ എന്ന സംശയത്തിലായിരുന്നു അവര്‍. സര്‍ക്കാരിനുമുണ്ടായിരുന്നു വെല്ലുവിളികള്‍. ജഗജീവന്‍ റാമിനേപ്പോലുള്ള സീനിയര്‍ നേതാക്കള്‍ പ്രധാനമന്ത്രിക്കസേര മോഹിക്കാന്‍ തുടങ്ങിയിട്ട് കാലമേറേയായിരുന്നു. അവരുടെ കുത്തിത്തിരിപ്പുകള്‍ വേറേ.

ഇതിനിടയിലാണ് ഇടിത്തീ പോലെ ഇന്ദിരാഗാന്ധിക്കെതിരേയുള്ള തെരഞ്ഞെടുപ്പ് അഴിമതിക്കേസിന്റെ വിധി വരുന്നത്. 1975 ജൂണ്‍ പന്ത്രണ്ടിനായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദൂരവ്യാപക ഫലങ്ങള്‍ സൃഷ്ടിച്ച ആ വിധി അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ചത്. 1971-ലെ ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന രാജ്‌നാരായണന്‍ നല്‍കിയ ഹര്‍ജിയുടെ വിധിയായിരുന്നു അത്. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ ഇന്ദിരാഗാന്ധി ഉപയോഗിച്ചു എന്നതായിരുന്നു രാജ്‌നാരായണന്റെ ആരോപണം. അത് ശരിയായിരുന്നു എന്ന് ജഡ്ജി ജഗ് മോഹന്‍ലാല്‍ സിന്‍ഹ വിധിച്ചു. എന്നു മാത്രമല്ല തുടര്‍ന്നുള്ള ആറുവര്‍ഷക്കാലം തെരഞ്ഞെടുക്കപ്പെടുന്ന ഒരു പദവിയും വഹിക്കാന്‍ ഇന്ദിരാഗാന്ധി യോഗ്യല്ലെന്നും കോടതി പറഞ്ഞു. ഇതോടെ ഇന്ദിരാഗാന്ധി തീര്‍ത്തും കുടങ്ങി. ഈ വിധിയാണ് പിന്നീട് അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തില്‍ വരെ എത്തിച്ചത്.

കോണ്‍ഗ്രസിനകത്തെ സമ്മര്‍ദവും പുറത്തു പ്രതിപക്ഷത്തിന്റെ സമ്മര്‍ദവും അവര്‍ക്ക് താങ്ങാന്‍ കഴിയുന്നതിനപ്പുറമായിരുന്നു. സജീവരാഷ്ട്രയത്തില്‍ നിന്നു വിട്ടു നിന്ന ജയപ്രകാശ് നാരായണന്‍ രംഗത്തുവന്നതോടെ പ്രതിപക്ഷത്തിന്റെ ഊര്‍ജ്ജം നൂറിരട്ടി വര്‍ധിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഈ സ്വാതന്ത്ര്യസമര പോരാളിയോട് ആത്രയേറെ ആദരവും ബഹുമാനവുമായിരുന്നു. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ ധാര്‍മികതയുടെ മൂര്‍ത്തരൂപം കൂടിയായിരുന്നു അദ്ദേഹം. ജയപ്രകാശ് നാരായണന്റെ വരവ് പ്രതിപക്ഷത്തെ മാത്രമല്ല ഇന്ത്യന്‍ ജനതയെയാകെ ആവേശം കൊള്ളിച്ചു.

നേരത്തെ ഗുജറാത്തിലെ വിദ്യാര്‍ഥികള്‍ നടത്തിയ സമരങ്ങളില്‍ അദ്ദേഹത്തിന്റെ ധാര്‍മിക പിന്തുണയുണ്ടായിരുന്നു. 1975-ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യം നേടിയ വിജയം അദ്ദേഹത്തില്‍ വലിയ പ്രതീക്ഷയും ഉണര്‍ത്തിയിരുന്നു. അതേ മാതൃകയില്‍ കോണ്‍ഗ്രസിനെ പുറത്താക്കിക്കൊണ്ട് കേന്ദ്രത്തിലും ഒരു പ്രതിപക്ഷ സര്‍ക്കാര്‍ അതായിരുന്നു ജയപ്രകാശ് നാരായണന്റെ സ്വപ്‌നം. അതിനു വേണ്ടി അദ്ദേഹം രാജ്യത്തുടനീളം കാമ്പയില്‍ നടത്തി. അദ്ദേഹത്തിന്റെ യോഗങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. സമാനമായ പൊതുയോഗങ്ങള്‍ ഇന്ദിരാഗാന്ധിക്കുവേണ്ടി അവരുടെ മാനേജര്‍മാരും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ജനങ്ങള്‍ അത് കാര്യമാക്കിയില്ല.

ഇത്തരം സമ്മര്‍ദങ്ങളെ എങ്ങനെ തരണം ചെയ്യണമെന്ന ചിന്തയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള കാരണവും. അടിയന്തരാവസ്ഥയിലെ അധിക്രമങ്ങളും കൂടി പുറത്തുവന്നതോടെ ഇന്ദിരാഗാന്ധി തീര്‍ത്തും പ്രതിരോധത്തിലായി. അതിന്റെ കൂടി ഫലമായിരുന്നു 1977-ലെ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ സര്‍ക്കാര്‍. ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ നിന്നു പോയി. ഇന്ദിരാഗന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്തു.

ഇത്രയും പശ്ചാത്തലമായി മനസിലാക്കിക്കൊണ്ടു വേണം 2022-ലെ ബീഹാറിലെ ഭരണമാറ്റത്തെ വിലയിരുന്നതാന്‍. ഈ ഭരണമാറ്റം പ്രതിപക്ഷത്തിന് ഗുണം ചെയ്യുമെന്നാണല്ലോ നമ്മുടെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ആ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാക്കാനാണ് പഴയ ചരിത്രം ഇവിടെ ഇത്രയും വിശദമായിത്തന്നെ വിവരിച്ചത്. ഇനി പറയുന്ന കാര്യങ്ങള്‍ മനസിലാക്കാന്‍ അക്കാര്യങ്ങള്‍ കൂടി ഓര്‍മയില്‍ സൂക്ഷിക്കണം.

അക്കാലത്തെ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെട്ടിരുന്നു. വിലക്കയറ്റം സ്വജനപക്ഷപാതം അഴിമതി എന്നിവ സമൂഹം ഗൗരവമായി ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ സ്വാച്ഛാധിപത്യ പ്രവണതകളായിരുന്നു രാജ്യം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തിരുന്നതും. കോണ്‍ഗ്രസിനകത്തും ഇന്ദിരാഗാന്ധിയുടെ പ്രവര്‍ത്തനങ്ങളോടുള്ള നീരസം വര്‍ധിക്കുന്നുണ്ടായിരുന്നു. അലഹബാദ് ഹൈക്കോടതി വിധി വന്നതോടെ ഇന്ദിരാഗാന്ധി രാജിവയ്ക്കണമെന്ന ആവശ്യം കോണ്‍ഗ്രസിലും ശക്തമായി.

ഇന്ദിരാഗന്ധിയുടെ ഇളയമകന്‍ സഞ്‌ജൈഗാന്ധി, അയാളുടെ ചങ്ങാതിമാരായിരുന്ന ആര്‍.കെ.ധവാന്‍, ഹരിയാനാ മുഖ്യമന്ത്രി ബന്‍സിലാല്‍, ബംഗാള്‍ മുഖ്യമന്ത്രി സിദ്ധാര്‍ഥശങ്കര്‍ റേ എന്നിവരുടെ തോന്ന്യാസങ്ങളായിരുന്നു എമ്പാടും. ഇന്ദിരാഗാന്ധിയും ഇവരെ നിയന്ത്രിച്ചില്ല. ഇവരുടെ അഴിമതിയുള്‍പ്പെടെയുള്ള വൃത്തികേടുകള്‍ മാധ്യമങ്ങള്‍ എന്നും വാര്‍ത്തകളാക്കിയിരുന്നു.

അക്കാലത്ത് സഞ്‌ജൈഗാന്ധി മുതിര്‍ന്ന പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന ഒരു ഹോസ്റ്റലിന്റെ മതില്‍ ചാടിക്കടന്നത് വലിയ വാര്‍ത്തയായി. ഇന്ത്യ ഇതുവരെ കണ്ടതില്‍ വച്ചേറ്റവും വലിയ അഴിമതിയായിരുന്നു സഞ്‌ജൈഗാന്ധിയുടെ മാരുതികാര്‍ പദ്ധതി. അയാള്‍ അക്കാലത്ത് പുളച്ചുമറിയുകയായിരുന്നു. അങ്ങനെ എല്ലാവിധത്തിലും ഇന്ദിരാ സര്‍ക്കാര്‍ വെറുക്കപ്പെട്ടിരുന്നു.

1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് ഇരുപത്തിയൊന്നു വരെ 21 മാസം നീണ്ടു നിന്ന അടിയന്തിരാവസ്ഥയ്ക്കു ശേഷം രാജ്യം തെരഞ്ഞെടുപ്പിലേക്കു പോയി. അപ്പോഴേക്കും ഇന്ദിരാഗാന്ധിക്കെതിരെ ശക്തമായ പ്രതിപക്ഷ നിര ഒരുങ്ങിക്കഴിഞ്ഞിരുന്നു. കോണ്‍ഗ്രസ് ഒ, സ്വതന്ത്രാപാര്‍ട്ടി, സോഷ്യലിസറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ഭാരതീയ ജനസംഘം, ലോക് ദള്‍, എന്നിവരെ കൂടാതെ കോണ്‍ഗ്രസില്‍ നിന്നും പുറത്തു വന്ന് ജഗജീവന്‍ റാമും എച്ച്.എന്‍.ബഹുഗുണയും നന്ദിനി സദ്പതിയും ചേര്‍ന്നു രൂപം നല്‍കിയ 'കോണ്‍ഗ്രസ് ഫോര്‍ ഡമോക്രസി'യും ചേര്‍ന്നതായിരുന്നു ജനതാമുന്നണി. 542 അംഗ ലോക്‌സഭയില്‍ 295 സീറ്റു നേടിക്കൊണ്ടാണ് ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നത്. 1977 മാര്‍ച്ച് 24-ന് മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി ചുമതലയേറ്റു. 1979 ജൂലൈ വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. പിന്നെ എല്ലാം ശിഥിലമായി. അത് മറ്റൊരു ചരിത്രം.

മേല്‍ സൂചിപ്പിച്ച ഭരണമാറ്റവും അതു സൃഷ്ടിച്ച ഓളങ്ങളുമായി ഇപ്പോഴത്തെ ഭണണമാറ്റത്തിന് എന്തെങ്കിലും സാമ്യമുണ്ടോ...? ഇല്ലെന്നു പറയാന്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല. പരിശോധിക്കാം.

ഇന്ദിരാഗാന്ധിയുടെ സ്വാച്ഛാധിപത്യവും അഴിമതിയുമായിരുന്നു അന്നത്തെ ഏറ്റവും വലിയ വിഷയം. രാജ്യമൊട്ടാകെ അത് ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. കോണ്‍ഗ്രസിനതകത്തുതന്നെ ചന്ദ്രശേഖറിനേപ്പോലുള്ളവര്‍ ഇന്ദിരാഗാന്ധിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തി. അത് പാര്‍ട്ടിയുടെ എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നു.

വിലക്കയറ്റം രൂക്ഷമായിരുന്നു. അതിനെതിരെയുള്ള ആദ്യ പൊട്ടിത്തെറിയാണ് ഗുജറാത്തില്‍ കണ്ടത്. മറ്റു സംസ്ഥാനങ്ങളും സമാനാസ്ഥയിലായിരുന്നു. പിന്നെ അടിയന്തിരാവസ്ഥയില്‍ അരങ്ങേറിയ കൊടും ക്രൂരതകള്‍, മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സെന്‍സര്‍ഷിപ്പ്. ജയപ്രകാശ് നാരായണന്‍ ഉള്‍പ്പെടെയുള്ള വലുതും ചെറുതുമായ നേതാക്കളുടെ നിയമവിരുദ്ധമായ അറസ്റ്റുകള്‍. പ്രയോഗത്തില്‍ കൊണ്ടു വന്ന കരിനിയമങ്ങള്‍. അടിന്തിരാവസ്ഥ പിന്‍വലിച്ചയ്ക്കപ്പെട്ടതോടെ ഇതെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞു വന്നു.

ഇതിനെല്ലാം ഉപരിയായിരുന്നു പ്രതിപക്ഷത്തെ ആശയപരമായും പ്രായോഗികമായും നയിക്കാന്‍ ജയപ്രകാശ് നാരായണനെപ്പോലൊരു നേതാവിനെ കിട്ടയതും. അങ്ങനെ എല്ലാ അര്‍ഥത്തിലും പൊട്ടിത്തെറിക്കാന്‍ നിന്നൊരു ജനതയുടെ മുന്നിലേക്കാണ് 1977-ലെ തെരഞ്ഞെടുപ്പുവരുന്നത്. അവര്‍ കരുതിവച്ചതുപോലെയാണ് പെരുമാറിയതും. എല്ലാം വേണ്ട സമയത്ത് വേണ്ടതുപോലെ ഒന്നിച്ചു വന്നു.

മേല്‍പ്പറഞ്ഞതുമായി താരതമ്യം ചെയ്യാന്‍ ബി.ജെ.പി സര്‍ക്കാരുമായി ബന്ധപ്പെട്ട് എന്താണ് കാര്യമായുള്ളത്.....? അഴിമതിയുടെ കാര്യം തന്നെ എടുക്കാം. കഴിഞ്ഞ എട്ടുവര്‍ഷമായി ഒരു അഴിമതി ആരോപണം പോലും കൊണ്ടു വരാന്‍ പ്രതിപക്ഷത്തിനായിട്ടില്ല. മറ്റെന്തുകുറ്റം പറഞ്ഞാലും മോദിസര്‍ക്കാര്‍ അഴിമതി സര്‍ക്കാരാണെന്നു പറയാന്‍ കഴിയില്ല. പാര്‍ട്ടിയില്‍ കാര്യമായ ഭിന്നതകള്‍ ഒന്നുമില്ല. ചില സംസ്ഥാനഘടകങ്ങളില്‍ ചില അസ്വാരസ്യങ്ങളുണ്ടെന്നതൊഴിച്ചാല്‍. അതെല്ലാം പരിഹരിക്കാന്‍ കഴിവും ഇച്ഛാശക്തിയുമുള്ള നേതൃത്വം ദേശീയ തലത്തില്‍ ബി.ജെ.പി യ്ക്കുണ്ട്. ചുരുക്കത്തില്‍ എട്ടു വര്‍ഷത്തെ ഭരണത്തിനു ശേഷവും ഭരണ വിരുദ്ധവികാരമെന്നൊരു കാര്യം ബി.ജെ.പി നേരിടുന്നില്ല. അതൊരു ചെറിയ കാര്യമല്ല.

തെരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം ശേഷിക്കുന്നുണ്ടെങ്കിലും ഇപ്പോഴേ അവര്‍ കൃത്യതയോടെ കാര്യങ്ങള്‍ നീക്കിത്തുടങ്ങിയിട്ടുണ്ട്. പ്രതീക്ഷകള്‍ ഒന്നുമില്ലാത്ത കേരളത്തേപ്പോലും മാറ്റി നിറുത്തിയിട്ടുമില്ല. മസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളേയും ദളിതരേയും ആകര്‍ഷിക്കാനും കൂടെ നിറുത്താനുമുള്ള വലിയ പദ്ധതികള്‍ ആവിഷ്‌കരിക്കുക മാത്രമല്ല പ്രയോഗത്തില്‍ കൊണ്ടുവരികയും ചെയ്തു. ഇങ്ങനെ എണ്ണയിട്ട യന്ത്രം പോലെയാണ് ബി.ജെ.പി യും സര്‍ക്കാരും പ്രവര്‍ത്തുന്നത്. ഒരു നിമിഷവും അവര്‍ വെറുതേ കളയുന്നില്ല. എഴുപതുകളുടെ തുടക്കവര്‍ഷങ്ങളില്‍ ഇന്ദിരാഗാന്ധി നേരിട്ടതൊന്നും പാര്‍ട്ടിയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ പൊതുജനത്തില്‍ നിന്നോ മോദിക്ക് നേരിടേണ്ടിവരുന്നില്ല എന്നു ചുരുക്കം.

എന്നാല്‍ ചില കുറവുകള്‍ എന്‍.ഡി.എ യ്ക്ക് വിശേഷിച്ച് ബി.ജെ.പി യ്ക്കുണ്ട്. ഉത്തര്‍ പ്രദേശ് പോലുള്ള ചില വടക്കന്‍ സംസ്ഥാനങ്ങളില്‍ അരങ്ങേറുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍, പെട്രോള്‍ വിലവര്‍ധന, പൊതുവേ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന എന്നിവ. ഇതു ചെറിയ ബുദ്ധിമുട്ടുകള്‍ അവര്‍ക്കുണ്ടാക്കിയേക്കും. പ്രതിപക്ഷ നേതാക്കളെ ഒതുക്കാന്‍ ഇ.ഡിയെപ്പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു എന്ന ആക്ഷേപവും നിലവിലുണ്ട്. എന്നാല്‍ ഇത്തരം സംവിധാനങ്ങളെ ദുരുപയോഗിച്ചതിന്റെ വലിയൊരു ചരിത്രം കോണ്‍ഗ്രസിനുണ്ടെന്ന കാര്യം പഴയതലമുറക്കാരെങ്കിലും ഓര്‍മിക്കും.

അവര്‍ ചെയ്തിന്റെ നൂറിലൊന്നു പോലും ചെയ്യാന്‍ എട്ടുവര്‍ഷമായിട്ടും മോദിക്കു കഴിഞ്ഞിട്ടില്ല എന്ന കാര്യം അവര്‍ ഓര്‍ക്കും. ഇതിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവന്ന പ്രതിഷേധങ്ങള്‍ക്ക് കാര്യമായ പ്രതികരണങ്ങളുണ്ടാക്കാന്‍ കഴിയാതെ പോയതും ഇങ്ങനെയൊരു ചരിത്രം ജനം ഓര്‍മിക്കുന്നതുകൊണ്ടാകാം. അതിനാല്‍ അതൊന്നും ഫലം കാണില്ല. അഗ്നിപഥുമായി ബന്ധപ്പെട്ട് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച പ്രതിഷേധവും ഏറ്റില്ല. കര്‍ഷക പ്രക്ഷേഭത്തിന്റെ കാര്യവും അങ്ങനെ തന്നെ. വലിയൊരു പ്രക്ഷോഭമായി അതുമാറുമെന്ന് കരുതിയെങ്കിലും ഏശിയില്ല.

കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയില്‍ എന്‍.ഡി.എ ഘടക കക്ഷികളായിരുന്ന എട്ടുപാര്‍ട്ടികള്‍ മുന്നണി വിട്ടു പോയിട്ടുണ്ട്. ജനതാദള്‍ യു, ശിരോമണി അകാലിദള്‍, ശിവസേന, പി.ഡി.പി, തെലുഗുദേശം പാര്‍ട്ടി, ഓള്‍ ജാര്‍ഖണ്ഡ് വിദ്യാര്‍ഥി യൂണിയന്‍, സുഖല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി, രാഷ്ട്രീയ ലോക് താന്ത്രിക്ക് പാര്‍ട്ടി, ബോഡോ പീപ്പിള്‍സ് ഫ്രണ്ട്, ഗൂര്‍ഖ ജനമുക്തി മോര്‍ച്ച, ഗോവ ഫോര്‍വേഡ് പാര്‍ട്ടി, എം.ഡി.എം.കെ, ഡി.എം.ഡി.കെ എന്നിവ. എന്നാല്‍ ഇതില്‍ നിധീഷിന്റെ ജനതാദള്‍ യു ഒഴിച്ച് മറ്റു പാര്‍ട്ടികള്‍ക്കൊന്നും ഒരു തെരഞ്ഞടുപ്പില്‍ കാര്യമായ സ്വാധീനമൊന്നും ചെലുത്താന്‍ കഴിയുന്നവയല്ല. മാത്രമല്ല അധികാരത്തില്‍ മാത്രം താല്‍പര്യമുള്ള ഇവര്‍ അടുത്ത തെരഞ്ഞെടുപ്പു വരുമ്പോഴേക്കും എന്‍.ഡി.എ യിലേക്ക് തിരിച്ചു പോകാനുള്ള സാധ്യതയും നിലനില്‍ക്കുണ്ട്.

മറ്റൊന്ന് ആകെ 40 ലോക്‌സഭാ സീറ്റുകളാണ് ബിഹാറിലുള്ളത്. നിധീഷിന്റെ പുതിയ സംഖ്യം ഇതില്‍ 25 സീറ്റുകള്‍ കൊണ്ടു പോയാലും ബാക്കി പതിനഞ്ചു സീറ്റുകള്‍ ബി.ജെ.പി യ്ക്ക് ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. ഇവിടെ കുറയുന്ന സീറ്റുകള്‍ മറ്റുള്ളിടങ്ങളില്‍ നിന്നുറപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. അതിനാല്‍ ബി.ജെ.പി യ്ക്ക് ഭയപ്പെടാനൊന്നുമില്ല.

എന്നാല്‍ ബി.ജെ.പി യ്ക്ക് ഭീഷണിയാകാന്‍ സാധ്യതയുള്ളൊരു ഘടകത്തെ അവഗണിക്കാനാകില്ല. നിധീഷ് 'കുറുമി' എന്ന ഒ.ബി.സി വിഭാഗത്തില്‍ പെടുന്ന നേതാവാണ്. ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ഹരിയാന, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ കുര്‍മികള്‍ക്ക് ഗണ്യമായ സ്വാധീനമുണ്ട്. നിധീഷ് മറുകണ്ടം ചാടിയതോടെ ഇവരുടെ പിന്തുണ ബി.ജെ.പി യ്ക്ക് കുറയുമെന്നാണ് വിലയിരുത്തല്‍. ആകെ പ്രതിപക്ഷത്തിന് നിധീഷിനെക്കൊണ്ട് കിട്ടാന്‍ പോകുന്ന ഗുണം ഇത്രമാത്രമാണ്. ഇത് ബി.ജെ.പി കാണാതെ പോകില്ല. അതിനൊരു മറുവിദ്യ അവര്‍ കണ്ടെത്തുകയും ചെയ്യും.

പ്രതിപക്ഷം നേരിടുന്ന പ്രശ്‌നങ്ങളോ...? അവരെ നയിക്കാന്‍ ഒരു ജയപ്രകാശ് നാരായണന്‍ ഇല്ല. വാളുപോലെ ഉയര്‍ത്തിപ്പിടിക്കാന്‍ കാര്യമായ ആക്ഷേപങ്ങളുമില്ല. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ നിലവിലുള്ള സീറ്റെങ്കിലും അവര്‍ക്ക് നിലനിര്‍ത്താാനാകുമോ എന്ന സംശയം തന്നെയുണ്ട്. പ്രതിപക്ഷത്തെ ഒന്നാകേ നയിക്കേണ്ട രാഹുല്‍ ഗാന്ധി ഒഴിഞ്ഞുമാറി നടക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം പോലും ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല. തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് ഒരു ഭാരത യാത്രയ്ക്ക് അദ്ദേഹം ഒരുങ്ങുന്നുണ്ട്.

എന്നാല്‍ അതൊന്നും ഏശാന്‍ പോകുന്നില്ല. കാരണം അത്രയ്ക്ക് ദുര്‍ബലമാണ് എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ അവസ്ഥ. ഗ്രൂപ്പുവഴക്കുകളും തമ്മില്‍ പോരും കൊണ്ട് ആ പ്രസ്ഥാനം തന്നെ ശൈഥില്യത്തിലാണ്. ഓരോ ദിവസവും ബി.ജെ.പി യിലേക്ക് മാറിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാര്‍ത്തകളാണ് മാധ്യമങ്ങളില്‍. ഇത് പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയെത്തന്നെ തകര്‍ത്തിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ എങ്ങനെ വിശ്വസിക്കുമെന്ന സംശയത്തിലാണ് പ്രതിപക്ഷത്തെ മറ്റു കക്ഷികള്‍.

നിധീഷും കൂടി എത്തിയതോടെ പ്രതിപക്ഷത്തിന്റെ പ്രധാന മന്ത്രി സ്ഥാനാര്‍ഥികള്‍ മൂന്നായി. രാഹുല്‍ ഗാന്ധി, മമതാബാനര്‍ജി, പിന്നെ നിധീഷും. ഇനിയും ചിലര്‍കൂടി പ്രത്യക്ഷപ്പെട്ടേക്കാം. ഇതില്‍ രാഹുല്‍ ഗാന്ധിക്കുമാത്രമാണ് ഒരു ദേശീയ ഇമേജുള്ളത്. മറ്റുള്ള രണ്ടു പേരും സംസ്ഥാന രാഷ്ട്രീയക്കാര്‍ തന്നെ. ആ രണ്ടു പേര്‍ക്കും ബി.ജെ.പിയുമായി ബന്ധപ്പെട്ട് സ്ഥാനങ്ങള്‍ നേടിയതിന്റെ വലിയൊരു ചരിത്രവുമുണ്ട്. എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് ഇനിയും അവര്‍ക്ക് അങ്ങോട്ടേക്കുതന്നെ പോകാം.

