സായീദ് വര്‍ഷം; ഫുജൈറയിൽ ട്രാഫിക് പിഴകള്‍ക്ക് അമ്പതു ശതമാനം ഇളവ് പ്രഖ്യാപിച്ചു
ഫുജൈറ: സായീദ് വര്‍ഷം പ്രമാണിച്ച് ഫുജൈറയിൽ ട്രാഫിക് പിഴകള്‍ക്ക് അമ്പതു ശതമാനം ഇളവ്. ഫുജൈറ പോലീസാണ് ട്രാഫിക് പിഴകള്കുള്ള ഇളവ് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. അതേസമയം ജീവഹാനിയല്ലാത്ത കുറ്റങ്ങള്‍ക്കാകും ഇളവ് ലഭിക്കുകയെന്നും ഇവർ കൂട്ടിച്ചേർത്തു.
ജൂലൈ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30വരെയാകും ഈ സൗകര്യം ലഭിക്കുക. അതിനാല്‍ മുന്‍പ് അടയ്ക്കാതെ വിട്ടുപോയ പിഴകളും ഈ സമയം അടയ്ക്കാവുന്നതാണ്. എന്നാല്‍ ജനങ്ങള്‍ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha