Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... കേരളത്തിന്റെ ദീര്‍ഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍


വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഭാര്യ ഭർത്താക്കന്മാർ... രാവിലെ കാണുന്നത് മരിച്ച നിലയിൽ..പരസ്പരം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി.. നടുക്കത്തിൽ അയൽവാസികൾ..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്സ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ പ്രധാന താരമായി മോഹൻലാൽ..ലാൽ പ്രതിസ്ഥാനത്തുള്ള ആനക്കൊമ്പ് കേസ് സജീവമാക്കാൻ സി പി എം ശ്രമം തുടങ്ങി..


തലസ്ഥാനം വളഞ്ഞ് കമാൻഡോസ്..കരയിലും ആകാശത്തും കടലിലും ഒരേസമയം പഴുതടച്ച സുരക്ഷ..എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും..


ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ സംസ്ഥാനത്തിൻ്റെ സ്വൈര്യ ജീവിതത്തെ ബാധിക്കുന്ന സാഹചര്യത്തിൽ അകമ്പടി വാഹനങ്ങൾക്ക് പാർട്ടിയുടെ പൂട്ട് വരുന്നു...!. അകമ്പടി വാഹനങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധി പരമാവധി നിയന്ത്രിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്ക് രഹസ്യ നിർദ്ദേശം നൽക്കി...!!

14 FEBRUARY 2023 12:58 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടിവാഹനത്തിന്‍റെ അമിത വേഗതയിൽ പാലാ ഫസ്റ്റ് ക്ലാസ്സ്‌ ജൂഡിഷ്യൽ കോടതി മാജിസ്‌ട്രേറ്റ് കോടതി റിപ്പോർട്ട്‌ തേടിയതും പാർട്ടി ഇടപെടലിന് കാരണമായിട്ടുണ്ട്.


പാലാ കോഴ ഭാഗത്ത് വെള്ളിയാഴ്ച്ച മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടി വാഹനം അപകടരമായ രീതിയിൽ പോയതിനെ കുറിച്ചാണ് കുറുവിലങ്ങാട് എസ് എച്ച് ഒ യോട് കോടതി റിപ്പോർട്ട്‌ ആവശ്യപ്പെട്ടത്. മജിസ്‌ട്രേറ്റിന്‍റെ വാഹനം ഉൾപ്പടെ അപകടത്തിലാഴ്ത്തുന്ന വിധത്തിലായിരുന്നു പൊലീസ് അകമ്പടി വാഹനം കടന്ന് പോയത്.

 

 

 

 


സംഭവത്തിൽ കുറുവിലങ്ങാട് എസ് എച്ച് ഒ യെ കോടതിയിൽ വിളിച്ചു വരുത്തിയാണ് ഫസ്റ്റ് ക്ലാസ്സ്‌ ജൂഡിഷ്യൽ കോടതി മജിസ്‌ട്രേറ്റ് ജി പദ്മകുമാർ റിപ്പോർട്ട്‌ തേടിയത്. സാധാരണക്കാർക്ക് റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്നും കോടതി എസ് എച്ച് ഒ യോട് ചോദിച്ചു. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട്‌ 17 ന് മുൻപ് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.ഇത് മുഖ്യമന്ത്രിക്ക് ഏൽപ്പിച്ച കളങ്കം ചില്ലറയല്ല. ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസ് പാലാ മജിസ്ട്രേറ്റിനെതിരെ പരാതി നൽകാനാണ് ആലോചിച്ചത്. വിനാശകാലേ വിപരീത ബുദ്ധി എന്ന മട്ടിൽ നീങ്ങുന്ന മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻെറ ഓഫീസിനും മജിസ്ട്രേറ്റിൻെറ ഇടപെടൽ തീരെ രുചിച്ചില്ല. എന്നാൽ ഇങ്ങനെ ഇടപെടാൻ ധൈര്യമുള്ള മജിസ്ട്രേറ്റിനെ തൊടാനും മുഖ്യമന്ത്രിക്ക് ഭയമാണ്.കാരണം കേരളം മുഴുവൻ ഇപ്പോൾ പാലാ മജിസ്ട്രേറ്റിന് പിന്നിൽ അണിനിരക്കുകയാണ്.

 

 

 

 

 


ഇന്ധനവിലയിലെ സെസ് തീരുമാനത്തിനെതിരായ പ്രതിഷേധങ്ങൾ ഒഴിവാക്കാനായി മുഖ്യമന്ത്രിക്ക് വൻ പൊലീസ് സുരക്ഷയാണ് കഴിഞ്ഞ ദിവസം മുതൽ ഒരുക്കിയിട്ടുള്ളത്. വഴിയിൽ കരിങ്കൊടി പ്രതിഷേധം അടക്കം ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് മുഖ്യമന്ത്രിക്ക് പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടുള്ളത്. അതിനിടയിലാണ് മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കാൻ നാല് വയസ്സുകാരന് മരുന്ന് വാങ്ങാൻപോയ അച്ഛനെ തടഞ്ഞ് പൊലീസിന്‍റെ ഭീഷണി എന്ന വാർത്ത കൊച്ചിയിൽ നിന്ന് പുറത്തുവന്നത്. കാലടി കാഞ്ഞൂരിൽ ഇന്നലെയാണ് സംഭവം നടന്നത്. പൊലീസ് അതിക്രമം ചോദ്യം ചെയ്ത മെഡിക്കൽ ഷോപ്പ് ഉടമയോട് കട പൂട്ടിക്കുമെന്നും എസ് ഐ ഭീഷണിപ്പെടുത്തി.

 

 

 

 

 


നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പോയി മടങ്ങുമ്പോഴാണ് കോട്ടയം സ്വദേശിയായ ശരത്തിന്‍റെ നാല് വയസ്സുള്ള കുഞ്ഞിന് പനി ശക്തമായത്. ഞായറാഴ്ച ആയതിനാൽ ഏറെ അന്വേഷിച്ചാണ് കാഞ്ഞൂരിൽ കട കണ്ടുപിടിച്ചത്. മരുന്ന് വാങ്ങാൻ വാഹനം നിർത്താൻ നോക്കിയപ്പോൾ ആദ്യം പൊലീസ് സമ്മതിച്ചില്ല. അതുവഴി മുഖ്യമന്ത്രി കടന്നുപോകുന്നു എന്നതായിരുന്നു കാരണം. പൊലീസ് നിർദ്ദേശം പാലിച്ച് 1 കിലോമീറ്റർ പോയിട്ടും കടയില്ലാതെ വന്നപ്പോഴാണ് തിരിച്ചെത്തി ഇതേ കടയിൽ നിന്ന് മരുന്ന് വാങ്ങിയത്. ഇതോടെ നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ അടുത്തേക്കെത്തി തട്ടിക്കയറുകയായിരുന്നു എന്ന് ശരത് പറഞ്ഞു.

 

 

 

 


ശരത്തിനെയും സഹോദരനെയും എസ് ഐ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ മരുന്ന് കട ഉടമ മത്തായിയും സ്ഥലത്ത് എത്തി. വിഷയത്തിൽ ഇടപെട്ടപ്പോൾ തന്‍റെ കട അടച്ച് പൂട്ടിക്കുമെന്നായിരുന്നു പൊലീസിന്‍റെ വെല്ലുവിളിയെന്ന് മെഡിക്കൽ ഷോപ്പ് ഉടമ മത്തായി വ്യക്തമാക്കി. മരുന്ന് പോലും വാങ്ങാൻ സമ്മതിക്കാതെ പൊലീസ് നടത്തിയ ഈ സുരക്ഷാ ക്രമീകരണം നാട്ടുകാരിലും പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ ശരത് ആലുവ പൊലീസ് മേധാവിക്കും, മുഖ്യമന്ത്രിയ്ക്കും പരാതി നൽകി. പക്ഷേ ഒരു ഫലവുമുണ്ടാകാൻ സാധ്യതയില്ല.കാരണം ഇത്തരം മാനുഷികമായ വികാരങ്ങൾ മുഖ്യമന്ത്രിക്ക് അത്ര പരിചിതമല്ല.

 

 

 

 


തമിഴ്നാട്ടിലാണ് ഇത്തരം അകമ്പടിയാത്രകൾ പതിവുണ്ടായിരുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അകമ്പടി വാഹനത്തില്‍ ഉള്‍പ്പെട്ട പൈലറ്റ് വാഹനത്തില്‍ ചെന്നൈ കോര്‍പ്പറേഷന്‍ മേയര്‍ പ്രിയയും കമ്മിഷണറും തമിഴ്നാട്ടിലെ മുതിര്‍ന്ന ഐഎഎസ് ഓഫിസറുമായ ഗഗന്‍ദീപ് സിങ് ബേദിയും തൂങ്ങിനിന്നു യാത്ര ചെയ്തത് വലിയ വാർത്തയായി മാറിയിരുന്നു.. മന്‍ഡോസ് ചുഴലിക്കാറ്റ് നാശം വിതച്ച നഗരത്തിലെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തിയപ്പോഴാണു മേയറും കമ്മിഷണറും അകമ്പടി വാഹന വ്യൂഹത്തിലെ ഇന്നോവ കാറില്‍ തൂങ്ങിനിന്നു യാത്ര ചെയ്തത്. കാശിമേട് മത്സ്യബന്ധന തുറമുഖത്ത് ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങള്‍ നേരിട്ടുപരിശോധിക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രിയും സംഘവും.

 

 

 

 


മത്സ്യത്തൊഴിലാളികളുമായും തുറമുഖത്തിലെ ജീവനക്കാരുമായി സംസാരിച്ച ശേഷമാണു തകര്‍ന്ന ബോട്ടുകള്‍ ഉള്ളഭാഗത്തേക്ക് മുഖ്യമന്ത്രി നീങ്ങിയത്. തുറമുഖത്തിന്റെ പ്രധാന ഭാഗത്തു നിന്ന് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അതിവേഗത്തില്‍ നീങ്ങിയതോടെ മേയറും കമ്മിഷണറും അകമ്പടി വാഹനത്തില്‍ കയറുകയായിരുന്നു. വാഹനം ഒതുക്കി ഉള്ളിലേക്കു കയറാന്‍ സമയമില്ലാതിരുന്നതോടെ ഇരുവരും തൂങ്ങിനിന്നുയാത്ര ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണു സാധാരണ ഇങ്ങനെ യാത്ര ചെയ്യാറുള്ളത്. ഇതിനായി കാറില്‍ പ്രത്യേക ചവിട്ടു പടികള്‍ നിര്‍മിച്ചിട്ടുണ്ട്. ജനക്കൂട്ടത്തിനിടയിലേക്കു പോകുമ്പോള്‍ ഈചവിട്ടുപടിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും. ഇവര്‍ ഇറങ്ങിച്ചെന്നാണു മുന്നിലെ തടസങ്ങള്‍ നീക്കുന്നതും. ഈചവിട്ടുപടിയിലാണു മേയറും കമ്മിഷണറും കയറിയത്.

 

 

 

 


മേയറും കമ്മിഷണറും തൂങ്ങിനിന്നു യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു നിമിഷങ്ങള്‍ക്കകം വൈറലായി. വിമര്‍ശനവും ഉയര്‍ന്നു. ഇതോടെ കോര്‍പ്പറേഷന്‍ വിശദീകരണവുമായി രംഗത്തെത്തി. മേയറും കമ്മിഷണറും വന്ന വാഹനങ്ങള്‍ ഹാര്‍ബറിനു പുറത്താണു പാര്‍ക്കു ചെയ്തിരുന്നത്. പെട്ടെന്നു മുഖ്യമന്ത്രി ബോട്ടുകള്‍ തകര്‍ന്ന ഭാഗത്തേക്കു പോയപ്പോള്‍ ഒപ്പമെത്താനായി അകമ്പടി വാഹനത്തില്‍ കയറുകയായിരുന്നു എന്നാണു വിശദീകരണം. അതേ സമയം നടപടി അനുചിതമായെന്നു പരക്കെ വിമര്‍ശനമുയര്‍ന്നു. നഗരത്തിന്റെ പ്രഥമ പൗരയാണു മേയറെന്നും സ്ഥാനത്തിനു നിരക്കാത്ത നടപടിയാണു തുങ്ങിയുള്ള യാത്രയെന്നുമാണ് ഉയർന്ന വിമര്‍ശനം. കേരളത്തിലും ഇത്തരം സംഭവങ്ങൾ നടക്കാവുന്നതാണ് .