ഇപ്പോള്‍ പ്രതിപക്ഷത്തുള്ള സ്റ്റാലിന്റെ ഡി.എം.കെ. യുമായി മോദി അടുക്കുന്നു എന്ന കാര്യവും രഹസ്യമല്ല. ഇ.ഡി.വലയ്ക്കുന്ന തൃണമൂലിനെ രക്ഷിക്കാന്‍ മമത തന്നെ അങ്ങോട്ടു പൊയ്ക്കൂടെന്നില്ല. പ്രധാന മന്ത്രിയായില്ലെങ്കില്‍ ഒരു ഉപപ്രധാന മന്ത്രിയെങ്കിലുമാകാന്‍ അറുപത്തിയേഴുകാരിയായ മമത ആഗ്രഹിച്ചു കൂടെന്നുമില്ല. അങ്ങനെ വന്നാല്‍ ബി.ജെ.പി യ്ക്ക് എന്താണ് ഭയക്കാനുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ലോകസഭാ തിരഞ്ഞെടുപ്പ് ഏറ്റവും നിര്‍ണായകം ആണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി  (4 hours ago)

വിമാനത്തില്‍ 15-കാരിക്ക് നേരേ ലൈംഗികാതിക്രമം... 31-കാരനായ ടെക്കി യുവാവ് അറസ്റ്റില്‍  (4 hours ago)

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്പനിയുടെ ഹര്‍ജിയില്‍ കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി  (4 hours ago)

നെബ്രാസ്‌കയില്‍ 17 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 45 കാരിയായ അധ്യാപിക അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ മഴ ലഭിക്കും... കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (4 hours ago)

മദ്യപിച്ച് ജോലിക്കെത്തിയ നൂറോളം ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിയില്‍ കര്‍ശന നടപടി  (4 hours ago)

പാലത്തിന്റെ തൂണിലിടിച്ച് തോണി മറിഞ്ഞ് ഝലം നദിയില്‍ ആറു പേര്‍ മുങ്ങി മരിച്ചു  (5 hours ago)

ബിജെപി എന്നാല്‍ ഭാരതീയ ബോണ്ട് പാര്‍ട്ടിയാണെന്ന് ബൃന്ദ കാരാട്ട്  (5 hours ago)

നടിയെ ആക്രമിച്ച കേസ്... അന്വേഷണ റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി  (9 hours ago)

യുഡിഎഫിൻ്റെ ശ്രമം കേരളത്തിൽ വിലപ്പോകില്ല ; യുഡിഎഫ് നേതൃത്വവും സ്ഥാനാർത്ഥിയും അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല; വടകരയിൽ കെ.കെ ശൈലജക്കെതിരായ സൈബർ അക്രമണത്തെ അപലപിക്കുന്നുവെന്ന് സി.പി.ഐ എം സം  (10 hours ago)

സ്‌കൂളുകളില്‍ ഭക്ഷ്യ വിഷബാധയേറ്റ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടും ഗുണനിലവാര പരിശോധന വേണ്ടെന്ന് തീരുമാനിച്ചത് നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണ്; സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസന്‍  (10 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷ  (10 hours ago)

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ​ഗാന്ധി 20ന് കേരളത്തിലെത്തും; രാഹുൽ​ഗാന്ധിക്കൊപ്പം 24ന് വയനാട്ടിൽ എത്തും  (10 hours ago)

കെകെ ശൈലജയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പി രാജീവ്  (10 hours ago)

തൃശൂരിൽ ലോകസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പര്യടനം പൂർത്തിയാക്കുമ്പോൾ സുരേഷ് ഗോപിക്ക് കുടുംബ സദസ്സുകളുടെങ്ങളുടെ പിന്തുണയും അംഗീകാരവും ഏറുന്നു; കുടുംബ യോഗങ്ങളിൽ ആവേശമായും വികസന ആശയങ്ങൾ പങ  (10 hours ago)

Malayali Vartha Recommends