എമിറേറ്റ്സില്‍ ഇനിമുതല്‍ ഹിന്ദു ഊണ് ലഭ്യമാകും; തീരുമാനം യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്നു
ജൂലൈ 1 മുതല്‍ ബുക്ക് ചെയുന്ന, ഒക്ടോബര്‍ 1 മുതലുള്ള ഇക്കോണമി ക്ലാസ് യാത്രികര്‍ക്ക് 'ഹിന്ദു ഊണ്' തെരഞ്ഞെടുക്കാന്‍ കഴിയില്ലെന്ന് എമിറേറ്റ്സ് നേരത്തേ ഇമെയില്‍ മുഖാന്തിരം യാത്രക്കാരെ അറിയിച്ചിരുന്നു. ഇത് ശക്തമായ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. കൂടാതെ വിമാനക്കമ്പനി തീരുമാനത്തിനെതിരെ പരാതിയുമായി നിരവധിപേര്‍ ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹിന്ദു മീല്‍സ് വീണ്ടും ഭക്ഷണ മെനുവിലേക്ക് തിരിച്ചുകൊണ്ട് വരാന്‍ എമിറേറ്റ്സ് അധികൃതരുടെ തീരുമാനമെടുക്കുന്നത്.
ഹിന്ദു ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടപ്രകാരം ഭക്ഷണം തെരഞ്ഞെടുക്കുന്നതിന് വേണ്ടി ഭക്ഷണ മെനുവില്‍ വീണ്ടും ഹിന്ദു മീല്‍സ് ഉള്‍പ്പെടുത്തിയതായാണ് എമിറേറ്റ്സ് അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
സസ്യാഹാരികള്‍ക്കായി ജെയ്ന്‍ മീല്‍, ഇന്ത്യന്‍ മീല്‍, കോഷര്‍ മീല്‍, ബീഫ് ഉള്‍പ്പെടാത്ത നോണ്‍വെജ് വിഭവങ്ങള്‍ തുടങ്ങിയവ തിരഞ്ഞെടുക്കാമെന്ന് എമിറേറ്റ്സ് അധികൃതര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നതാണ്.
https://www.facebook.com/Malayalivartha