 

 

 

 


പൊലീസിന്റെ ശുപാർശ പ്രകാരമാണ് വെള്ള ഇന്നോവ ക്രിസ്റ്റ കാറിൽനിന്ന് കറുത്ത ഇന്നോവയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര മാറ്റിയത്. ഇതുവരെയുള്ള മുഖ്യമന്ത്രിമാരെല്ലാം വെള്ള നിറമുള്ള കാറുകളിലാണ് യാത്രചെയ്തിരുന്നത്. ആദ്യമായാണ് കറുത്ത ഒന്നാംനമ്പർ സ്റ്റേറ്റ് കാർ സെക്രട്ടേറിയറ്റിന്റെ നോർത്ത് ബ്ലോക്കിനു മുന്നിൽ ഗമയോടെ കിടക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോഡി അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള കറുത്ത മേഴ്സിഡീസ് മെയ്ബാ എസ്-650 കാറിലേക്ക് യാത്ര മാറ്റിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും കറുത്ത കാറിലേക്ക് ഔദ്യോഗിക യാത്രകൾ മാറ്റിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് എ.കെ.ജി സെന്ററിലേക്കായിരുന്നു കറുത്ത ഇന്നോവയിൽ മുഖ്യമന്ത്രിയുടെ ആദ്യ യാത്ര.

 

 

 

 

 

 

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിൽ ഉൾപ്പെടുത്താൻ കറുത്ത നിറത്തിലുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ടാറ്റയുടെ രണ്ട് ഡാർക്ക് എഡീഷൻ ഹാരിയറുകളും വാങ്ങാനായിരുന്നു പൊലീസിന്റെ ശുപാർശ. ഡി.ജി.പിയായിരിക്കെ ലോക്നാഥ് ബെഹറയാണ് പൈലറ്റ് വാഹനങ്ങളുടെ നിറം മാറ്റാൻ ശുപാർശ ചെയ്തത്. പൈലറ്റ്, എസ്കോർട്ട് കാറുകൾ വാങ്ങാൻ പൊലീസിന് പ്രത്യേക ഫണ്ടിൽ നിന്ന് 62.46ലക്ഷം രൂപ അനുവദിച്ചിരുന്നു. നാല് വർഷം പഴക്കമുള്ള രണ്ട് കാറുകൾ വാഹനവ്യൂഹത്തിൽ നിന്ന് മാറ്റി. ലഭിച്ച ആദ്യ കാറാണ് മുഖ്യമന്ത്രി ഉപയോഗിച്ച് തുടങ്ങിയത്. വാഹനവ്യൂഹത്തിലെ പൈലറ്റ്, അകമ്പടി ഉൾപ്പടെ വി.വി.ഐപി സെക്യൂരിറ്റി ബോക്സിൽപെട്ട വാഹനങ്ങളെല്ലാം കറുത്ത നിറത്തിലേക്ക് മാറും.

 

 

 

 


രാത്രി സുരക്ഷയ്‌ക്ക് മികച്ചത് കറുപ്പ് നിറമാണ് എന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രി പിണറായി വിജയന് കറുത്ത കാർ വേണമെന്ന് പൊലീസ് ശുപാർശ ചെയ്തത്. രാത്രി ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാൻ കറുത്ത വാഹനങ്ങൾ സഹായിക്കും എന്ന വിലയിരുത്തലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പല രാഷ്ട്രത്തലവന്മാരും ഇത്തരം കാറുകളാണ് ഉപയോഗിക്കുന്നത്. അംബാസിഡർ കാറുകളാണ് മുമ്പ് മന്ത്രിമാർ ഉപയോഗിച്ചിരുന്നത്. സ്ഥാനമേ​റ്റ് ആദ്യദിനങ്ങളിൽ അംബാസിഡറിൽ യാത്രചെയ്‌തെങ്കിലും ഉമ്മൻചാണ്ടി പിന്നീട് ഇന്നോവയിലേക്കു മാറി. പിണറായി വിജയൻ ആദ്യം മുതൽ ഇന്നോവയാണ് ഉപയോഗിച്ചിരുന്നത്. ഭൂരിഭാഗം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇന്നോവ ക്രിസ്​റ്റയാണ് ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിക്കും ഗവർണർക്കുമാണ് സംസ്ഥാനത്ത് ഏറ്റവുമധികം സുരക്ഷയുള്ളത്. മാവോയിസ്റ്റ് ഭീഷണിയടക്കമുള്ളതിനാൽ ഇസ‍ഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്.

 

 

 

 


മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സുരക്ഷയൊരുക്കാൻ എസ്.പി റാങ്കിലുള്ള ഒരു ഡെപ്യൂട്ടി കമ്മിഷണറെ നിയോഗിക്കണമെന്നായിരിക്കും ഡി.ജി.പിയുടെ ശുപാർശ. ക്ലിഫ് ഹൗസിന്റെ സുരക്ഷാകാര്യങ്ങൾ വിലയിരുത്താൻ ഡി.ഐ.ജി സെക്യൂരിറ്റിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ മേൽനോട്ടം ഡെപ്യൂട്ടി കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കണമെന്ന ശുപാർശയും ആഭ്യന്തര വകുപ്പ് അംഗീകരിച്ചിട്ടുണ്ട്. ഇതിനായി പുതിയ തസ്തിക സൃഷ്ടിക്കും.പൊലീസിന്റെ കണ്ണുവെട്ടിച്ച് യൂത്ത്‌ കോൺഗ്രസ് പ്രതിഷേധം ക്ലിഫ് ഹൗസ്‌ ഗേ​റ്റിനു സമീപമെത്തിയതിനെ തുടർന്ന് 2020 നവംബറിൽ, ചാടിക്കടക്കാൻ കഴിയാത്ത വിധത്തിൽ ചുറ്റുമതിലിന്റെ ഉയരം കൂട്ടി മുകളിൽ മുള്ളുവേലി സ്ഥാപിച്ചിരുന്നു. ക്ലിഫ്ഹൗസിനു അകത്തും പുറത്തുമുള്ള സേനാംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കി..

 

 

 

 

 

 

 

ദേവസ്വം ബോർഡ് ജംഗ്ഷനിൽ നിന്ന് ക്ലിഫ് ഹൗസ്‌ റോഡിലേക്ക് യാത്രക്കാരെ കർശന പരിശോധനയ്ക്ക്‌ ശേഷമേ കടത്തിവിടൂ. ക്ലിഫ് ഹൗസിലെ വൃക്ഷങ്ങളുടെ ശിഖരങ്ങളിലൂടെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് എളുപ്പത്തിൽ ഇറങ്ങാൻ കഴിയുമെന്ന പൊലീസ് റിപ്പോർട്ടിനെത്തുടർന്ന് ശിഖരങ്ങൾ മുറിച്ചുമാറ്റി. ക്ലിഫ് ഹൗസിന് മുന്നിലെ ഗാർഡ് റൂമിന്റെ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് വാച്ച് ടവറിന്റേതിനു തുല്യമാക്കി. നിലവിലുണ്ടായിരുന്നതിന് പുറമേ ഒരു സി.സി.ടിവി കാമറ കൂടി ദേവസ്വം ബോർഡ് ജംഗ്ഷനിൽ സ്ഥാപിച്ചു. വൈദ്യുതി മുടക്കമില്ലാതെ ലഭിക്കാൻ ഒരു ജനറേ​റ്റർ കൂടി സ്ഥാപിച്ചിട്ടുമുണ്ട്.

 

 

 

 

 

 

ക്ലിഫ്ഹൗസ് പ്രത്യേക സുരക്ഷാമേഖലയായി നേരത്തേ പ്രഖ്യാപിച്ചിരുന്നു. പൊലീസ് ആക്ടിലെ 83(2)വകുപ്പ് പ്രകാരം ജനങ്ങളുടെ പ്രവേശനത്തിനും കെട്ടിടങ്ങളുടെ ഉപയോഗത്തിനുമടക്കം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾക്കും വാഹനങ്ങൾക്കും നിയന്ത്രണവും പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തി. നന്തൻകോട് ജംഗ്ഷനപ്പുറം പ്രകടനം, പ്രതിഷേധം എന്നിവ പാടില്ല. 100 മീറ്ററിൽ ഉച്ചഭാഷണിയും 500 മീറ്ററിൽ ഡ്രോണും പാടില്ല. നാലുചുറ്റുമുള്ള റോഡുകളിൽ സ്പീഡ് ബ്രേക്കറുകളുണ്ടാക്കും. ക്ലിഫ്ഹൗസിന് സമീപത്തൂടെയുള്ള വൈ.എം.ആർ- ദേവസ്വംബോർഡ് റോഡിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുള്ള സെക്രട്ടേറിയറ്റും അതീവസുരക്ഷാ മേഖലയാണ്. ഇപ്പോൾ മുഖ്യൻ ഉപയോഗിക്കുന്നത് കിയാ കാർണിവൽ ആണ്.

 

 

 

 


പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി വാങ്ങിയ, അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള ജർമ്മൻ നിർമ്മിത മെഴ്സിഡീസ്‌ മെയ്ബാ എസ് 650 കാറിന് 12കോടിയോളം വിലയുണ്ട്. വെടിയുണ്ടയേൽക്കാത്ത ഈ കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 160 കിലോമീ​റ്ററാണ്. 2010 എക്സ്‌പ്ലോഷൻ പ്രൂഫ് വാഹനമാണിത്. രണ്ടുമീ​റ്റർ അകലെയുണ്ടാകുന്ന ഉഗ്രസ്‌ഫോടനം പോലും അതിജീവിക്കാൻ ശേഷിയുണ്ട് ഈ കാറിന്. യാത്രാകാറുകളിൽ ഇന്നുള്ളതിൽ ഏ​റ്റവുമുയർന്ന വി.ആർ10 സുരക്ഷ ഇതിലുണ്ട്. എസ്.പി.ജി ആവശ്യപ്പെട്ട സുരക്ഷാ സംവിധാനങ്ങളാണ് പ്രധാനമന്ത്രിയുടെ കാറിന് ഒരുക്കിയിട്ടുള്ളത്. പ്രധാനമന്ത്രി സഞ്ചരിക്കുന്ന കാറിന്റെ അതേ മോഡലിലുള്ള മ​റ്റൊരു കാറും വാഹനവ്യൂഹത്തിലുണ്ടാകും.

 

 

 

രണ്ടുമീ​റ്റർ അകലെ 15 കിലോഗ്രാം ടി.എൻ.ടി. സ്‌ഫോടനമുണ്ടായാലും കാറിലെ യാത്രക്കാർ സുരക്ഷിതരായിരിക്കും. വിഷവാതക ആക്രമണത്തെ ചെറുക്കാൻ വാഹനത്തിനുള്ളിൽ പ്രത്യേക വായുവിതരണ സംവിധാനമുണ്ട്. തുളയുണ്ടായാൽ സ്വയം അടയ്ക്കുന്ന വസ്തു പൂശിയ ഇന്ധന ടാങ്കാണുള്ളത്. അതിനാൽ തീപിടുത്ത സാദ്ധ്യതയും വെടിയുണ്ടയേറ്റ് കത്തുന്നതുമെല്ലാം ഒഴിവാകും. എച്ച് 64 അപ്പാച്ചി ഹെലികോപ്ടറിൽ ഉപയോഗിക്കുന്ന അതേ വസ്തുവാണിത്. വെടിയുണ്ടയേറ്റാലോ തുളയുണ്ടായാലോ ഓടാനാവുന്ന റൺ ഫ്ളാ​റ്റ് ടയറുകളാണ് പ്രധാനമന്ത്രിയുടെ കാറിന്. പ്രധാനമന്ത്രി ഉപയോഗിച്ചിരുന്ന ബി.എം.ഡബ്ല്യു കാർ എട്ട് വർഷം പഴക്കമുള്ളതായിരുന്നു. ആ തരത്തിലുള്ള കാറിന്റെ ഉത്പാദനം കമ്പനി നിറുത്തിയതുകൊണ്ടാണ് പുതിയ വാഹനം വാങ്ങിയത്. ഇതേ സൗകര്യങ്ങൾ തനിക്കും ലഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും ആഗ്രഹിച്ചേക്കാം.

 

 

 

 

 


എം.വി.ഗോവിന്ദൻ ഏതായാലും ഇക്കാര്യത്തിൽ ജനപക്ഷത്ത് തന്നെയാണ് നിൽക്കുന്നത്. മുഖ്യമന്ത്രിയുടെ പേരിലുള്ള അതിസുരക്ഷാ സംവിധാനങ്ങൾ തങ്ങളെ ബാധിക്കുന്നതായുള്ള ജനങ്ങളുടെ പരാതി പാർട്ടി ഗൗരവമായാണ് എടുക്കുന്നത്. ലോകസഭാ തെരഞ്ഞടുപ്പിന് ഇനി ഒരു വർഷം മാത്രമാണ് ശേഷിക്കുന്നത്. ഇപ്പോൾ തന്നെ ജനങ്ങളെ എതിരാക്കി തുടങ്ങിയാൽ ലോകസഭാ തെരഞ്ഞെടുപ്പിൽ കൂപ്പുകുത്തുമെന്ന് പാർട്ടിക്കറിയാം. ആദ്യവും അവസാനവുമായി ഭയeക്കണ്ടത് ജനങ്ങളെ തന്നെയാണെന്ന് എം.വി.ഗോവിന്ദൻ ഓരോ നിമിഷവും അണികളെ ബോധ്യപ്പെടുത്താറുണ്ട്. മുഖ്യമന്ത്രി കാരണം സി പി എമ്മിന് തന്നെ തലയിൽ മുണ്ടിട്ട് പുറത്തിറ ങ്ങാൻ മാത്രം കഴിയുന്ന സാഹചര്യമാണ് ഇപ്പോഴുളളളത്.

 

 

 

 


എന്നാൽ പാർട്ടി മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിക്കില്ല. മുഖ്യമന്തിക്ക് സുരക്ഷ നൽകുന്ന പിണറായി വിജയന് വ്യക്തിപരമായി ഒരു റോളുമില്ലെന്നാണ് പാർട്ടി പറയുന്നത്. ഇത്തരം കാര്യങ്ങൾ തീരുമാനിക്കുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥ രാണെന്നാണ് പാർട്ടി പറയുന്നത്.അതിനാലാണ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശം നൽകാൻ പൊളിറ്റിക്കൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവൾ എന്റെ കൈകൊണ്ട് ചത്തു..!സൂരജിന്റെ അവസാന സന്ദേശം..! വാട്ട്സ്ആപ്പ് പ്രൊഫൈല്‍ കാട്ടിക്കൂട്ടിയത്..!പ്രവാസികൾക്ക്  (1 hour ago)

KOZHIKODE അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ  (1 hour ago)

പാലക്കാട് വാഹനാപകടത്തില്‍ അമ്മയും മകനും ദാരുണാന്ത്യം...  (2 hours ago)

പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (3 hours ago)

കേദര്‍നാഥിന്റെ ക്ഷേത്രകവാടം തീര്‍ത്ഥാടകര്‍ക്കായി തുറന്നു...  (3 hours ago)

പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി  (3 hours ago)

എല്ലാവര്‍ക്കും എന്റെ നമസ്‌കാരം, ഒരിക്കല്‍ കൂടി ശ്രീ അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വരാന്‍ ..  (3 hours ago)

ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാനായി ശ്രമിക്കുകയും ചെയ്യുന്നവര്‍  (4 hours ago)

ചെല്‍സിക്കും റല്‍ ബെറ്റിസിനും ജയം.  (4 hours ago)

Kuwait- അന്വേഷണം തുടങ്ങി കുവൈത്ത് പോലീസ്  (4 hours ago)

വിഴിഞ്ഞത് ഉമ്മൻ‌ചാണ്ടി..! ഹാലിളകി മുഖ്യൻ..! കുഞ്ഞൂഞ്ഞിന് ജയ് വിളി സ്റ്റേജിൽ സംഭവിക്കുന്നത്  (5 hours ago)

രാജ്യത്തെ എല്ലാ ഡോക്ടര്‍മാരും ബ്രാന്‍ഡ് നാമങ്ങളുടെ പിന്നാലെ പോകാതെ ജനറിക് മരുന്നുകള്‍ മാത്രം നിര്‍ദേശിക്കണമെന്ന നിര്‍ദേശവുമായി സുപ്രീം കോടതി...  (5 hours ago)

പുതിയ നീക്കങ്ങൾ  (5 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്...  (5 hours ago)

PM MODI പത്തരയ്ക്ക് വിഴിഞ്ഞത്ത് പ്രധാനമന്ത്രി  (5 hours ago)

Malayali Vartha Recommends